Monday 17 May 2021 01:20 PM IST : By സ്വന്തം ലേഖകൻ

'അവിടെ ഒരാളിൽ പോലും കോവിഡ് സ്ഥിരീകരിച്ചില്ല'; കോവിഡ് പ്രതിരോധത്തിൽ അദ്‌ഭുതപ്പെടുത്തിയ മരുന്ന്, റിപ്പോർട്ടുകൾ പറയുന്നു

arcenicum-album-30-ap

സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഹോംകോ. കേരളത്തിലെ ആയിരത്തിൽ അധികമുള്ള ഹോമിയോ ഡിസ്പെൻസറിയിലേക്ക് മരുന്ന് ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. കഴിഞ്ഞ ദിവസം ഇവിടുത്തെ ജീവനക്കാരിൽ മുഴുവൻ ആന്റിജൻ ടെസ്റ്റ് നടത്തി. 180 ഓളം ജീവനക്കാരിൽ ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല. അദ്‌ഭുതപ്പെടുത്തുന്ന ഈ വസ്തുതയ്ക്ക് പിന്നിൽ ആർസനിക് ആൽബം 30 എന്ന ഹോമിയോ മരുന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആർസനിക് ആൽബം 30 എന്ന ഹോമിയോ മരുന്ന് കോവിഡിന് കൂടുതൽ ഫലപ്രദമാണെന്ന് മുൻപേ തെളിഞ്ഞതാണ്. ചില പഞ്ചായത്തുകളിൽ ജനപ്രതിനിധികൾ മുൻകൈ എടുത്ത് ആർസനിക് ആൽബം 30  ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇവിടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറവാണ്. ഈ മരുന്ന് കഴിച്ചവരിൽ മരണനിരക്ക് കുറവാണ്. രോഗം വന്നാലും ഒരാഴ്ച കൊണ്ട് ഭേദമാകുന്നുണ്ട്. 

പല രാജ്യങ്ങളും ജർമ്മനിയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുമ്പോൾ ഹോംകോയിൽ ചിലവ് കുറച്ച് മരുന്ന് ഉത്പാദിപ്പിക്കുന്നു. വളരെ തുച്ഛമായ വില മാത്രമാണ് ആർസനിക് ആൽബം 30  പോലുള്ള ഉപയോഗപ്രദമായ മരുന്നുകൾക്ക് ഈടാക്കുന്നത്. 

ആയുഷ് മന്ത്രാലയം മുൻപ് അംഗീകരിച്ച മരുന്നാണ് ആർസനിക് ആൽബം 30. കേരള സര്‍ക്കാരും ഗുളിക വിതരണത്തിൽ പച്ചക്കൊടി കാണിച്ചിരുന്നു. വൈറൽ പനി, ചുമ, മറ്റ് ഇൻഫെക്ഷനുള്ളവർക്ക് മുൻപ് തന്നെ ഹോമിയോയിൽ നൽകി വന്നിരുന്ന മരുന്നാണിത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർസനിക് ആൽബം വിതരണം തുടങ്ങിയതെന്ന് ഹോമിയോ രംഗത്തെ വിദഗ്ധർ പറയുന്നു.

കോവിഡിനെതിരെയുള്ള മരുന്നല്ല ഇതെന്നും ശരീരത്തിന്റെ പൊതുവായ പ്രതിരോധ ശേഷി വർധിക്കുമ്പോൾ കോവിഡും ചെറുക്കാൻ സാധിക്കുമെന്ന വിലയിരുത്തലാണ് ഉള്ളതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. അലോപ്പതി മരുന്നുകൾ കഴിക്കുന്നവർക്ക് ഹോമിയോ ഗുളിക കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുകളുണ്ടാകില്ല. പാർശ്വഫലങ്ങളില്ലാത്ത ഗുളികയാണ് ഇത്. ഡോക്ടറുടെ നിർദേശപ്രകാരം വേണം മരുന്നിന്റെ ഡോസ് നിശ്ചയിക്കാൻ. 

Tags:
  • Spotlight