ഫാഷന്‍ പ്രേമികളെ അമ്പരപ്പിച്ചു കൊണ്ട് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ സ്റ്റൈലിഷ് ലുക്ക് തരംഗമാകുന്നു. ഡെനിം സ്കര്‍ട്ടോ അതോ സാരിയോ? എന്ന് സംശയിക്കുന്ന വസ്ത്രത്തിലാണ് താരം. ഒറ്റനോട്ടത്തില്‍ നീല സാരിയാണെന്നേ തോന്നൂ.. എന്നാല്‍ ഡെനിം സ്കര്‍ട്ടും സ്ലീവ്ലെസ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. വസ്ത്രത്തിനൊപ്പം സാരി ലുക് കിട്ടാന്‍ ഡെനിം ബ്ലൂ- ലൈറ്റ് ബ്ലൂ കോമ്പിനേഷനിലുള്ള ഷാള്‍ പെയര്‍ ചെയ്തിട്ടുണ്ട്. പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.