Monday 28 October 2024 03:47 PM IST : By സ്വന്തം ലേഖകൻ

‘പ്രായം റിവേഴ്സ് ഗിയറിലാണോ?’; മാധുരിയുടെ സ്റ്റൈലിഷ് ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകര്‍

madhuri-yoo

‘പ്രായം റിവേഴ്സ് ഗിയറിലാണോ?’- ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ചോദിക്കുകയാണ് ആരാധകര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്.

അമ്പത്തിയേഴിലും ചുറുചുറുക്കും സൗന്ദര്യവും കാത്തു സൂക്ഷിക്കുന്ന മാധുരി ഇപ്പോഴും ആരാധകരുടെ പ്രിയതാരമാണ്. സൗന്ദര്യകാര്യത്തിലും ഫാഷനിലുമൊന്നും വിട്ടുവീഴ്ചയില്ലാത്ത താരത്തിന്റെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റുകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇത്തവണ പച്ച സില്‍ക്ക് ലോങ് സ്കര്‍ട്ടിലും മജന്ത സ്ലീവ്ലെസ് ബ്ലൗസിലുമാണ് താരം. മജന്ത ബോര്‍ഡറുള്ള പര്‍പ്പിള്‍ ഷാള്‍ ആണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. കല്ലു വച്ച മാലയും കമ്മലും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..

1.

madhuri-yoo90

2.

madhuri-you788

3.

madhuri0yoo953

4.

madhuri-yo765

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion