‘അലങ്കാരങ്ങളില്ലാതെ’യുടെ ചൂടാറും മുൻപ് ‘ഡിസൈനിലെ ജീവിതവുമായി’ ഷാറൂഖിന്റെ പ്രിയതമ

Mail This Article
പ്രമുഖ ഇന്റീരിയർ ഡിസൈൻ കമ്പനിയായ ഗൗരി ഖാൻ ഡിസൈൻസിന്റെ അമരക്കാരിയായ ഗൗരിയെ നമുക്ക് കൂടുതൽ പരിചയം ഷാറൂഖ് ഖാന്റെ ഭാര്യയെന്ന നിലയിലാണ്. ഡിസൈൻ, ലൈഫ് സ്റ്റൈൽ രംഗത്തെ വർഷങ്ങളായുള്ള അനുഭവങ്ങളും രസകരമായ സംഭവങ്ങളും കോർത്തിണക്കി ഗൗരി പുറത്തിറക്കാനിരിക്കുന്ന ആദ്യ ബുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. My Life in Design എന്ന് പേരിട്ടിരിക്കുന്ന പുസ്തകം 2021 ലാണ് പുറത്തിറങ്ങുക. കിങ് ഖാനും മൂന്നു മക്കളുമടങ്ങുന്ന ഗൗരിയുടെ സന്തുഷ്ട കുടുംബം താമസിക്കുന്ന മനോഹരമായ വീടും ഡിസൈൻ ചെയ്തിരിക്കുന്നത് ഗൗരി സ്വന്തമായാണ്. ബുക്കിലൂടെ ഷാറൂഖിന്റെ വീടും ജീവിതവും കൂടുതൽ അടുത്തറിയാൻ പറ്റുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.

പതിനൊന്നു വർഷമായുള്ള തന്റെ സിനിമാ വസ്ത്രാലങ്കാര രംഗത്തെ അനുഭവങ്ങൾ ചേർത്ത്, സമീറ സനീഷ് ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകം അടുത്തിടെ പുറത്തിറക്കിയിരുന്നു. സ്ത്രീകൾ വളരെക്കുറച്ചു മാത്രം കടന്നു വന്നിട്ടുണ്ടായിരുന്ന സിനിമാ വസ്ത്രാലങ്കാരത്തിലേക്ക് അപ്രതീക്ഷിതമായി എത്തിപ്പെട്ടതും അന്നനുഭവിച്ച സങ്കോചവുമൊക്കെ സമീറ തന്റെ ബുക്കിലൂടെ പറയുന്നു. ആഷിഖ് അബുവും മമ്മൂക്കയും ചേർന്നാണ് ‘അലങ്കാരങ്ങളില്ലാതെ’ പ്രകാശനം ചെയ്തത്.
ഫോട്ടോകൾക്ക് കടപ്പാട്: Stylebyami