Wednesday 02 April 2025 02:49 PM IST : By സ്വന്തം ലേഖകൻ

'വിളർച്ച മാറി, അഴുക്കുകൾ അകന്ന് മുഖം സുന്ദരമാകും'; ഓറഞ്ച് കൊണ്ടുള്ള സിമ്പിള്‍ ബ്യൂട്ടി ടിപ്സ്

orange-peel-beauty-tips

ചർമത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഓറഞ്ച്. ഈ ഓറഞ്ച് സീസൺ ചർമ സംരക്ഷണത്തിന്റെ കാലം കൂടിയാകട്ടെ...

∙ മുഖത്തിന് ഫ്രഷ്നസ് ലഭിക്കാൻ ഓറഞ്ച് പതിവായി മുഖത്ത് മസാജ് ചെയ്താൽ മതി. ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ തൈരും ചേർത്തു മുഖത്തിട്ടാലും ഇതേ ഫലം ലഭിക്കും.

∙ ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. വെള്ളത്തിലോ പാലിലോ ചേർത്തു മുഖത്തിട്ടാൽ നല്ലൊരു ഫെയ്സ് പാക്കായി.

∙ ഓറഞ്ച് നീര് രണ്ടു ടേബിൾസ്‌പൂണും കടലമാവും നാരങ്ങാനീരും ഒരു ടേബിൾ സ്‌പൂൺ വീതവും ചേർത്തു മുഖത്തിട്ടാൽ അഴുക്കുകൾ അകന്നു മുഖം സുന്ദരമാകും. 

∙ ഒരു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ നാരങ്ങാനീരും ഒരു ടീസ്‌പൂൺ തേനും ചേർത്തു മുഖത്തിട്ട് 15 മിനിറ്റിനുശേഷം കഴുകിക്കളയാം. മുഖത്തെ പാടുകളും വിളർച്ചയും മാറി മുഖം കൂടുതൽ സുന്ദരമാകും. ഓറഞ്ച് നീരിനു പകരം ഓറഞ്ച് തൊലി പൊടിച്ചതും ഉപയോഗിക്കാം.

∙ രണ്ടു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടേബിൾസ്‌പൂൺ മുൾട്ടാണിമിട്ടിയും ഒരു ടീസ്‌പൂൺ പാലും ചേർത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. എണ്ണമയമുള്ള ചർമക്കാർക്ക് മികച്ച ഫലം നൽകുന്ന ഫെയ്സ് പാക്കാണിത്.

∙ ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിൾസ്‌പൂണും ഒരു ടേബിൾസ്‌പൂൺ തൈരും ചേർത്തു മുഖത്തിട്ടാൽ മുഖത്തെ മൃതകോശങ്ങളകന്നു ചർമം സുന്ദരമാകും.

∙ തേനും മഞ്ഞൾപ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ചേർത്തു മുഖത്തിട്ടാൽ നിറം വർധിക്കുകയും ചർമം മൃദുലമാവുകയും ചെയ്യും.

Tags:
  • Glam Up
  • Beauty Tips