Saturday 15 February 2020 02:52 PM IST

അച്ഛന്റെ സിനിമ ടെൻഷൻ, ഇനി അഭിനയിക്കേണ്ടി വന്നാൽ ടെൻഷനടിച്ചു മരിക്കും! കല്യാണി പ്രിയദർശൻ ‘വനിത’യോട്

Sujith P Nair

Sub Editor

kalyani-priyadhar221

പ്രിയദർശൻ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാറിൽ അഭിനയിച്ച അനുഭവം തുറന്നു പറഞ്ഞ് മകൾ കല്യാണി. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കല്യാണി പുതിയ ലക്കം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ സിനിമയിൽ പ്രണവിനൊപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. 

‘‘അതില്‍ ഗസ്റ്റ് അപ്പിയറന്‍സേയുള്ളൂ. അല്ലാതെ മുഴുനീള കഥാപാത്രമില്ല. പ്രണവിനൊപ്പം ഒരു പാട്ടിലുണ്ട്. കുട്ടിക്കാലം തൊട്ടേ അടിപിടി കൂടി നടക്കുന്ന അവനൊപ്പം അഭിനയിക്കുമ്പോൾ ചിരി വരുമോ എന്നായിരുന്നു എന്റെ പേടി. ദൈവം സഹായിച്ച് എല്ലാം നന്നായി. അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചത് ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. 

ഇനി ഒരിക്കല്‍ കൂടി അഭിനയിക്കണമെന്നു പറഞ്ഞാല്‍ ഞാന്‍ ടെന്‍ഷനടിച്ചു മരിക്കും. ആകെ ആശ്വാസം അച്ഛനും എന്നെപ്പോലെ തന്നെ ടെന്‍ഷനായിരുന്നു എന്നതാണ്. പല ഭാഷകളിലായി ഇത്രയും പേര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടും എന്നെ ‘ഡയറക്ട്’ ചെയ്തപ്പോള്‍ അച്ഛനും ടെന്‍ഷനടിക്കുന്നത് കണ്ടു. പിന്നെ അച്ഛന്റെ ടെൻഷൻ പ്രശസ്തമാണല്ലോ?’’- കല്യാണി പറയുന്നു. 

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം. ഇ- വനിത വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക

Tags:
  • Spotlight
  • Vanitha Exclusive