Wednesday 03 October 2018 04:23 PM IST

മദനന്റേയും തങ്കമണിയുടേയും മകൾ ഖദീജ; ജീവിതം വഴിമുട്ടിയ പെൺകൊടിക്ക് വിളക്കായി മാറിയ ദമ്പതികളുടെ കഥ

Nithin Joseph

Sub Editor

kha ഫോട്ടോ: ബേസിൽ പൗലോ

തൃശൂർ ജില്ലയിലെ പുതിയകാവ് മഹല്ല് ഖതീബ് ശംസുദ്ദീൻ വഹബി കുറച്ചു മാസം മുൻപ് ഒരു കുറിപ്പെഴുതി. താൻ കാർമികത്വം വഹിച്ച ഒരു നിക്കാഹിന്റെ കഥ. എട്ടു വർഷങ്ങള്‍ക്കു മുൻപ് ആശ്രയിക്കാൻ ആരുമില്ലാതെ ദാരിദ്ര്യത്തിന്റെ നടുവിൽ കഴിഞ്ഞ ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവിതത്തിന് നിറം നൽകി, അവളെ സംരക്ഷിച്ച അച്ഛന്റെയും അമ്മയുടെയും കഥ.

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യ ൻ മനുഷ്യനോടു കലഹിക്കുന്ന കാലഘട്ടത്തിൽ പാഠമാക്കേണ്ട ജീവിതാനുഭവം. അതാണ് മതിലകം കളരിപ്പറമ്പിൽ മദനനും ഭാര്യ തങ്കമണിയും നമുക്കു മുന്നിൽ വയ്ക്കുന്നത്.

ദുബായ് ടെലിവിഷൻ ബ്രോഡ്കാസ്റ്റിൽ ഉദ്യോഗ സ്ഥനായിരുന്നു മദനൻ. 32 വർഷത്തെ പ്രവാസജീവി തത്തിനു ശേഷം 2007ൽ ഭാര്യ തങ്കമണിക്കൊപ്പം നാട്ടി ലേക്കു തിരിച്ചുപോന്നു. രണ്ടു മക്കളാണ് ഈ ദമ്പതിക ൾക്ക്. മൂത്ത മകൻ മുകേഷ് മസ്കത്ത് ദോഹാർ യൂണി വേഴ്സിറ്റിയിൽ പ്രഫസറാണ്. രണ്ടാമത്തെ മകൻ മു കിൽ സോഫാസ് കമ്പനിയുടെ കുവൈത്ത്, ഒമാൻ ഏരിയ മാനേജർ. രണ്ടു പേരും കുടുംബസമേതം വിദേ ശത്തു താമസിക്കുന്നു.

രണ്ട് ആൺകുട്ടികള്‍ ആയതുകൊണ്ടാകാം, മ ദനനും തങ്കമണിക്കും ഒരു പെൺകുട്ടി കൂടി ഉണ്ടായിരു ന്നെങ്കിലെന്ന് മോഹം തോന്നിയത്. പക്ഷേ, അടുപ്പമുള്ളവരോടും കുടുംബക്കാരോടുമൊക്കെ പലപ്പോഴും അത് പറഞ്ഞിട്ടുമുണ്ട്. ‘വീടായാൽ ഒരു പെൺകുഞ്ഞ് വേണം. മകളുടെ ചിരി കാണുന്ന സന്തോഷം അത് അ റിയുന്നവർക്കേ മനസ്സിലാകൂ’

ആ മോഹം സഫലമാക്കാനുള്ള അന്വേഷണങ്ങൾക്കിടെ വിദേശത്തു ജോലിയുള്ള സുഹൃത്താണ് ഖദീജ യുടെ കഥ മദനനോടു പറയുന്നത്.

kha_1

സങ്കടങ്ങളുടെ ബാല്യകാലം

ചെർപ്പുള്ളശ്ശേരി കച്ചേരിക്കുന്ന് സ്വദേശിയായ സുബൈദയെയും  രണ്ടു പെൺമക്കളെയും  ഉപേക്ഷിച്ച്  ഭർത്താവ് അബ്ദുള്ള നാടു വിട്ടു പോയിട്ട് വർഷങ്ങളാ യി. സുബൈദക്ക് ചെറിയ മാനസികപ്രശ്നങ്ങളുണ്ട്. രണ്ടു പെൺമക്കളെയും കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും  കൂട്ടിമുട്ടിക്കാൻ പാടുപെടുന്നൊരു ഉമ്മ. അടുത്തു ള്ള ഹോട്ടലിൽ മീൻ മുറിച്ച് കൊടുക്കാനും അരച്ച് കൊടുക്കാനും പോകും. അന്നത്തേക്കുള്ള ഭക്ഷണം അവിടെ നിന്ന് കിട്ടും. ബാക്കി സമയം പുല്ലു പറിച്ച് വിറ്റാണ് ഉപജീവനം.

മക്കളെ നല്ല രീതിയിൽ വളർത്താനോ പഠിപ്പിക്കാനോ സുബൈദയ്ക്കു ശേഷിയുണ്ടായിരുന്നില്ല. മക്കളായ ഖദീജയും സഹോദരി ഹയറുന്നിസയും  വളർന്നത് യത്തീംഖാനയിലാണ്. ഹയറുന്നീസയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലേക്കാണ് കല്യാണം കഴിപ്പിച്ചു വിട്ടത്. ഓട്ടിസം ബാധിതനായ ആളായിരുന്നു ഭർത്താവ്. പൊ രുത്തപ്പെടാനും സഹിക്കാനും പറ്റാതെ വന്നപ്പോൾ വിവാഹബന്ധം വേർപ്പെടുത്തി ഉമ്മയോടൊപ്പം താമ സിക്കുകയാണ്. ഹയറുന്നിസയ്ക്ക് ഒരു മകനുണ്ട്.

പത്താം ക്ലാസിൽ പഠനം നിർത്തി വീട്ടിലിരിക്കുമ്പോഴാണ് ഖദീജയെ മദനനും തങ്കമണിയും കാണുന്നത്. അന്നു മുത ൽ അവൾ അവർക്കു മകളായി. ഇവിടെ ഖദീജയെന്ന് ആരുമവളെ വിളിക്കാറില്ല. അവളുെട പേര് കൈശുവെന്നാണ്. കളരിപ്പറമ്പ് വീട്ടിലെ മുകൾനിലയിൽ അവൾക്കായി ഒരു മുറിയൊരുങ്ങി. നിസ്കാരത്തിനും പ്രാർഥനകൾക്കുമുള്ള സൗകര്യങ്ങളോടെ. എല്ലാ വർഷവും നോമ്പെടുക്കുന്ന കൈശുവിന്  നോമ്പുതുറ യ്ക്ക് ഈന്തപ്പഴവും മറ്റ് വിഭവങ്ങളും വിദേശത്തു നിന്ന് മു കേഷും മുകിലും കൊടുത്തയയ്ക്കും. ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽനിന്ന് കൈശു എത്തിയത് സൗഭാഗ്യങ്ങളുടെ നടുവിലേക്കാണ്.

‘ഞങ്ങളുടെ മൂന്നാമത്തെ മകളാണ് കൈശു. അവൾ വന്നതോടെ മാറിയത് ഞങ്ങളുടെ കൂടി ജീവിതമാണ്. അവളെയും കൂട്ടി ഞങ്ങൾ ഇടയ്ക്കിടെ പുറത്തു പോകാറുണ്ട്. സിനിമ കാ ണാന്‍ പോകും. പുറത്തു നിന്നു ഭക്ഷണം കഴിക്കും. അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കാറുണ്ട്. അവളെ കൂ ട്ടാ തെ ഞങ്ങൾ പോകുന്ന ഒരേയൊരു സ്ഥലം മരണവീടുകളാ ണ്. വെറുതെ ഇരുന്ന് സമയം കളയാതിരിക്കാൻ വേണ്ടി ഇ വി ടെയടുത്ത് തുന്നൽ പഠിക്കാൻ വിട്ടു. അവളുടെ തുണികളൊക്കെ സ്വയം തുന്നാറുണ്ട്. ’ മദനന്റെ വാക്കുകളിൽ പ്രകടമാണ്, ഒരച്ഛന്റെ വാൽസല്യം.

അച്ഛന്റെ മനസ്സ്

വിവാഹപ്രായമായപ്പോള്‍ ഖദീജയ്ക്ക് യോജിച്ച വരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അവൾ ജനിച്ചുവളർന്ന അതേ വിശ്വാസത്തിൽപ്പെട്ട ആളെ കണ്ടെത്തണമെന്ന് നിർബന്ധമുണ്ടായിരുന്നു മദനനും തങ്കമണിക്കും ഒരുപാട് അ ന്വേഷണങ്ങൾക്കു ശേഷമാണ് ചെന്ത്രാപ്പിന്നി സ്വദേശി അ ക്ബറിന്റെ ആലോചന വന്നത്.

‘അവളുടെ മതാചാരപ്രകാരം നിക്കാഹ് നടത്തണമെന്ന് ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. അതിന് പള്ളിയിൽ നിന്ന് സമ്മതപത്രം വാങ്ങണം. ചെർപ്പുള്ളശേരി കളരിക്കുന്ന് പള്ളിയെ സമീപിച്ചെങ്കിലും ആദ്യമൊന്നും കിട്ടിയില്ല. പിന്നീട് പള്ളിയുടെ പ്രസിഡന്റിന്റെ സഹായത്തോടെയാണ്  സമ്മതപത്രം കിട്ടിയത്. നിക്കാഹ് നടത്തിപ്പിനായി പള്ളി ഭാരവാഹികൾ തന്നെ ഒരാളെ അവിടെ നിന്ന് ഏർപാടാക്കി. അങ്ങനെ ഒരുപാട് പേർ പിന്തുണയുമായി കൂടെ നിന്നു.’

വിവാഹസമയത്ത് എന്തെങ്കിലും  സഹായങ്ങൾ കൊടുത്ത് കൈശുവിനെ യാത്രയാക്കി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകുകയല്ല ഈ ദമ്പതികൾ ചെയ്തത്. അച്ഛനമ്മമാരുടെ സ്ഥാനത്തു നിന്ന് മകളെ മഹർ കൊടുത്ത് നിക്കാഹ് നടത്തി അക്ബറിന്റെ കൈകളിൽ ഏൽപിച്ചു. അവൾക്ക് ആവശ്യമായ പൊന്നും പണവും വസ്ത്രങ്ങളുമെല്ലാം നൽകിയായിരുന്നു വിവാഹം.

‘ചെർപ്പുള്ളശ്ശേരിയിലെ വീട്ടിൽ നിന്ന് ആകെ നാലു പേ രാണ് കല്യാണത്തിന് ഉണ്ടായിരുന്നത്. അവളുടെ ഉമ്മയും ചേച്ചിയും, പിന്നെ രണ്ട് അയൽക്കാരും. അച്ഛന്റെ സ്ഥാനത്തു നിന്ന് അക്ബറിനെ ഏൽപിച്ചത് ഞാൻ തന്നെയാണ്. ക ല്യാണം  കഴിഞ്ഞ് ഭർത്താവിനൊപ്പം പോകുമ്പോൾ അവൾക്ക് ഒരു കുറവും വരുത്തരുതെന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. എ ല്ലാ ചടങ്ങുകളും കൃത്യമായി നടത്തി.’

ഖദീജയുടെ ഭർത്താവ് അക്ബർ സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ നാട്ടില്‍ ജോലി ചെയ്യു ന്ന അക്ബറിന് വീണ്ടും ഖത്തറിൽ ജോലി ശരിയാക്കി അ ങ്ങോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് മദനൻ.

‘കൈശു ഭർത്താവുമൊത്ത് സന്തോഷമായി ജീവിക്കുന്ന ത് കാണുമ്പോൾ ഞങ്ങൾക്കു വലിയ സന്തോഷമാണ്. ചെ റിയൊരു സങ്കടം മാത്രമേ മനസ്സിലുള്ളൂ. അവൾ പോയതിൽപിന്നെ, വീടുറങ്ങിപ്പോയ അവസ്ഥയാണ്. അവൾ ഉണ്ടെങ്കിൽ നേരം പോകുന്നതറിയില്ല. കഴിഞ്ഞ എട്ടു വർഷമായി എപ്പോ ഴും എന്തെങ്കിലും തമാശകൾ പറഞ്ഞ്, ചിരിയും കളിയുമായി നടക്കും. മുറ്റത്തെ കുളത്തിലുള്ള  മീനുകൾക്കും കൂട്ടിലുള്ള ലൗബേഡ്സിനും  തീറ്റ കൊടുക്കുന്നതും  പരിപാലിക്കുന്നതുമെല്ലാം കൈശുവാണ്. അവളുടെ കല്യാണം കഴി‍ഞ്ഞയുടനെ കിളികളെയെല്ലാം വേറെ ആളുകൾക്ക് കൊടുത്തു. വീണ്ടും ഞ ങ്ങള്‍ രണ്ടു പേർ മാത്രമായി വീട്ടിൽ. രണ്ടു ദിവസത്തിലൊരിക്കൽ ഞങ്ങൾ അവളെ കാണാൻ പോകും. ഇടയ്ക്ക് അവളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു പോരും. ഇപ്പോള്‍ ഗർഭിണിയാണ്. അതുകൊണ്ട് അധികം യാത്ര ചെയ്യാൻ പറ്റില്ല.’

മദനന്റെയും ഭാര്യ തങ്കമണിയുടെയും സ്നേഹത്തിന്റെ കഥ നാടെങ്ങും എത്തി. സോഷ്യൽ മീഡിയ ഏറ്റെടുത്ത വാ ർത്ത അറിഞ്ഞ് ഒട്ടേറെപ്പേർ അഭിനന്ദനവുമായി വിളിച്ചു. വിവ രമറിഞ്ഞ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇരുവ രെയും നേരിട്ട് അഭിനന്ദിച്ചു. ഇന്ത്യയുടെ ഇങ്ങേ അറ്റത്തു ന ടന്ന നിക്കാഹിന്റെ വിശേഷങ്ങൾ രാജ്യത്തിന്റെ അതിർത്തിക ളെല്ലാം താണ്ടി വിദേശരാജ്യങ്ങളിൽ പോലും എത്തി. പാ കിസ്ഥാനിലെ പ്രമുഖ ചാനലുകളിൽ വരെ സ്നേഹത്തിന്റെ ഈ ജീവിത കഥ വാർത്തയായി. ദേശീയ–പ്രാദേശിക ചാനലുകളിലൂടെയും ഒട്ടേറെയാളുകൾ സ്നേഹത്തിന്റെ ഈ കഥ കണ്ടറിഞ്ഞു. മനസ്സിനുള്ളിലെ നന്മ കൊണ്ട് മാതൃകയായി തീർന്നിരിക്കുകയാണ് ഈ ദമ്പതികൾ.

‘എട്ടു വർഷം മുൻപ് കൈശു ഇവിടെ വരുമ്പോൾ പല ആ ളുകളും നെറ്റി ചുളിച്ചിരുന്നു. അന്യമതസ്ഥരായ ഞങ്ങളുടെ കൂടെ അവൾ നിൽക്കുന്നത് പലർക്കും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ജോലിക്കാരിയായിട്ടാണ് അവളെ ഞങ്ങൾ കാണുന്നതെന്നും വിചാരിച്ചവരുണ്ട്. പക്ഷേ, നിക്കാഹ് കഴിഞ്ഞതോടെ സംശയിച്ചവർക്കൊക്കെ മനസ്സിലായി, കൈശു ഞങ്ങൾക്ക് ആരായിരുന്നുവെന്ന്.’

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വീടിന്റെ ഗേറ്റ് ക ടന്ന് ഒരു വണ്ടി വന്നു. ഭർത്താവിന്റെ വീട്ടിൽനിന്ന് മദനനെയും തങ്കമണിയെയും കാണാനായി അവരുടെ കൈശു വന്നതാണ്. അതുവരെ നിശ്ശബ്ദമായിരുന്ന വീടിന് പെട്ടെന്നു ജീവൻ വച്ചതുപോലെ തോന്നി.

വിശേഷങ്ങൾ പറ‍ഞ്ഞ്, ചിരിച്ചും കളിച്ചും നടക്കുമ്പോഴും ഒ രമ്മയുടെ അവകാശത്തോടും ഉത്തരവാദിത്തത്തോടും  കൂടി തങ്കമണി ഓർമിപ്പിക്കുന്നു, ‘മോളേ, സൂക്ഷിച്ച്. ശരീരം അധികം അനങ്ങരുതെന്ന് ഡോക്ടർ പറ‍ഞ്ഞിട്ടുള്ളതല്ലേ.’