Thursday 08 October 2020 03:02 PM IST : By സ്വന്തം ലേഖകൻ

അനിഖയുടെ തിളങ്ങുന്ന സിൽക്ക് ഗൗൺ; സിമ്പിൾ ആൻഡ് എലഗന്റ് ലുക്കിൽ പ്രിയതാരം, ചിത്രങ്ങൾ വൈറൽ

anika5555

ബാലതാരമായെത്തി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ മകളായി ഭാസ്കർ ദ റാസ്കൽ, വിശ്വാസം എന്നീ ചിത്രങ്ങളിലൂടെ അനിഖ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

ബ്ലാക് സിൽക്ക് ഗൗണിൽ തിളങ്ങുന്ന താരത്തിന്റെ ചിത്രം പകർത്തിയത് വൈഷ്ണവ് ഫോട്ടോഗ്രഫിയാണ്. കുറഞ്ഞ ആക്സസറീസിൽ മിനിമൽ മേക്കപ്പിൽ എലഗന്റ് ലുക്കിലാണ് താരം. ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനിഖ ഭാസ്കർ ദ റാസ്കൽ, മൈ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ, എന്നൈ അറിന്താൽ, വിശ്വാസം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഗൗതം മേനോൻ സംവിധാനം ചെയ്ത വെബ് സീരീസ് ക്വീനിൽ നായികാ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും അനിഖയാണ്.

Tags:
  • Celebrity Fashion
  • Fashion