കടൽ കടന്നെത്തിയ പ്രണയഗാഥകളുടെ ഇടയിലേക്ക് ഇതാ മധുരമൂറുന്ന മറ്റൊരേടു കൂടി. കാസർകോടുകാരി പെണ്ണും അവൾക്ക് ഹൃദയം നൽകിയ ഫ്രഞ്ചുകാരൻ ചെക്കനുമാണ് കഥയിലെ നായികയും നായകനും. ഫൊട്ടോഗ്രാഫർമാരായ വെഡ്ഡിംഗ് ബെൽസ് ആണ് ആ അപൂർവ പ്രണയകഥ ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുന്നത്.
സിനിമയെ വെല്ലുന്ന പ്രണയ കഥയാണ് അപൂർവയ്ക്കും അവളുടെ ചെക്കൻ അലക്സിനും പങ്കുവയ്ക്കാനുള്ളത്. സിംഗപ്പൂരിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യകാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ട അലക്സ് മനസിലുള്ളത് അപൂർവയോട് ഹൃദയം തുറക്കുകയായിരുന്നു. അലക്സിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ അപൂർവ അവനെ നല്ലപാതിയാക്കാൻ തീരുമാനിച്ചു.
കേരളത്തിൽ വച്ചുള്ള ഇരുവരുടേയും വിവാഹ ചടങ്ങുകൾ വെഡ്ഡിംഗ് വിഡിയോ രൂപത്തില്‍ സോഷ്യൽ മീഡിയയിലേക്കെത്തിയതോടെയാണ് ഏവരുേടയും ശ്രദ്ധയാകർഷിക്കുന്നത്. ഹിന്ദു–ബ്രാഹ്മണ ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളിൽ താരങ്ങളായത് ഫ്രാൻസിൽ നിന്നുള്ള അലക്സിന്റെ ബന്ധുക്കളാണ്. ഇരു മനസുകൾക്കൊപ്പം രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനും വിവാഹ ചടങ്ങ് സാക്ഷയായി.
ഇപ്പോഴിതാ പോസ്റ്റ് വെഡ്ഡിംഗ് ചിത്രങ്ങൾ ഫൊട്ടോഗ്രാഫർമാരായ വെഡ്ഡിംഗ് ബെൽസ് പുറത്തു വിട്ടിരിക്കുകയാണ്. കുസൃതിയും കുറുമ്പും പ്രണയവും സമം ചേർന്ന നിമിഷങ്ങളാണ് പോസ്റ്റ് വെഡ്ഡിംഗ് ചിത്രങ്ങൾക്ക് നിറം പകരുന്നത്.