Saturday 19 May 2018 05:49 PM IST

ആർത്തവകാലത്ത് പെണ്ണുങ്ങൾ വീടിനു പുറത്ത്; നിയമം ലംഘിച്ചാൽ മരണം പോലും കാണാൻ അനുവാദമില്ല: ഈ പ്രാകൃത രീതികൾ അരങ്ങേറുന്നത് സാക്ഷര കേരളത്തിൽ!

Nithin Joseph

Sub Editor

shyla2
ഫോട്ടോ : ബേസിൽ പൗലോ

ഇവൾ സുശീല. ജനിച്ചു വളർന്ന മണ്ണിലെ അനാചാരങ്ങളാൽ  ജീവിതം വഴി മുട്ടിയ മലയാളി പെൺകുട്ടി. അന്നോളം തനിക്ക് പ്രിയപ്പെട്ടതായിരുന്ന എല്ലാം ഉപേക്ഷിച്ച് പെട്ടെന്നൊരു നാൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം നാട്ടില്‍ നിന്നു പുറത്താക്കപ്പെട്ടവൾ. ഉറ്റവരും ഉടയവരും ചേർന്ന് ഊരുവിലക്കിയ ഇവൾ കേരളത്തോട് ചോദിക്കുന്നു, ‘‘എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്? ആരാണ് ഞങ്ങളുടെ മേൽ കുറ്റമാരോപിച്ച് ശിക്ഷ നടപ്പാക്കിയത്?’’

ഇടുക്കി കാന്തല്ലൂരിലുള്ള ‘സൂസനിക്കുടി’യിലേക്ക് എത്തിച്ചേരുക എളുപ്പമല്ല. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറിൽ നിന്നു മുൻകൂട്ടി അനുവാദം വാങ്ങിയാൽ മാത്രമേ വനംവകുപ്പിന്റെ ചെ ക്പോസ്റ്റ് കടക്കാൻ സാധിക്കൂ. പൊട്ടിപ്പൊളിഞ്ഞ, കല്ലു നിറഞ്ഞ റോഡിലൂടെ പാതിവഴി ജീപ്പിൽ സഞ്ചരിച്ചിട്ട് ചെറിയ കാട്ടുപാതയി ലൂടെ കുറെയേറെ ദൂരം നടക്കണം.
ആദിവാസി സമുദായമായ മുതുവാൻമാരുടെ ഗ്രാമമാണ് സൂസനി ക്കുടി. 50 വർഷം മുൻപ് വലിയ ഗ്രാമമായിരുന്നു. ഇന്ന് ഏതാനും കുടുംബങ്ങളിലേക്കു ചുരുങ്ങിയിരിക്കുന്നു. ബാക്കിയുള്ളവരെല്ലാം  ഇവിടം വിട്ട് തീർഥമലക്കുടി എന്ന പ്രദേശത്തേക്ക് ചേക്കേറിയെന്ന് മലയാളവും തമിഴും കലർന്ന മുതുവാൻഭാഷയിൽ ഊരുകാണി യായ നടരാജൻ പറഞ്ഞു. ഇവിടെനിന്നാണ് അഴകർസ്വാമിയും ഭാര്യ കന്നിയമ്മയും മക്കളായ സതീഷും ഷൈലയും ലളിതയും സുശീലയും ഊരുവിലക്കപ്പെട്ടത്. ഈ മനുഷ്യാവകാശലംഘനം നടന്നിട്ട് വർഷം നാലു കഴിഞ്ഞിട്ടും ജനപ്രതിനിധികളുടെയോ മാധ്യമങ്ങളുടെയോ കണ്ണുകൾ ഇങ്ങോട്ട് തിരിഞ്ഞിട്ടില്ല.

‘‘ഞാൻ ജനിച്ചതും വളർന്നതും ഇടമലക്കുടീലാണ്. കന്നിയമ്മേടെ നാടാണ് സൂസനിക്കുടി.’’ അഴകര്‍സ്വാമി പറഞ്ഞു തുടങ്ങി. ‘‘മക്കള് ജനിച്ച ശേഷം ഞങ്ങൾ സൂസനിക്കുടിക്കു പോന്നു. എനിക്ക് ആറാം ക്ലാസ് വരെയേ പഠിപ്പൊള്ളൂ. മക്കളെ നല്ല രീതീല് പഠിപ്പിക്കാനൊള്ള ആശ കൊണ്ടാണ് ഇങ്ങോട്ടു വന്നത്. കൊറെ ക ഷ്ടപ്പെട്ടിട്ടാണേലും അത് എന്നെക്കൊണ്ട് സാധിച്ചു.’’

അഴകർസ്വാമിയുടെ മോഹം സഫലമാക്കിക്കൊണ്ട് മൂത്തമകൾ ഷൈല തിരുവനന്തപുരത്തു നിന്ന് ആയുർവേദ നഴ്സിങ് പഠിച്ച് ജോലി നേടി. രണ്ടാമത്തെ മകൾ ലളിത ആലുവ യുസി കോളജിൽ നിന്നു ബിഎസ്‌‌സി ബോട്ടണി പഠിച്ചു. ഇളയ മകൾ സുശീല എറണാകുളം മഹാരാജാസ് കോളജിൽ ബിഎ ഇക്കണോമിക്സ് പഠനം പൂർത്തിയാക്കി. സാഹചര്യങ്ങൾ കൊണ്ട് വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വരുന്ന ആദിവാസി സമൂഹത്തിലെ കുട്ടികൾക്കിടയിൽ നിന്നാണ് ഈ സഹോദരങ്ങളുടെ വിദ്യാഭ്യാസ വിജയം.

shyla3
സുശീല, കന്നിയമ്മ, അഴകർസ്വാമി, ലളിത

കാലഹരണപ്പെട്ട നിയമം

മുതുവാന്‍ സമുദായത്തിൽ ആരും പുറത്തുനിന്ന് വിവാഹം ക ഴിക്കാൻ പാടില്ല എന്നാണു നിയമം. ആണായാലും പെണ്ണായാലും ഇതു ബാധകം. ഈ അലിഖിതനിയമം പാലിക്കാത്തതിന്റെ പേരിലാണ് 2013ൽ തന്റെ കുടുംബത്തെ പിറന്ന മണ്ണിൽ നി ന്ന് ഉൗരുവിലക്കിയതെന്ന് അഴകർസ്വാമിയുടെ ഇളയ മകൾ സുശീല പറയുന്നു.
‘‘പഠിപ്പ് കഴിഞ്ഞയുടനെ ചേച്ചി ഷൈലയ്ക്കു ബിഹാറിൽ നഴ്സായി ജോലി കിട്ടി. അവിടെ വച്ച് റാംപ്രവേശ് എന്ന ആ ളുമായി ഇഷ്ടത്തിലായി. അദ്ദേഹം ബിഹാറിയാണ്. ആദ്യമേ വീട്ടിൽ എല്ലാവരോടും പറ‍ഞ്ഞതാണ്. ഞങ്ങളാരും എതിര് പറഞ്ഞില്ല. കുടീലൊള്ള ആൾക്കാര്‍ടെ അടുത്ത് വിവരം പറ ഞ്ഞപ്പോ ആലോചിച്ച് പറയാമെന്നു പറഞ്ഞെങ്കിലും പിന്നെ, കുടീലൊള്ളോരെല്ലാം ഒരുപോലെ എതിർത്തു.

പകരം ഞങ്ങടെ സമുദായത്തീന്നു തന്നെ ഒരാളെ അവര് കണ്ടെത്തീട്ട് അയാളുമായിട്ട് പെട്ടെന്ന് കല്യാണം നടത്താൻ നിർബന്ധിച്ചു. സ്കൂളിലൊന്നും പോയിട്ടില്ലാത്ത അയാളെ ക ല്യാണം കഴിച്ചാൽ അവൾടെ ജീവിതം അവിടെ തീർന്നുപോകൂ ന്ന് അറിയാവുന്ന കൊണ്ട് ഞങ്ങൾ അതിന് സമ്മതിച്ചില്ല.’

ഒരു കുടുംബത്തെ ഊരുവിലക്കിയാൽ പിന്നെ, അവർക്ക് മു തുവാൻ സമുദായവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. പിന്നീട് അവർ സമുദായത്തിൽ അംഗങ്ങളായിരിക്കില്ല. താമസി ക്കുന്ന കുടി വിട്ട് പുറത്തു പോകണം. കുടുംബക്കാരുടെയോ ബന്ധുക്കളുടെയോ വീടുകളിൽ വരാനോ അവരോട് സംസാരി ക്കാനോ പാടില്ല. കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ പോ ലും കാണാൻ അവകാശമില്ല. പുറത്താക്കിയ കുടുംബത്തെ കാണുകയോ അവരുമായി അടുപ്പം സൂക്ഷിക്കുകയോ ചെയ്യുന്നവർക്കും ശിക്ഷ അനുഭവിക്കേണ്ടി വരും. രണ്ടു വഴികളാണ് അഴകർസ്വാമിയുടെ കുടുംബത്തിന് മു ന്നിലുണ്ടായിരുന്നത്. ഒന്നുകിൽ സ്വന്തം മകളെ എന്നെന്നേ യ്ക്കുമായി ഉപേക്ഷിക്കുക. അല്ലെങ്കിൽ മകളു‍ടെ ഇഷ്ടം നടത്തിക്കൊടുത്ത് ഊരിൽനിന്നു പുറത്തു പോവുക.

‘മകളെ ഉപേക്ഷിച്ചൂന്ന് വാകൊണ്ട് പറഞ്ഞാൽ പോര. അവ ളുമായി മേലിൽ ഒരു ബന്ധോമില്ലാന്ന് ഊരുകൂട്ടത്തിന്റെ മു ൻപാകെ സത്യം ചെയ്യണം.’’ അഴകര്‍സ്വാമി ഊരുവിലക്കിന്‍റെ നിബന്ധനകള്‍ ഒാര്‍ക്കുന്നു.

mara4
അഴകർസ്വാമിയുടെ സൂസനിക്കുടിയിലെ വീട്

‘‘ഞങ്ങൾ ഒരിക്കലും അവളെ കാണാൻ പോകരുത്. അ വൾ ഞങ്ങളെയും കാണാൻ വരരുത്. തമ്മിൽ സംസാരിച്ചു കൂടാ. അവൾക്ക് പിറക്കണ കുഞ്ഞുങ്ങളെ പോലും ഞങ്ങള്‍ കാണരുത്. ഞങ്ങളിലാരേലും  മരിച്ചാലും കാണാൻ അവൾ വ ന്നുകൂടാ. അത് തെറ്റിച്ചാല് അതിന്റെ പേരില് നടപടിയുണ്ടാകും. സ്വന്തം ചോരേൽ പെറന്ന മോളെ എങ്ങനെയാണ് ഉപേക്ഷിക്കണത്. അവൾ ഒരു തെറ്റും ചെയ്തില്ലല്ലോ. ഇഷ്ടപ്പെട്ട  ആളിന്റൊപ്പം ജീവിക്കാനുള്ള അവകാശം എല്ലാർക്കുമില്ലേ. അ തെന്തിന് വിലക്കുന്നത്...?’ രാജ്യത്തെ നിയമവ്യവസ്ഥയോട്  ഒരു വലിയ ചോദ്യം േചാദിച്ച് അഴകര്‍സ്വാമി ഒരു നിമിഷം നി ശ്ശബ്ദനാകുന്നു.

‘‘മുതുവാൻമാര്ടെ ഗ്രാമങ്ങളെ കുടീന്നാണ് വിളിക്കണത്. ഓരോ കുടീലേം അധികാരി ഊരുമൂപ്പനാണ്. മൂപ്പനെ കാണിയെന്നും പറയും.’’ വാടകവീടിന്റെ തിണ്ണയിലിരുന്ന്  കന്നിയമ്മ ഊരുവിശേഷങ്ങള്‍ നിരത്തി.

‘‘എന്റെ അപ്പ നടരാജനാണ് സൂസനിക്കുടീലെ കാണി. മൂപ്പനും സ്വന്തമായിട്ട് തീരുമാനങ്ങളൊന്നും എടുക്കാൻ പറ്റൂല്ല. വർഷങ്ങളായി ചെയ്തു പോരുന്ന ആചാരങ്ങൾ നടപ്പാക്കൽ മാത്രമാണ് കാണീടെ പണി. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനേ വെല കൊടുക്കൂ.’’കന്നിയമ്മ പറഞ്ഞു.  

‘‘കാടിനെ നമ്പി ജീവിക്കണ കാടിന്റെ മക്കളാണ് മുതുവാൻമാര്. കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്ത് ജീവിക്കുന്നോര്. സ്വ  ന്തമായിട്ടൊണ്ടാരുന്ന വീടും കൃഷീമെല്ലാം ഉപേക്ഷിച്ച് ഞങ്ങള് വാടകവീട്ടിലോട്ട് താമസം മാറ്റീതെല്ലാം വേഗത്തിലാണ്. ഞാ നും കന്നിയമ്മേം കൂലിപ്പണി ചെയ്താണ് കഞ്ഞി കുടിക്കു ന്നതും മക്കളെ പഠിക്കാൻ വിടുന്നതുമെല്ലാം.

ഊരുവിലക്കിനു ശേഷം ഹൃദയാഘാതം വന്ന് ഞാൻ ആശുപത്രിയിലായിരുന്ന സമയത്തു പോലും ഊരിൽ നിന്ന് ആരും കാണാൻ പോലും വന്നില്ല. സൂസനിക്കുടിയിൽ ഞങ്ങൾ കഷ്ടപ്പെട്ടു പണിതൊരു കൊച്ചുവീടുണ്ട്. അത് ഇപ്പോൾ കാട് കയറി നിലം പൊത്താറായി.’’ അഴകർസ്വാമിയുടെ വാക്കുകളിൽ കണ്ണീരിന്റെ നനവ്.

‘അച്ഛനിപ്പം വേണമെങ്കിലും അമ്മേനേം ഞങ്ങളേം കൂട്ടി കുടിയില് തിരിച്ചു കേറാം. പക്ഷേ, അതിനു ചെല ചടങ്ങുകളൊ ണ്ട്.’’ രണ്ടാമത്തെ മകള്‍ ലളിത മറ്റു ചില ആചാരവിേശഷങ്ങ ള്‍ നിരത്തി. ‘‘ഞങ്ങക്കാർക്കും ചേച്ചിയോടോ ഭർത്താവിനോടോ അവരുടെ കുഞ്ഞിനോടോ ഒരു ബന്ധോമില്ലെന്ന് എഴുതി കൊടുക്കണം. മേലില് അവളെ വീട്ടില് കയറ്റാനും പാടില്ല. മുതുവാൻ സമുദായത്തിലൊള്ള എല്ലാ കുടികളീന്നും കാ ണിമാര് വരും. അച്ഛൻ അവരടെയെല്ലാം കാലില് വീണ് മാപ്പ് പറയണം. എന്നാലേ അവര് ഞങ്ങളെ തിരിച്ചെടുക്കൂ.’’

mara3

‘‘ചേച്ചീടെ കല്യാണത്തിന്റെ സമയത്ത് ഞങ്ങളെ കാ ണാനും കല്യാണം കഴിക്കണ ചെക്കനെക്കുറിച്ച് അറിയാനുമൊക്കെ കുറച്ചുപേര് കുടീന്ന് രഹസ്യമായി വന്നാരുന്നു. എ ങ്ങനെയോ അതും  ഊരില് അറിഞ്ഞു. അവർക്ക് ഊരുകൂട്ടം വിധിച്ച ശിക്ഷ ഒരു ദെവസത്തെ ഊരുവെലക്കാണ്. ഞാൻ കാ രണമല്ലേ കുടുംബത്തിന് ഈ ഗതി വന്നേന്ന് പറഞ്ഞ് ചേച്ചി വെഷമിക്കാറൊണ്ട്. പക്ഷേ, അതൊരിക്കലും ചേച്ചിയുടെ തെറ്റല്ല. ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കണതെങ്ങനെ തെറ്റാകും. അതിന്റെ പേരില് ഞങ്ങളെ പൊറത്താക്കാൻ ആ ർക്കാണ് അവകാശം.’ ലളിത ചോദിക്കുന്നു.

വിവേചനത്തിന്റെ തിണ്ണവീട്

ആർത്തവസമയത്താണ് പെൺകുട്ടികള്‍ ഇവിടെ ഏറ്റവും ക്രൂരമായ വിവേചനം നേരിടുന്നതെന്ന് സുശീല പറയുന്നു.‘‘ആ സമയത്തു പെണ്ണുങ്ങക്ക് സ്വന്തം വീട്ടില് താമസിക്കാനൊള്ള അവകാശമില്ല. അതിനായി ഊരിന്റെ ഒരു മൂലയില് ‘തിണ്ണവീട്’ എന്ന പേരില് പൊതുവായ സ്ഥലമൊണ്ട്. അ വിടെ പോയി താമസിക്കണം. പഠിക്കണ കുട്ടികളാണെങ്കില് സ്കൂളില് പോകാൻ പാടില്ല. സ്വന്തം കുടുംബത്തില് മരണം ന ടന്നാൽ പോലും, അത് നമ്മടെ അച്ഛനാണെങ്കിൽകൂടി, തിണ്ണവീടിന് വെളിയിൽ മുഖം കാണിച്ചുകൂടാ. ഒരു കാരണവശാലും  ആണുങ്ങളെ കാണാൻ ഇടവരരുത്. ആ ചെറിയ മുറീടെ ഉള്ളിലെ വൃത്തിയില്ലാത്ത അന്തരീക്ഷത്തില് പൊറംലോകം കാണാതെ നാലു ദെവസം. ഭക്ഷണം സ്വന്തമായിട്ട് ഒണ്ടാക്കി കഴിക്കണം. ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.

നാലു ദെവസം തിണ്ണവീടിന്‍റെ നാലു ചുവരുകള്‍ക്കിടയില്‍ തനിച്ച് നിക്കാനൊള്ള പേടികൊണ്ട് ഗുളികേം മരുന്നും കഴിച്ച് ആർത്തവം സ്ഥിരമായി നീട്ടിവയ്ക്കുന്ന പെൺകുട്ടികളുമുണ്ട്. അതിന്റെ ഭവിഷ്യത്ത് പോലും മനസ്സിലാക്കാതെ. ഗർഭിണിയാകുന്ന ആദ്യത്തെ മുപ്പത് ദെവസം തിണ്ണവീട്ടിന്റെ ഉള്ളില്‍ കഴിയണം. മിക്ക പ്രസവവും വീട്ടിൽത്തന്നെയാണ്. പ്രസവിച്ചയുടൻ അമ്മ തന്നെ കുഞ്ഞിന്റെ പൊക്കിൾകൊടി മുറിക്കണം. ചെറുപ്രായത്തില്‍ അമ്മയാകുന്ന പെൺകുട്ടികൾക്ക് ഇതേക്കുറിച്ച് കാര്യമായി അറിയില്ല. ഒരു പെണ്ണിന് ഏറ്റവുമധികം പരിഗണന കിട്ടേണ്ട സമയത്താണ് ഇത്തരം കഷ്ടപ്പാടു കള്‍.’’ സുശീലയുടെ വാക്കുകളിൽ രോഷം  ഇരമ്പി. സുശീല ഇതു പറയുമ്പോൾ കന്നിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. പൊക്കിൾക്കൊടി മുറിച്ചതിലെ അപാകത മൂലം പ തിനാറു വർഷം മുൻപ് മരിച്ച സഹോദരിയുടെ മുഖമായിരുന്നു ആ കണ്ണീരിൽ നിറയെ.

അടുത്തയിടെ മറയൂരിൽ മനുഷ്യാവകാശ കമ്മിഷന്റെ അ ദാലത്ത് നടന്നിരുന്നു. പതിവ് നിശ്ശബ്ദതയെ മുറിച്ച്  അന്ന് ഈ മഹാരാജാസുകാരിയുടെ ശബ്ദം മുഴങ്ങി. തോൽക്കാൻ വിസമ്മതിക്കുന്ന മനസ്സോടെ സുശീല വാദങ്ങൾ ഒന്നൊന്നായി നിരത്തി. ആദിവാസി ഗ്രാമങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീവിരുദ്ധതയുമെല്ലാം.

ഒരു കാര്യത്തിൽ സുശീലയ്ക്ക് ഇപ്പോഴും സങ്കടമുണ്ട്. എറണാകുളം മഹാരാജാസ് കോളജിൽ ഇക്കണോമിക്സ് വിദ്യാർഥിയായിരുന്നപ്പോൾ കലാ–സാംസ്കാരിക രംഗത്തുള്ള പലരോടും ഇക്കാര്യം പറഞ്ഞിരുന്നു. ആരിൽ നിന്നും പ്ര തീക്ഷിച്ച പിന്തുണ കിട്ടിയില്ല. ചില മനുഷ്യസ്നേഹികൾ ഉപദേശിക്കാനും മറന്നില്ല.‘ഇത്തരത്തിലുള്ള പ്രാചീനമായ ആചാരങ്ങളും സംസ്കാരങ്ങളും നശിച്ചുപോകാതെ നിലനിർ ത്തണമത്രേ.’

mara2
തീർഥമലക്കുടിയിലെ പുരുഷൻമാർ ഒരുമിച്ചുകൂടുന്ന സത്രം

‘‘അറിയാം, ചിലരെങ്കിലും കൗതുകത്തോടെയും  പരിഹാസ ത്തോടെയുമാകും ഞങ്ങളെ േനാക്കുന്നത്. പക്ഷേ, ഒരു കാര്യം നിങ്ങള്‍ മറക്കരുത്. ഈ രാജ്യത്തെ നിയമങ്ങള്‍ക്കു കീഴിൽ ജീവിക്കുന്ന പൗരൻമാരാണ് ഞങ്ങളും. നിങ്ങളെപ്പോലെ തന്നെ, മനുഷ്യരാണ് ഞങ്ങളും’’

ആണൊരുമയുടെ സത്രങ്ങൾ

ഇടുക്കിയിലെ മറയൂർ, കാന്തല്ലൂർ എന്നീ പഞ്ചായത്തുകളി ൽ മുതുവാൻ സമുദായം ജീവിക്കുന്ന മുപ്പതോളം കുടികളു ണ്ട്. പുറംലോകത്തിനു മാതൃകയാക്കാവുന്ന കൗതുകകര മായ ഒട്ടേറെ ശീലങ്ങളും സമ്പ്രദായങ്ങളുമുള്ള ഇടം.

‘‘വൈകുന്നേരം ഏഴു മണി കഴിഞ്ഞാല് ഞങ്ങള് കുടീലു ള്ള ആണുങ്ങളൊന്നും സ്വന്തം വീട്ടില് കഴിയൂല്ല. എല്ലാർക്കും കൂടെ ഒന്നിച്ചു വന്നിരിക്കാൻ സത്രമെന്ന് പേരൊള്ള ഇടമൊണ്ട്. രാത്രീല് സത്രത്തിന്റെ ഉള്ളില് തീക്കൂന കൂട്ടി, എല്ലാരുമൊന്നിച്ച് അവിടിരുന്ന് വൈകുംവരെ വർത്തമാനോം പറഞ്ഞ്, പാട്ടും പാടീട്ട് ഒടുക്കം കെടന്നൊറങ്ങും. ഇവിടെ കുടീലുള്ള പെണ്ണുങ്ങക്ക് പൊറത്തെറങ്ങി നടക്കാനൊന്നും ആരേം  പേടിക്കണ്ട. ഒരു പെണ്ണ് വീട്ടില് ഒറ്റയ്ക്കാണെങ്കില് ആ സമയത്തൊന്നും ആണുങ്ങള് അങ്ങോട്ട് പോയിക്കൂടാ.’’ സൂസനിക്കുടിയിലെ രാജന്‍ പറയുന്നു.

എന്നാൽ, ഇതേ സമൂഹത്തിൽ തന്നെയാണ് സ്ത്രീകൾ അവകാശങ്ങളും സ്വാതന്ത്ര്യവുമില്ലാതെ ജീവിതം കഴിച്ചുകൂട്ടുന്നതും. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേ ടുന്നതും ഉപരിപഠനത്തിന് പോകുന്നതും ഇവിടെ വിരള മായ കാഴ്ചകള്‍. പതിനാലും പതിനഞ്ചും വയസ്സിലേ വിവാ ഹം നടത്തും. ശൈശവവിവാഹം നിയമവിരുദ്ധമാണെന്ന വ സ്തുതയ്ക്ക് ഇവിടെ വിലയൊന്നുമില്ല. പുറമെനിന്ന് എ ത്തുന്നവരുെട മുന്നിൽ പൊതുവെ സ്ത്രീകള്‍ വരാറില്ല. അ പരിചിതരെ കണ്ടാല്‍ ഉടനെ വീടിനകത്തു കയറി കതകടയ്ക്കും. തീർഥമലക്കുടിയിലെത്തിയ ഞങ്ങൾക്കു മുന്നിലും വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു.

shyla1
ഷൈല ഭർത്താവ് റാംപ്രവേശിനും മകൻ ഋത്വിക്കിനുമൊപ്പം