കൂൾ സാരി ലുക്കിൽ അപർണ ബാലമുരളി, മനോഹര ചിത്രങ്ങൾ
Mail This Article
മലയാളത്തിന്റെ പ്രിയ നായികയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ ഉൾപ്പടെ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അപർണ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാകുന്നു. നീല പ്രിന്റഡ് സാരിയും വൈറ്റ് ബ്ലൗസുമാണ് അപർണ്ണയുടെ വേഷം. സ്റ്റുഡിയോ യുക്തയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മെറാക്കി ഫോട്ടോഗ്രാഫി ചിത്രങ്ങൾ പകർത്തിയിരിക്കുന്നു.
മലയാളത്തിനൊപ്പം തമിഴിലും ഇതിനോടകം ശ്രദ്ധേയമായ അവസരങ്ങൾ അപർണയെ തേടിയെത്തിയിട്ടുണ്ട്. ‘സർവം താളമയ’മാണ് ഒടുവിൽ തിയറ്ററിലെത്തിയ അപർണയുടെ തമിഴ്ചിത്രം. ഇപ്പോള്‍ സൂര്യയോടൊപ്പം ‘സൂരറൈ പൊട്രു’ എന്ന തമിഴ് ചിത്രം ആമസോണ്‍ പ്രൈം വഴി റിലീസിനൊരുങ്ങുകയാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യ ഉള്‍പ്പെടെ 200 ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12 മുതൽ കാണാം.
1.
2.
3.