ജീൻസിൽ കൂൾ ആൻഡ് ട്രെൻഡി ലുക്കിൽ സനുഷ! ചിത്രങ്ങൾ വൈറൽ

Mail This Article
ബാലതാരമായി വന്ന് മലയാളി മനസ്സിൽ കുടിയേറിയ നായികയാണ് സനുഷ. മലയാളത്തിൽ ‘മിസ്റ്റർ മരുമകനി’ലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല. 2016 ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. ‘ഒരു മുറൈ വന്ത് പാർത്ഥായ’ ആണ് സനുഷയുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള സിനിമ.
തങ്ങളുടെ പ്രിയനായിക സിനിമ വിട്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ ആക്ടീവാണ് സനുഷ. കഴിഞ്ഞ ദിവസം സനുഷയുടെ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു. ജീൻസിൽ കൂൾ ആൻഡ് ട്രെൻഡി ലുക്കിലാണ് സനുഷ എത്തുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലേക്കുള്ള സനുഷയുടെ റീ എൻട്രി കാത്തിരിക്കുകയാണ് ആരാധകർ.
1.
2.
3.