Wednesday 08 May 2024 10:55 AM IST : By സ്വന്തം ലേഖകൻ

ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, അടിവയറിൽ വേദന: വീട്ടമ്മയുടെ പ്രശ്നത്തിന് പരിഹാരം, മറുപടി

urine-infec

50 വയസ്സുള്ള വീട്ടമ്മയാണ്. കഴിഞ്ഞ ഏതാനും മാസമായി ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകുന്നു. പലപ്പോഴും ഒന്നോ രണ്ടോ തുള്ളിയേ പോകാറുള്ളൂ. ചിലപ്പോൾ അടിവയറിൽ വേദന ഉണ്ടാകാറുണ്ട്. 10 വർഷം മുൻപ് കിഡ്നി സ്റ്റോൺ നീക്കം ചെയ്തിരുന്നു കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള തോന്നൽ മാനസികബുദ്ധിമുട്ടുണ്ടാക്കുന്നു. വീടിനു പുറത്തു പോകേണ്ടിവരുന്ന സന്ദർഭങ്ങളിലാണ് ഏറെ വിഷമം അനുഭവിക്കുക. എന്താണ് ചെയ്യേണ്ടത്?

ഓമന, കോഴിക്കോട്

A നിങ്ങൾക്കു മൂത്രാശയ സംബന്ധമായ അണുബാധകൾ ഉണ്ടോ എന്ന് ലാബ് പരിശോധന കൊണ്ടേ മനസ്സിലാക്കാനാകൂ. ആവശ്യമെങ്കിൽ കൾച്ചർ പരിശോധനയും ചെയ്യാം. നേരത്തേ മൂത്രാശയ അണുബാധ ഉണ്ടായിരുന്നോ എന്നത് വ്യക്തമാക്കണം. മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ്  ഗൈനക്കോളജിസ്റ്റ്,  
േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,
െമഡിക്കൽ േകാളജ്, തിരുവനന്തപുരം