റേഷൻ വ്യാപാരിയെ വീടിനു പിന്നിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി എആർഡി 187 നമ്പർ റേഷൻകട ലൈസൻസി മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11ാം വാർഡ് ദേവസ്വം തൈയ്യിൽ മഹിളാമണിയാണ് (56) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.
വസ്ത്രം കരിയുന്ന മണത്തെ തുടർന്ന് ഉണർന്ന ഭർത്താവ് പ്രസന്നനാണ് മഹിളാമണിയെ മരിച്ച നിലയിൽ വീടിന് പിന്നിലെ പറമ്പിൽ കണ്ടത്. ദുരൂഹതയില്ലെന്നും വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇവർ മണ്ണെണ്ണയുമായി പോകുന്നതും തീ ആളിപടരുന്നതും കണ്ടതായും പൊലീസ് പറഞ്ഞു. മകൻ: അമൽ. മരുമകൾ: മീനു (അസി.മാനേജർ, കാനറ ബാങ്ക്, ബെംഗളൂരു).