അഡാര്‍ ലുക്കില്‍ നടി മഹിമ നമ്പ്യാർ; അൾട്രാ മോഡേൺ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Mail This Article
×
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി മഹിമ നമ്പ്യാർ. കറുപ്പ് നിറത്തിൽ തിളങ്ങുന്ന താരത്തിന്റെ അൾട്രാ മോഡേൺ ലുക്ക് ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശബരി ഇൻസൈറ്റ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു ഈ സുന്ദരിക്കുട്ടി.
1.
2.