Wednesday 12 August 2020 02:12 PM IST : By സ്വന്തം ലേഖകൻ

‘ഇത്രയും എഴുതിയതൊന്നും പോരാ.. ഞാൻ പണിക്കാരത്തിയൊന്നുമല്ല ഇങ്ങനെ എഴുതാൻ’; ഓൺലൈൻ പഠനത്തെ കുറിച്ച് പരിഭവവുമായി കൊച്ചുമിടുക്കി (വിഡിയോ)

online-classfgvhbjfg

‘ഇത് എഴുതി കഴിഞ്ഞാൽ അതുകൂടി എഴുത് എന്നു പറയും. ഞാൻ പണിക്കാരത്തിയൊന്നുമല്ല ഇങ്ങനെ എഴുതാൻ.’- ഓൺലൈൻ പഠനത്തെ കുറിച്ച് അച്ഛനോട് പരിഭവം പറ‍യുകയാണ് ഒരു കൊച്ചു മിടുക്കി. കൊറോണ കാരണം സ്‌കൂൾ തുറന്നില്ല. ആശ്വാസം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഇടിത്തീയായി ഓൺലൈൻ ക്ലാസുകൾ. 

ക്ലാസുകൾ ഓൺലൈൻ ആണെങ്കിലും പഠിത്തത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ലെന്ന് പറയുകയാണ് കുഞ്ഞ്. ലീവ് ചോദിച്ചാൽ തരില്ല, എപ്പോഴും ഈ എഴുത്തു തന്നെ. അഞ്ചു വയസ്സുകാരി മിടുക്കിയാണ് പഠനത്തിന്റെ കഷ്ടപ്പാടുകൾ അച്ഛനോട് വിവരിക്കുന്നത്. രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിഡിയോ കാണാം...

Tags:
  • Spotlight
  • Social Media Viral