വ്യത്യസ്തമായ സ്റ്റൈലുകളും ഫാഷന്‍ സ്റ്റേറ്റ്മെന്റുകളും പരീക്ഷിക്കുന്ന താരമാണ് ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. ദീപാവലി തീമിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ബ്രിക് ഓറഞ്ച് കളറില്‍ ചെറിയ ഗോള്‍ഡന്‍ ബോര്‍ഡറുള്ള ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്.
ലെഹങ്കയ്ക്കൊപ്പം പെയര്‍ ചെയ്ത ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന സ്കിന്നി ടോപ് ആണ് വ്യത്യസ്തം. മിനിമല്‍ മേക്കപ്പിലും വേവി ഹെയര്‍ സ്റ്റൈലിലും എലഗന്റ് ലുക്കിലാണ് താരം. പച്ച കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വെറൈറ്റി ലുക്കിന് കമന്റുമായി എത്തിയത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.