Tuesday 19 December 2023 04:00 PM IST : By സ്വന്തം ലേഖകൻ

കൊതുകിനെ നശിപ്പിക്കാനുള്ള ദ്രാവകം അബദ്ധത്തില്‍ ഉള്ളില്‍ച്ചെന്നു; ഒന്നര വയസുകാരിയ്ക്ക് ദാരുണാന്ത്യം

jasa-788

കൊതുകിനെ നശിപ്പിക്കാനുള്ള ദ്രാവകം ഉള്ളില്‍ച്ചെന്ന് ഒന്നര വയസ്സുകാരി മരിച്ചു. മരിച്ചത് കാസര്‍കോട് കല്ലൂരാവിയിലെ റംഷീദ്- അന്‍ഷിഫ ദമ്പതികളുടെ മകള്‍ ജസയാണ്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ദ്രാവകം കുട്ടിയുടെ വായിലാവുകയായിരുന്നു. കൊതുകിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണത്തിലെ ദ്രാവകമാണ് അബദ്ധത്തിൽ കുട്ടി കുടിച്ചത്.

കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കൊതുകുനാശിനി കുടിക്കുകയായിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായി. തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ വച്ച് ഇന്ന് രാവിലെയാണ് ജസയുടെ മരണം സംഭവിച്ചത്. 

Tags:
  • Spotlight