ലെഹംഗയണിയുമ്പോൾ കയ്യിൽ ചുറ്റി ദുപ്പട്ടയിടും, അല്ലെങ്കിൽ വൺ സൈഡ് അലസമായി ഇടും. ട്രെൻഡ് മാറിയപ്പോൾ ദുപ്പട്ട ബ്ലൗസിനൊപ്പം ചങ്ങാത്തം കൂടി. ദുപ്പട്ട അറ്റാച്ഡ് വിത് ബ്ലൗസ് ആണ് ആഘോഷങ്ങളിലെ താരം.
∙ പല തരത്തിൽ ദുപ്പട്ട ബ്ലൗസിലേക്ക് അറ്റാച്ച് ചെയ്യാനാകും. ഒരു സ്ലീവിൽ, രണ്ടു സ്ലീവിലുമായി, ബ്ലൗസിന്റെ ഷോൾഡറിൽ, പുറം കഴുത്തിൽ എന്നിങ്ങനെ.
∙ ബ്ലൗസിന്റെ ഹെംലൈനിൽ നിന്ന് സാരി പോലെ തോളിലൂടെ പുറകോട്ട് ഇടുന്ന രീതിക്ക് ആരാധകർ ഏറെയുണ്ട്. ദുപ്പട്ട ഉപയോഗിച്ചുള്ള സാരി ഡ്രേപ്പിങ് സ്റ്റൈൽ വ്യത്യസ്തതയും ഭംഗിയും ഒരുപോലെ നൽകും.
∙ ഓരോ തവണ ലെഹംഗ അണിയുമ്പോഴും ദുപ്പട്ട പല തരത്തിൽ ഡ്രേപ് ചെയ്യാമെന്നതാണ് മെച്ചം. ഭംഗിയായി സ്റ്റൈൽ ചെയ്തു വച്ചാൽ ആഘോഷവേളകളിൽ ദുപ്പട്ടയുടെ അറ്റം ചവിട്ടുമോ, എവിടെയെങ്കിലും ഉടക്കുമോ, അഴിഞ്ഞു വീഴുമോ തുടങ്ങിയ ടെൻഷനൊന്നും വേണ്ട.
∙ ജോർജറ്റ് ഷിഫോൺ മെറ്റീരിയലിലാണ് ദുപ്പട്ടകൾ. അതുകൊണ്ടു തന്നെ ഇവ ഇഷ്ടമുള്ള രീതിയിൽ ഞൊറിഞ്ഞിടാനാകും. കോട്ടൻ, ബ്രൊക്കേഡ് എന്നിങ്ങനെ ബ്ലൗസ് മെറ്റീരിയൽ അവസരങ്ങൾക്ക് ഇണങ്ങും വിധം തിരഞ്ഞെടുക്കാം.

-അർജുൻ വാസുദേവ്, ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്, എജ്യുക്കേറ്റർ, നിഫ്റ്റ്, കണ്ണൂർ