Monday 13 June 2022 04:59 PM IST

‘തണുപ്പിന്റെ കമ്പളം പുതപ്പിക്കുന്ന വയനാട്, മാലാഖപ്പാറയെന്ന മലക്കപ്പാറ’: ആനവണ്ടിയില്‍ നാടുചുറ്റാന്‍ പോകാം

Tency Jacob

Sub Editor

ksrtc-travel

നമ്മുടെ നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി, വിനോദസഞ്ചാര വകുപ്പും വനം വകുപ്പുമായി ചേർന്നു നടത്തുന്ന ബജറ്റ് ടൂറുകളാണ് ഉല്ലാസയാത്ര. 2021 നവംബർ ഇരുപത്തിയെട്ടാം തീയതിയായിരുന്നു ആദ്യ ട്രിപ്.

യാത്രാക്കൂലി മാത്രം ഈടാക്കി നടത്തുന്ന യാത്രകളും ഭക്ഷണം,ബോട്ടിങ് എന്നിവ ഉൾപ്പടെ നടത്തുന്ന പാക്കേജ് യാത്രകളുമുണ്ട്. രാവിലെ ആറുമണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവയും മൂന്നു ദിവസം വരെ നീളുന്നവയുമുണ്ട്. സ്ലീപ്പർ കോച്ചുകളാക്കി മാറ്റിയ ബസുകളെയാണ് രാത്രി താമസത്തിനായി ഉപയോഗിക്കുന്നത്. രാത്രി നഗരം ചുറ്റിക്കറങ്ങി കാണാനുള്ള തുറന്ന ഡബിൾ ഡെക്കർ ബസുകളും തയാറാകുന്നുണ്ട്.

യാത്രയ്ക്കിടയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ, ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പറുകൾ,സമയം, പാക്കേജ് തുക എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭിക്കുന്ന ചാറ്റ് ബോട്ടിനായി https://my.artibot.ai/budget-tour എന്ന ഈ ലിങ്കിൽ നോക്കാം. 0471 2463799, 94470 71021 എന്നീ നമ്പറുകളിൽ വിളിച്ചാലും വിവരങ്ങൾ അറിയാം. 81295 62972 എന്ന വാട്സാപ് നമ്പറിലും Kerala State Road Transport Corporation എന്ന ഫെയ്സ്ബുക്ക് മെസഞ്ചറിലും നടത്തുന്ന അന്വേഷണങ്ങൾക്ക് ഉടൻ മറുപടി ലഭിക്കും. email: btc.ksrtc@kerala.gov.in

മൺറോ ഐലൻഡ്

കുളത്തൂപ്പുഴ, തിരുവല്ല, നെയ്യാറ്റിൻകര, മാവേലിക്കര,വെള്ളറട എന്നീ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്ന് കൊല്ലം അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിലുള്ള പച്ചതുരുത്തായ മൺറോ ഐലൻഡിലേക്ക് ഉല്ലാസയാത്രയുണ്ട്. സാംബ്രാണിക്കൊടിയി ൽ കനോയിങ് നടത്താനുള്ള അവസരവും ഈ പാക്കേജിലുണ്ട്.

ksrtc-1

വയനാട് ചുരം ചുറ്റി

തണുപ്പിന്റെ പച്ച കമ്പളം പുതപ്പിക്കുന്ന വയലും കാടും നാടും ചേരുന്ന വയനാട്ടിലേക്ക് മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നു ഉല്ലാസയാത്ര പാക്കേജുണ്ട്. മലപ്പുറം, താമരശ്ശേരി, പെരിന്തൽമണ്ണ, നിലമ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്ന് ഇടയ്ക്കൽ ഗുഹയിലേക്കും യാത്ര നടത്തുന്നുണ്ട്.

നെല്ലിയാമ്പതി മലകയറാം

മലമുഴക്കി വേഴാമ്പലിന്റെ വാസസ്ഥലമെന്നു അറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് പാലക്കാട്, ഇരിങ്ങാലക്കുട, താമരശ്ശേരി എന്നീ കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡുകളിൽ നിന്ന് ഉല്ലാസയാത്ര പാക്കേജുണ്ട്. വരയാടുമല, സീതാർകുണ്ട് വ്യൂ പോയിന്റ്, ഗവൺമെന്റ് ഓറഞ്ച് ഫാം, കേശവൻപാറ പോയിന്റ്,പോത്തുണ്ടി ഡാം എന്നീ ദൃശ്യമനോഹരമായ സ്ഥലങ്ങൾ സന്ദർശിച്ചു കൊണ്ടാണ് യാത്ര.

ആലപ്പുഴ പട്ടണത്തിലെ മധുരക്കാഴ്ച

‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴയിലേക്ക് പെരിന്തൽമണ്ണ, നെയ്യാറ്റിൻകര, പാലക്കാട്, നിലമ്പൂർ, താമരശ്ശേരി, മലപ്പുറം എന്നിവിടങ്ങളി ൽ നിന്നാണ് ഉല്ലാസയാത്ര നടത്തുന്നത്.

കായൽ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനായി ബോട്ട് യാത്രയും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. പുന്നമട, വേമ്പനാട് കായലിലൂടെ മുഹമ്മ, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി ബ്ലോക്ക്, കുപ്പപുറം എന്നീ സ്ഥലങ്ങൾ ചുറ്റി തിരിച്ച് ആലപ്പുഴയിലേക്ക് എത്തിച്ചേരുന്നതാണ് പാക്കേജ്.

മാലാഖപ്പാറ എന്ന മലക്കപ്പാറ

കാനനഭംഗി ആസ്വദിച്ചുകൊണ്ട് മലക്കപ്പാറയിലേക്കു യാത്ര പോകാം. ചാലക്കുടി, ഹരിപ്പാട്, തിരുവല്ല, ആലപ്പുഴ, കുളത്തൂപ്പുഴ, പാല, മലപ്പുറം, ഇരിങ്ങാലക്കുട, കോട്ടയം, പാലക്കാട്, കൊടുങ്ങല്ലൂർ, മാവേലിക്കര, നിലമ്പൂര്‍, മാള, തൃശൂർ, എറണാകുളം, അടൂർ, താമരശ്ശേരി എന്നീ സ്ഥലങ്ങളിൽ നിന്നാണ് യാത്രാ പാക്കേജ് ഉള്ളത്. അതിരപ്പള്ളി, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാം എന്നിവയെല്ലാം സന്ദർശിക്കും.

കോടമഞ്ഞു മൂടിയ വാഗമൺ

തിരുവല്ല, പൊൻകുന്നം, കോട്ടയം, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, കുളത്തൂപ്പുഴ, കായംകുളം, നെയ്യാറ്റിൻകര, ചെങ്ങന്നൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നു വാഗമണിലേക്ക് ഉല്ലാസയാത്ര നടത്തുന്നുണ്ട്. വാഗമൺ വ്യൂ പോയിന്റ്, കുരിശുമല, മൊട്ടക്കുന്ന്, കുട്ടിക്കാനം, പൈൻ ഫോറസ്റ്റ്, പരുന്തുംപാറ എന്നിവയാണ് ഈ യാത്രയിൽ ആസ്വദിക്കാനുള്ള കാഴ്ചകൾ.

ksrtc-2

ചന്ദനക്കാട് കടന്ന് മൂന്നാറിലേക്ക്

കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്ന ഇടമാണ് മൂന്നാർ. ഇടുക്കി ജില്ലയിലെ സുന്ദരമായ ഈ പര്‍വ്വത പ്രദേശത്തേക്ക് മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, താമരശ്ലേരി, കണ്ണൂർ, കൊല്ലം, പാലക്കാട്, പിറവം, കുളത്തൂപ്പുഴ, നെയ്യാറ്റിൻകര, കായംകുളം, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നുണ്ട്. മാവേലിക്കര, ചാലക്കുടി എന്നീ സ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന യാത്രയിൽ ശൈത്യകാല വിളകളാൽ സമ്പുഷ്ടയായ കാന്തല്ലൂർ കൂ ടി സന്ദർശിക്കും.

കൊച്ചിക്കായലിലൂടെ മൂന്നാറിലേക്ക്

കടൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള താണ് ഈ യാത്ര. ചാലക്കുടി, തൃശൂർ, പാലക്കാട്,നിലമ്പൂർ, പൊൻകുന്നം, താമരശ്ശേരി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് യാത്രാ പാക്കേജുള്ളത്. കേരളത്തിലെ മനോഹര ബീച്ചുകളായ കുഴുപ്പിള്ളി ബീച്ച്, ചെറായി ബീച്ചുകളിലേക്കു പോയതിനുശേഷം സഞ്ചാരികളെ മറൈൻഡ്രൈവിൽ എത്തിച്ചു കേരള സർക്കാർ നിയന്ത്രണത്തിലുള്ള സാഗരറാണി ബോട്ടിൽ ഉൾക്കടലിലേക്ക് യാത്ര കൊണ്ടുപോകും.