ഇരട്ട സുന്ദരികൾ ഒരേ പോലെയുള്ള ഉടുപ്പണിഞ്ഞാൽ എന്തൊരു ഭംഗിയാണ്. ഒരേ മെറ്റീരിയൽ കൊണ്ട് ട്വിൻ സിസ്റ്റേഴ്സിനായ് സുന്ദരമായ രണ്ടുടുപ്പുകൾ ഡിസൈൻ ചെയ്യാം.
ആവശ്യമുള്ള സാധനങ്ങൾ
അണിയൻ പിങ്ക് കളർ ജോർജറ്റ് തുണി– പത്തു മീറ്റർ
ലൈനിങ് – ആറു മീറ്റർ
സിബ് – രണ്ടെണ്ണം
എംബ്രോയ്ഡറി നൂൽ, ഗോൾഡൻ മുത്തുകൾ, സൂചി
എടുക്കേണ്ട അളവുകൾ

തോൾ മുതൽ വയറിനു മുകളിൽ വരെയുള്ള നീളം (ടോപ് ഇറക്കം), ചെസ്റ്റ് അളവ് (നാലിഞ്ച് ലൂസ് കൂട്ടിയെടുക്കണം), വെയ്സ്റ്റ് വണ്ണം, തോൾവീതി, കൈക്കുഴി (ലൂസ് രണ്ടിഞ്ച്), വെയ്സ്റ്റ് മുതൽ പാദം വരെയുള്ള ഇറക്കം (സ്കർട്ട് ഇറക്കം), കൈ നീളം, കൈ വണ്ണം
ചിത്രം 1 (ടോപ് ഭാഗം)
AI – ഇറക്കം
AB - തോൾവീതിയുടെ പകുതി
AC – കഴുത്തകലം
AE – മുൻകഴുത്തിറക്കം AD – പിൻകഴുത്തിറക്കം
BH - കൈക്കുഴി
FG – ചെസ്റ്റ് അളവ് IJ – വെയ്സ്റ്റ് അളവ്
ചിത്രം 2 (സ്കർട്)
AB=CD – വീതി AC=BD - ഇറക്കം
AE – വെയ്സ്റ്റ് അളവ്
DH – രണ്ടിഞ്ച് (ഷേപ്പിന്)
FG - ഫ്രിൽസ് വയ്ക്കാനുള്ള മാർക്കിങ്
ചിത്രം 3 (കൈ)
AC – കൈ ഇറക്കം CD – കൈ വണ്ണം
DE – കൈക്കുഴി AF - കൈ വീതി (അടിവശം)

തയ്ക്കുന്ന വിധം
ജോർജറ്റ് തുണിയും ലൈനിങ്ങും ടോപ് ഭാഗത്തിനായി മുൻഭാഗത്തിനും പിൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രം ഒന്നിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. രണ്ടു ടോപ്പിനും ഒരേ അളവിൽ തന്നെ മുകൾഭാഗം മുറിക്കാം. എംബ്രോയ്ഡറിയുള്ള ടോപ്പിന്റെ മുൻഭാഗത്തിനു വേണ്ടി ഒരു എക്സ്ട്രാ പീസും കയ്യും കൂടി മുറിക്കണം. കഴു ത്തിൽ വയ്ക്കാനുള്ള ഫ്രില്ലിനായി രണ്ടിഞ്ച് വീതിയിലും അഞ്ചു മീറ്റർ നീളത്തിലും നീളൻ പീസ് വെട്ടിയെടുത്ത് ഇരുവശവും മടക്കി തയ്ക്കണം. കഴുത്ത് കവർ ചെയ്തു തയ്ച ശേഷം ഫ്രിൽസ് പിടിപ്പിക്കാം. കൈക്കുഴി കവർ ചെയ്ത് തയ്ച്ച ശേഷം ഷോൾഡർ അറ്റാച്ച് ചെയ്ത് സൈഡിൽ സിബ് ഓപണിങ് നൽകാം. എംബ്രോയ്ഡറി ടോപ്പിന്റെ പുറം ഭാഗത്തെ പീസ് മുൻഭാഗവുമായി ചേർത്ത് കവർ ചെയ്തു തയ്ച്ചാൽ മതി (അറ്റാച്ച് ചെയ്യും മുൻപ് എംബ്രോയ്ഡറി ഫിനിഷ് ചെയ്യണം). ഷോൾഡർ തയ്ച്ച ശേഷം കൈ അറ്റാച്ച് ചെയ്ത് സൈഡ് ഓപണിങ് നൽകാം.
സ്കർടിന്റെ ലൈനിങ് ചിത്രം രണ്ടിലെ പോലെ തന്നെ രണ്ടു ഫ്രോക്കിനും മുറിക്കാം. ഫ്രില്ലുള്ള സ്കർടിനു വേണ്ടി ചിത്രം രണ്ടിലെ പാറ്റേണിന്റെ വെയ്സ്റ്റ് അളവിനോടും ഫ്ലെയർ അളവിനോടും ആറിഞ്ച് ലൂസ് കൂട്ടിയെടുക്കണം (ചെറിയ ഞൊറിവുകൾ കൊടുക്കാനാണിത്. നടുവിൽ മാർക്ക് ചെയ്ത ഭാഗത്ത് ഫ്രിൽസ് പിടിപ്പിക്കണം). നിറയെ ഞൊറിവുകളുള്ള സ്കർട്ടിനായി ചിത്രം രണ്ടിലെ ഇറക്കത്തിലും വീതിയുടെ മൂന്നിരട്ടിയിലും വേണം ജോർജറ്റ് തുണി വെട്ടാൻ. ടോപ്പിൽ സ്കർട് ഭാഗം അറ്റാച്ച് ചെയ്ത് അടിവശം കവർ ചെയ്ത് സ്റ്റിച്ചിങ് ക്ലോസ് ചെയ്യാം.

ഡിസൈൻ: സരിഗാസ് ബുട്ടീക്, കുരിയച്ചിറ, തൃശ്ശൂർ,,മോഡൽ: അനു ശ്രീനിവാസൻ, അഞ്ജു ശ്രീനിവാസൻ, ലൊക്കേഷൻ: വിൻസർ കാസിൽ, കോട്ടയം, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ