Friday 20 September 2019 03:23 PM IST : By സ്വന്തം ലേഖകൻ

‘ഉവ്വാവു മാറണം, അമ്മ വേഗം തിരികെ വരണം’; ശരീരത്തെ കാർന്നു തിന്നുന്ന അപൂർവ രോഗത്തിൽ പിടഞ്ഞ് ഒരമ്മ; കനിവു തേടി കുടുംബം

rare

അഞ്ചും ഒന്നരയും വീതം വയസു പ്രായമുള്ള ആ മക്കളോട് അമ്മയ്ക്ക് എന്ത് സംഭവിച്ചുവെന്ന് പറയാനുള്ള മനക്കരുത്ത് ആ അച്ഛനില്ല. ഇനി അഥവാ അത് അവരോട് പറഞ്ഞാൽ തന്നെ ആ വേദയയുടെ ആഴം അളക്കാനുള്ള ബുദ്ധിയും അവർക്കായിട്ടില്ല. ഒന്നുമാത്രം അറിയാം തങ്ങളുടെ അമ്മ ഉവ്വാവു വന്ന് ആശുപത്രിയിലാണ്. അമ്മ വീട്ടിലേക്കു വരാൻ ഇനിയും ദിവസങ്ങളെടുക്കും.

രാജലക്ഷ്മിയെന്ന ഈ അമ്മയെ വിധി പരീക്ഷിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായൊരു രോഗം കൊണ്ടാണ്. ജീവൻ പിടിച്ചു നിർത്തേണ്ട ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തന്നെ ശരീരത്തെ കാർന്നു തിന്നുന്ന ദുരവസ്ഥ. വൈദ്യശാസ്ത്രം ആ മരണ തുല്യമായ വേദനയ്ക്കു നൽകിയിരിക്കുന്ന പേര് Systemic Lupus Erythematosus.

അപൂർവമായൊരു ആ രോഗം പിടിപ്പെട്ട അന്നു തൊട്ടിന്നു വരെ ജീവനു വേണ്ടി മല്ലിടുകയാണ് രാജലക്ഷ്മി. മരുന്നും മന്ത്രവുമെല്ലാം ആ വേദന ശമിപ്പിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ കണ്ണീരായിരിക്കും അവരുടെ മറുപടി. ഹൃദയത്തിൽ ഫ്ലൂയിഡ് കെട്ടി നിൽക്കുന്നതിനെ തുടർന്ന് ശ്വാസമെടുക്കാൻ പോലും വെമ്പുന്ന കാഴ്ച ഏതു കഠിന ഹൃദയന്റേയും കരളലിയിക്കും. കിഡ്നി കോശങ്ങളെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകർത്തതോടെ കിഡ്നിയുടെ പ്രവർത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. രക്തത്തില്‍ കെട്ടി നിൽക്കുന്ന ഫ്ലൂയിഡ് മൂത്രവിസർജനം ഉൾപ്പെടെയുള്ള ശാരീരിക പ്രക്രിയകളേയും അവതാളത്തിലായിരിക്കുകയാണ്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ ജീവനു വേണ്ടി മല്ലിടുന്ന ഈ വേളയിൽ രാജലക്ഷ്മി സുമനസുകളോട് കേഴുകയാണ്. ജീവന്റെ കച്ചിത്തിരുമ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ തന്റെ മക്കളോടൊപ്പം ജീവിക്കാൻ കഴിയണമേ എന്നാണ് അവരുടെ പ്രാർത്ഥന. ഒരു ദിവസത്തെ വെന്റിലേറ്ററിന്റെ വാടക മാത്രം 60,000 രൂപയാണ്, ആ ശരീത്തില്‍ കുത്തിയിറക്കുന്ന മരുന്നു മാത്രം 40,000 രൂപയിൽ അധികം വരും. പ്രതീക്ഷയുടെ ചെറുതരി മാത്രം ബാക്കിയുള്ള ഈ നിമിഷത്തിൽ രാജലക്ഷ്മി സുമനസുകളോട് അഭ്യർത്ഥിക്കുകയാണ്. ‘എനിക്ക് ജീവിക്കണം...എന്റെ മക്കൾക്കു വേണ്ടിയാണ്!’ ക്രൗഡ് ഫണ്ടിംഗ് ഫ്ലാറ്റ്ഫോമായ കെറ്റോയാണ് രാജലക്ഷ്മിയുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

Tags:
  • Social Media Viral