Monday 30 July 2018 05:45 PM IST

വനിത ഓൺലൈൻ വായനക്കാർ ഒന്നിച്ചു, മീനാക്ഷിയുടെ പേരിലുള്ള വ്യാജ അക്കൗണ്ട് ഫെയ്സ്ബുക് നീക്കി!

Sujith P Nair

Sub Editor

meenak00234

അമർ അക്ബർ ആന്റണിയിലൂടെയും ഒപ്പത്തിലൂടെയും പ്രേക്ഷകർക്കു പ്രിയങ്കരിയായ ബാലതാരം മീനാക്ഷിയുടെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. വനിത ഓൺലൈൻ ഇതേക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ വായനക്കാർ നടത്തിയ മാസ് റിപ്പോർട്ടിങിനെ തുടർന്നാണ് പേജ് ഫെയ്സ്ബുക് നീക്കം ചെയ്തത്.

ഫെയ്സ്ബുക്കിന്റെ ദക്ഷിണേന്ത്യൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തി മീനാക്ഷിയുടെ അച്ഛൻ അനൂപുമായി സംസാരിച്ചതിനു ശേഷം നടപടി സ്വീകരിക്കുകയായിരുന്നു. മൂന്നു മാസം മുൻപ് സൈബർ സെല്ലിൽ അടക്കം പരാതി നൽകിയിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് അനൂപ് ‘വനിത ഓൺലൈനു’മായി വിവരം പങ്കുവച്ചത്. വാർത്ത പ്രസിദ്ധീകരിച്ച ദിവസം രാത്രി തന്നെ ഫെയ്സ്ബുക്ക് നടപടി സ്വീകരിച്ചത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. വനിതയ്ക്കും പിന്തുണ നൽകിയ വായനക്കാർക്കും നന്ദി രേഖപ്പെടുത്തുന്നതായി അനൂപ് അറിയിച്ചു.