Tuesday 22 June 2021 03:39 PM IST

ഭർത്താവിന് പെൻഷൻ വൈകുമോ? ഇളയ മകന് ജോലി കിട്ടുമോ, റിട്ടയർ ആകുന്പോൾ എന്റെ പെൻഷൻ വൈകുമോ? മറപടി വായിക്കാം

Hari Pathanapuram

hari-march

എനിക്കു രണ്ടു മക്കളാണ്.  മൂത്ത മകന്റെ വിവാഹം ഇതേവരെ ആ യില്ല. ആലോചനകൾ വരുന്നത ല്ലാതെ ഒരു മറുപടിയും ആരും തരുന്നില്ല. അവന്  ബാങ്കിലാണ് ജോലി. ഇളയ ആളിന്  ജോലി ഒന്നും ആയിട്ടുമില്ല. ഏറ്റവും വിഷമം ഭർത്താവിന്റെ കാര്യത്തിലാണ്.  സർവീസ്  സംബന്ധമായ ഒരു കേസ് ഉണ്ട്.  അത്  അനുകൂലമായി വരുമോ എന്ന് ഭയമുണ്ട്.  5 വർഷം കഴിയുമ്പോൾ പെൻഷൻ ആകും.  പെൻഷൻ തുക വൈകുമോ എന്ന പേടിയും ഉണ്ട്. ഇതെല്ലാം ഞാൻ ആണ് അനുഭവിക്കുന്നത്.  എനിക്ക്  മരിച്ചാൽ മതി എന്ന് ഇടയ്ക്കു  തോന്നാറുണ്ട്.  എന്റെ പ്രശ്നങ്ങൾ ഒക്കെ മാറുമോ.

സതീദേവി, വടകര

ആദ്യത്തെ കാര്യം  മകന്റെ നക്ഷത്രം മകയിരമാണ്. അയാൾക്ക്  ജ്യോതിഷ നിയമപ്രകാരം  2020 സെപ്റ്റംബർ 13നു ശേഷം 2023 മേയ് 15 നകമുള്ള  വ്യാഴ ദശയിലെ ശുക്ര അപഹാര കാലമാണ് വിവാഹത്തിന് ഉത്തമമായിട്ടുള്ളത്.  പിന്നെ, എന്തിനാണ് അമ്മ ഇങ്ങനെ ആശങ്കപ്പെടുന്നത്. മകന് വിവാഹപ്രായം കടന്നു പോയിട്ടുമില്ല.


ഇളയ ആളുടെ ജനന വിവരം എഴുതാഞ്ഞതിനാൽ അതേക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയില്ല. എന്നിരുന്നാലും പ്രായം പരിഗണിക്കുമ്പോൾ ഇനിയും ജോലി കിട്ടാൻ സമയം ഉണ്ടെന്ന് അനുമാനിക്കാം.


കേസ് നടക്കുന്ന ആളാണെങ്കിലും ഭർത്താവ് സർക്കാർ സർവീസിൽ  അല്ലേ ഉള്ളത്. പെൻഷൻ വൈകും എന്നതിൽ മാത്രമല്ലേ ആശങ്ക ഉള്ളൂ.


മക്കൾ ഇല്ലാത്ത ഒരുപാട് ആളുകൾ ഇവിടെയുള്ളപ്പോൾ അമ്മയ്ക്ക് രണ്ടു മക്കൾ ഉണ്ട് എന്നത് സന്തോഷകരമല്ലേ.  ജോലിയില്ലാത്ത എത്രയോ ആളുകൾ ഉള്ള നമ്മുടെ നാട്ടിൽ അമ്മയുടെ ഭർത്താവിനും മകനും ജോലിയുണ്ടല്ലോ.


നിർഭാഗ്യങ്ങളെക്കുറിച്ച് സങ്കടപ്പെടാതെ ജീവിതം തന്ന ഭാഗ്യങ്ങളെയും കണക്കിലെടുക്കൂ. ജീവിതത്തിലെ സന്തോഷമുള്ള കാര്യങ്ങൾ ഒന്നു കാണാൻ ശ്രമിക്കൂ. അപ്പോൾ മരിക്കണം എന്ന ചിന്ത സ്വമേധയാ മാറിക്കോളും.