Tuesday 23 October 2018 05:06 PM IST

‘വളരുമ്പോൾ സന്തോഷം മാഞ്ഞു പോകുന്നതെങ്ങനെ?’; ‘ആത്മീയ എഞ്ചിനീയർ’ ഉത്തരം നൽകുന്നു

Vijeesh Gopinath

Senior Sub Editor

sathguru

ഒരു പതിഞ്ഞ താളമുണ്ടായിരുന്നു ആ പകലിന്. ചുറ്റും കാണുന്ന മുഖങ്ങളിൽ ഇളംചിരിയുടെ പൂവുകൾ ത ലയാട്ടി നിൽക്കുന്നുണ്ട്. ഒഴുകുന്ന കാറ്റിലൂടെ ഭസ്മത്തിന്റെയും ചന്ദനത്തിന്റെയുമൊക്കെ വിരലുകൾ മനസ്സിനെ തലോടിക്കൊണ്ടിരുന്നു.

േകായമ്പത്തൂരില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ ഈശാ േയാഗാെസന്‍റർ ധ്യാനത്തിലെന്ന പോലെ നിശബ്ദമാണ്. ഇടയ്ക്ക് ‘അ, ഉ, അം’ എന്ന സ്വരങ്ങള്‍ േചര്‍ന്നുണരുന്ന ഒാംകാരം തിരമാലയുടെ ആരവം പോലെ ഒഴുകിയെത്തുന്നതൊഴിച്ചാൽ കാറ്റിന്റെയും കിളികളുടെയും ശബ്ദം മാത്രം. കാതു നീറ്റുന്ന ഹോണടികളില്ല, മൊബൈലിലുള്ള അലർച്ചകളില്ല. മൗനം കുടിച്ചൊഴുകുന്ന നീർച്ചോല പോലെ ആൾക്കൂട്ടം.

ഇതിനപ്പുറമെവിടെയോ ആണ് വെൺമ നിറഞ്ഞ ആ നറുപുഞ്ചിരിയുള്ളത്. സദ്ഗുരു, ലോകത്തെമ്പാടുമുള്ള വിശ്വാസികളുെട ‘ആത്മീയ എൻജിനീയർ.’ മനസ്സില്‍ നിറഞ്ഞ മേഘപടലങ്ങളെ യോഗയിലൂടെയും ധ്യാനത്തിലൂടെയും മായ്ച്ച് ശാന്തിയുടെ പൗർണമി നിറയ്ക്കുന്ന ആത്മീയാചാര്യൻ.

ഈ യാത്രയില്‍, യൂ ട്യൂബിൽ തിരഞ്ഞത് സദ്ഗുരുവിന്റെ വാക്കുകളായിരുന്നു. ചിന്തയുടെ കൊടുമുടിക്കു മുകളിൽ ചിരിയുടെ വെൺചന്ദ്രക്കല ഉദിച്ച നിരവധി സംഭാഷണങ്ങൾ. ക രൺ ജോഹറിന്റെ റാപ്പിഡ് ഫയർ ചോദ്യങ്ങൾക്ക് ആമുഖമായി ‘എന്നെ ഫയർ ചെയ്താൽ, തിരിച്ച് ഞാനും ഫയർ ചെയ്യും’ എന്നു പറഞ്ഞ് അപ്പൂപ്പൻതാടിയിളക്കി ചിരിക്കുന്നു. അര്‍ണബിന്‍റെ തീപ്പൊരി ചോദ്യങ്ങള്‍ക്കു മറുേചാദ്യങ്ങളിലൂെട ഉത്തരം നല്‍കി നിശബ്ദനാക്കുന്നു. കിരൺ ബേദിയുെട ദാര്‍ശനിക േചാദ്യങ്ങള്‍ക്ക് േവദങ്ങളുെട െപാരുള്‍ കടഞ്ഞ മറുപടി പകരുന്നു. മറ്റൊരിടത്ത് രൺവീർ സിങ്ങിനൊപ്പം ‘അലെ... അലെ... അെെലയ് ’എന്ന േവവ് ഒാഫ് ബ്ലിസ് ഗാനത്തിെനാത്ത് ചുവടു വയ്ക്കുന്നു...

സദ്ഗുരുവിന്‍റെ വാക്കുകൾ കൊടുങ്കാറ്റുപിടിച്ച മനസ്സുമായെത്തുന്ന ലക്ഷങ്ങൾക്ക് മരുന്നാണ്. തിരക്കിട്ടൊഴുകുന്ന ലോകത്ത് എത്രയോ പേർക്ക് ശാന്തിയുടെ തുരുത്താണ് കോയമ്പത്തൂരുള്ള ഈശ ഫൗണ്ടേഷൻ.

സദ്ഗുരുവിന്‍റെ താമസ സ്ഥലത്തേക്കുള്ള വാതില്‍ തുറന്നു. മുന്നിൽ നനുത്ത പരവതാനിക്കു മുകളിൽ വലിയ കസേര. അരികില്‍ ചെമ്പു തട്ടത്തില്‍ പൂജാപാത്രങ്ങളും സാമഗ്രികളും. അതിനരികിൽ പൂക്കളുടെ പല നിറങ്ങൾ...

അതാ ഊർജം നിറച്ച് ഒരു നക്ഷത്രം നടന്നു വരുന്നു. നീണ്ട താടിക്കും പിരിച്ചു വച്ച മീശയ്ക്കും പിന്നെ, ആചാര്യനെന്ന വിശേഷണത്തിനുമൊക്കെ അപ്പുറം മറ്റൊന്നുണ്ടായിരുന്നു ആ കണ്ണിൽ, കുസ‍ൃതിയുടെ കുപ്പായമിട്ട കുട്ടിത്തം. അതുകൊണ്ടാകാം സദ്ഗുരു പറഞ്ഞു തുടങ്ങിയത് അടുത്തിടെ ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ നടത്തിയ റഷ്യന്‍ യാത്രയെക്കുറിച്ചാണ്.

‘സുന്ദരമാണ് റഷ്യ. ഫുട്ബോള്‍ ഫൈനൽ കണ്ടു മടങ്ങി വരുമ്പോൾ ചിന്തിച്ചത് ഇന്ത്യയെക്കുറിച്ചും റഷ്യയെക്കുറിച്ചുമാണ്. ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ജനസാന്ദ്രത കുറവ്. വിഭവങ്ങള്‍ കുറവ്, വിദഗ്ധരും സമർഥരുമായ ആളുകളുടെ കുറവ്... ഇന്ത്യയിലാണെങ്കില്‍ വലിയ ജനസംഖ്യ, എല്ലാ മേഖലയിലും കഴിവു തെളിയിച്ച ഒരുപാടു പേർ, സാങ്കേതിക വിദഗ്ധരായ ചെറുപ്പക്കാര്‍... അതുെകാണ്ട് ഇന്ത്യയും റഷ്യയും കല്യാണം കഴിക്കണം എന്നാണ് എന്‍റെ അഭിപ്രായം.

ഈ രണ്ടു രാജ്യവും കൈകോർത്താൽ ഒരുപാടു കാര്യങ്ങ ൾ ചെയ്യാനാകും. അടുത്ത നൂറ്റാണ്ടിനെ മാറ്റിമറിക്കാനാകും. െെചനയും കൂടി േചര്‍ന്നാല്‍ നമ്മൾ ലോകത്തെ നയിക്കും. പ ടിഞ്ഞാറൻ രാജ്യങ്ങളെ കണ്ടു പഠിക്കൂ എന്ന ഉപമ ഇല്ലാതാകും. പക്ഷേ, ഇതിനു പകരം നമ്മൾ പരസ്പരം ഉരസി നിന്നിട്ട് എന്തു കാര്യമാണുള്ളത്? അതുെകാണ്ടു നമുക്കു െപട്ടെന്ന് ഇന്ത്യയൂെടയും റഷ്യയുെടയും കല്യാണം നടത്തണം. (നരച്ച താടിക്കുള്ളിൽ കുസൃതിയുടെ കുട്ടിച്ചിരി)

സന്തോഷം തേടിയുള്ള യാത്രയിലാണ് എല്ലാവരും. ഒാരോരുത്തർക്കും അതു വ്യത്യസ്തവുമാണ്. സത്യത്തിൽ എന്താണ് സന്തോഷം?

ഒരു കുട്ടിയുടെ മുഖത്തേക്കൂ നോക്കൂ. എത്ര കൗതുകത്തിലാണ് ചിരിക്കുന്നത്, ആഹ്ലാദത്തിന്റെ എത്രയെത്ര നിറങ്ങളാണ് മഴവില്ലു വിരിക്കുന്നത്. പക്ഷേ, അതേ മുഖം മുപ്പതു വയസ്സാകുമ്പോൾ കണ്ടിട്ടുണ്ടോ? ആകുലതകൾ നരച്ചു നിൽക്കും. എങ്ങനെയാണ് വളരുമ്പോൾ സന്തോഷം മാഞ്ഞു പോകുന്നത്?

വേണ്ടതെല്ലാം കിട്ടിയാലും പലരും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും. അതു മനുഷ്യ സഹജമാണ്. അവർ ലോകത്തു നിന്ന് സന്തോഷം തേടിപ്പിടിക്കാൻ പ്രയാസപ്പെട്ടു പരക്കം പായുകയാണ്. തെങ്ങിൽ നിന്നു പാലു കറന്നെടുക്കാന്‍ പറ്റുമോ? സന്തോഷം തേടി പോകുന്നത് അത്രയും നിരർഥകമാണ്.

യഥാർഥത്തിൽ സന്തോഷം നമുക്കുള്ളില്‍ തന്നെയാണ്. ന മുക്ക് ദുഃഖം വേണോ ആഹ്ലാദം വേണോ എന്നു ചിന്തിക്കേണ്ടതും മനസ്സിലാക്കേണ്ടതും കണ്ടെത്തേണ്ടതും നമ്മൾ തന്നെയാണ്. ജീവിതത്തിന്റെ ഒടുവിൽ മാത്രം തിരിച്ചറിയേണ്ട ഒന്നല്ല സമാധാനം. ആകാംക്ഷ മാറ്റിവച്ച് ഉള്ളിലേക്കു നോക്കി സ ന്തോഷിക്കാൻ ശ്രമിക്കണം. എങ്കിലേ കഴിക്കുന്ന ഭക്ഷണം പോ ലും കൂടുതൽ രുചികരമായി തോന്നുകയുള്ളൂ.

ശാന്തിയും ആഹ്ലാദവുമൊക്കെ ജീവിതലക്ഷ്യം എന്നല്ല കരുതേണ്ടത്. അതു ജീവിതത്തിന് അത്യാവശ്യമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. പണമാണോ യഥാർഥത്തിൽ സ ന്തോഷം തരുന്നത്, അതാണോ ഏറ്റവും വലുത്? അല്ലേയല്ല. ഒറ്റ ഡീമോണിറ്റൈസേഷനിലൂടെ നോട്ടിനു കടലാസിന്റെ വി ല പോലും ഇല്ലാതായി മാറിയത് നാം കണ്ടതല്ലേ?

വിശക്കുന്നവനു മുന്നിൽ ആഹാരമാണ് ദൈവം. ഇരുട്ടി ൽ നിൽക്കുന്നവനു വെളിച്ചവും. ദൈവം എന്ന സങ്കൽപത്തെ സദ്ഗുരു എങ്ങനെയാണ് കാണുന്നത്?

അപ്പോള്‍ നമുക്കു കിട്ടാത്തതാണോ ഭഗവാൻ? ഞാന്‍ നിങ്ങളുെട കഴുത്തിനു മുറുകെ പിടിക്കുന്നു. രണ്ടു മിനിറ്റു ശ്വാസം കിട്ടാതാകുമ്പോൾ ശ്വാസം ദൈവമായി മാറുമോ? ദിവസങ്ങളോളം വെള്ളം കിട്ടാതിരിക്കുമ്പോൾ ഒരു തുള്ളി വെള്ളം ഈശ്വരനാകുമോ? എനിക്കു തോന്നുന്നില്ല.

സത്യത്തിൽ ഇന്ത്യ ഒരു ഗോഡ്‌ലെസ് കൺട്രിയായിരുന്നു. (സദ്ഗുരു ഒരു നിമിഷം നിർത്തി, പിന്നെ പറഞ്ഞു) ഒാ.. ഞാൻ പറഞ്ഞത് ഇന്ത്യയെക്കുറിച്ചാണ്, കേരളത്തെപ്പറ്റിയല്ല. നിങ്ങളുടെ കേരളം ഗോഡ്സ് ഒാൺ കൺട്രി എന്നല്ലേ അറിയപ്പെടുന്നത്... (പിന്നെ, കുലുങ്ങിച്ചിരിച്ചു. ചിരി തീരും മുന്നേ പറഞ്ഞു തുടങ്ങി.)

ദൈവം എന്നത് വിദേശ സങ്കൽപമായിരുന്നു. ഇവിടെ ദൈവമല്ല, ദേവന്മാരും ദേവികളുമാണ് ഉണ്ടായിരുന്നത്. രാമൻ, ക‍ൃഷ്ണൻ, ശിവൻ... എല്ലാവരും ഭൂമിയിൽ വസിച്ചിരുന്നവർ തന്നെ. പിന്നീടവര്‍ ദേവന്മാരായി മാറി.

ഒരുദാഹരണം പറയാം. രാമന്റെ ജീവിതകഥ ആലോചിച്ചു േനാക്കൂ. രാജാവായിട്ടും രാജ്യം നഷ്ടപ്പെടുന്നു. കാട്ടിലേക്കു പോകേണ്ടിവരുന്നു, സിനിമയിൽ മാത്രമേ കാടും അവിടുത്തെ ജീവിതവും ഒക്കെ റൊമാന്റിക് ആയി തോന്നൂ. യഥാർഥത്തില്‍ കാട്ടിലെ ജീവിതം ദുരിത പൂർണവും കഠിനവുമാണ്. അവിടെവച്ച് ഭാര്യയെ ലങ്കയിലെ രാജാവ് തട്ടിക്കൊണ്ടു പോകുന്നു, പിന്നെ, യുദ്ധം. തിരിച്ചു വന്നു രാജാവായിട്ടും ദുരിതങ്ങള്‍ തീരുന്നില്ല. ഭാര്യയെ ഉപേക്ഷിക്കേണ്ടി വരുന്നു, മക്കള്‍ ജനിക്കുന്നതോ വളരുന്നതോ അറിയുന്നില്ല, ഒടുവില്‍ അവരോടു യുദ്ധം െചയ്യേണ്ടി വരുന്നു.

ആലോചിച്ചാൽ എല്ലാം ദുരിതങ്ങളാണ്, സങ്കടകരമായ അ വസ്ഥകളിലൂെടയാണ് അദ്ദേഹം കടന്നു േപായത്. എന്നിട്ടും അദ്ദേഹം നമ്മുെട േദവനാണ്, നമ്മള്‍ ആരാധിക്കുകയാണ്. സാധാരണക്കാരനായിരുന്നെങ്കിൽ തകർന്നു പോയേക്കാവുന്ന സാഹചര്യങ്ങളെയാണ് പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടത്. ആരോടും പകയില്ലാതെ, നിരാശപ്പെടാതെ, സങ്കടപ്പെടാതെ ജീവിച്ചു. ഒരിക്കൽ പോലും നേർവഴി വിട്ട് ഒരു ചുവടു പോലും വച്ചില്ല. ഏതു പ്രതിസന്ധികളിലും ആദര്‍ശത്തെയും നീതിയെയും മുറുകെ പിടിച്ചു. ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ നോക്കിയില്ല. ഇതൊന്നും ഒരു സാധാരണക്കാരനെ കൊണ്ടു കഴിയില്ല. അതാണ് അവർ ആരാധിക്കപ്പെടാന്‍ കാരണം.

പുതിയ കാലത്തേക്കെത്തിയപ്പോള്‍ ഒരു പരിധിക്കു മുകളിലുള്ള കാര്യങ്ങൾ ചെയ്യുന്നവർ ദൈവങ്ങളായി. അങ്ങനെയാണ് സച്ചിൽ തെണ്ടുൽക്കർ ക്രിക്കറ്റ് ദൈവമായി മാറുന്നത്.

സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ, കുട്ടികളെ പോലും ക്രൂരമായി മാനഭംഗപ്പെടുത്തുന്ന സാഹചര്യങ്ങൾ... ഇവയൊക്കെ കൂടുകയാണല്ലോ...

ഒരു കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത കുറ്റത്തിന് കുറച്ചു ദിവസം മുൻപ് സുപ്രിംകോടതി 19 വയസ്സുള്ള കൗമാരക്കാരന് വധശിക്ഷ വിധിച്ചു. ഒന്നാലോചിച്ചു േനാക്കൂ, പിഞ്ചുകുഞ്ഞിനെ കണ്ടപ്പോൾ അവനെങ്ങനെയാകാം ഇത്തരമൊരു വികാരം തോന്നിയിട്ടുണ്ടാകുക? എന്തുെകാണ്ട് മനുഷ്യര്‍ ഇങ്ങനെയൊക്കെയാകുന്നു എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

sath_6

മനുഷ്യ ശരീരത്തിൽ ഹോർമോൺമാറ്റങ്ങളേറെ നടക്കുന്ന പ്രായത്തിലേ പണ്ടു വിവാഹം കഴി‍യും. പെൺകുട്ടികളുടെ പതിനാലാം വയസ്സിലും ആൺകുട്ടികളുടെ പതിനെട്ടാം വയസ്സിലുമൊക്കെ അവർ മാതാപിതാക്കളായി മാറും. വൈകാരിക മാറ്റങ്ങളെ ഈ രീതിയില്‍ െെകകാര്യം െചയ്തുവന്നു. പക്ഷേ, ഇനി നമുക്ക് ആ കാലത്തിലേക്ക് മടങ്ങിപ്പോകാനാവില്ല.

15 മുതൽ 18 വയസ്സു വരെ ഞങ്ങളുടെ ആശ്രമത്തിലെ കുട്ടികൾ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നുണ്ട്. മനസ്സിനും ശരീരത്തിനും ചിട്ട കൊണ്ടുവരുന്നു. അതിനു ശേഷം അവർ ജീവിതം തിരഞ്ഞെടുക്കുന്നു.

സമൂഹത്തെ ബോധവൽക്കരിക്കുകയാണ് ഒരേയൊരു പോംവഴി. കുട്ടിക്കാലത്തു നമ്മൾ അമ്മ, ചേച്ചി എന്നൊക്കെ പറഞ്ഞു ബന്ധങ്ങൾ പഠിപ്പിക്കുന്നു. മുതിരുമ്പോൾ അതെല്ലാം മറക്കുന്നു.

അശ്ലീല വിഡിയോകളും സോഷ്യൽമീഡിയയിലെ മോശം കാര്യങ്ങളുമൊക്കെ കാണുമ്പോൾ മനസ്സ് മറ്റൊന്നാകുന്നു. സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് തനിയേ പരിഹാരമുണ്ടാകുമെന്ന് പറയാനാകില്ല. ചർച്ചകൾ നടന്നാലേ വലിയ മാറ്റങ്ങളുണ്ടാകൂ...

രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ശക്തി യുവാക്കളാണ്. അവർക്കുള്ള നിർദേശങ്ങൾ എന്തൊക്കെ?

യുവാക്കളുടെ മനസ്സിന് ഒരു പ്രത്യേകതയുണ്ട്, അവരുടെ ഉ ള്ളിൽ ഉദിച്ചുയർന്നു നിൽക്കുന്ന ഊർജമാണത്. അത് ഒരേ സ മയം നല്ല കാര്യത്തിനും അതു പോലെ മോശം കാര്യത്തിനും ഉപയോഗിക്കാം. അനാരോഗ്യമുള്ള, ഏകാഗ്രതയില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത യുവാക്കൾ ദുരന്തത്തിന്‍റെ വിളനിലമായി മാറും. എന്നാൽ, ഇതേ യുവാക്കൾ ആരോഗ്യമുള്ളവരും ശ്രദ്ധ യുള്ളവരും പരിശീലനം ലഭിച്ചവരും ആണെങ്കിലോ, രാജ്യത്തിനു വലിയ സമ്പത്തും സാധ്യതയുമായി മാറും.

sat_1

യുവജനങ്ങൾ തീര്‍ച്ചയായും ശീലിക്കേണ്ട ഒരു കാര്യം ധ്യാനമാണ്. അവർ സർവകലാശാലകളില്‍ പഠിക്കുന്നവരോ തൊഴിൽ പരിശീലനത്തില്‍ ഏര്‍പ്പെട്ടവരോ സ്വപ്നങ്ങള്‍ കൈയെത്തിപ്പിടിച്ചവരോ ആരുമാകട്ടെ, ധ്യാനം അവരിൽ നല്ല മാറ്റങ്ങളുണ്ടാക്കും. അവർക്ക് കുറച്ചു കൂടി സ്ഥിരതയുണ്ടാകും.

ഒപ്പം മുതിർന്ന തലമുറ ചെറുപ്പക്കാർക്ക് മാതൃകയാകണം. വിവേകപൂർണമായ പ്രചോദനമാകണം. നിങ്ങളുടെ പ്രായം എത്രയായാലും, നിങ്ങൾക്ക് മാറ്റമുണ്ടാക്കാനാകുമെന്ന് യൗവനത്തിന്‍റെ ചുറുചുറുക്കോടെ അവർക്കു കാട്ടി കൊടുക്കുക.

യുവാക്കളെ പ്രചോദിപ്പിക്കുകയും പ്രാപ്തരാക്കുകയും െചയ്യുന്നതിനുള്ള ഒരു പ്രസ്ഥാനം ഇവിടെ തുടങ്ങുകയാണ്. യുവാക്കളും സത്യവും എന്നാണതിന്‍റെ പേര്. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഥികളുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തും. അവര്‍ േനരിടുന്ന പ്രശ്നങ്ങള്‍ അറിഞ്ഞ് അവയ്ക്കു പരിഹാരങ്ങള്‍ നിർദേശിക്കും. ഏറ്റവും ഉന്നതമായതു േതടാനുള്ള മനുഷ്യന്‍റെ െെനസര്‍ഗികമായ േചാദനയെ ഉണര്‍ത്തി അതിലേക്കെത്തിക്കുകയാണു ലക്ഷ്യം.

ആദിയോഗി പ്രതിമയിലേക്ക്...

ആശ്രമത്തിനപ്പുറം ആദിയോഗിയുടെ 112 അടി പൊക്കമുള്ള പ്രതിമയുണ്ട്. ജടയുടെ മുകളിൽ ചന്ദ്രക്കലയുള്ള ആകാശത്തോളം ഉയരമുള്ള ലോഹനിർമിതമായ ശിവഭഗവാന്റെ മുഖം. ലോകത്തിലെ ഏറ്റവും വലിയ അർധകായ പ്രതിമ എന്ന ഗിന്നസ് റെക്കോർഡ് ഈ പ്രതിമയ്ക്കു ലഭിച്ചു.

‘‘ഒരുവന് ആത്മസ്വരൂപത്തിലേക്ക് എത്താൻ സഹായിക്കുന്ന 112 വഴികൾ ഉണ്ടെന്ന് ശിവ ഭഗവാൻ വ്യക്തമാക്കി യപ്പോൾ പാർവതീദേവി ഒരു സംശയം ഉന്നയിച്ചു, ‘എന്തുകൊണ്ട് അതിൽ കൂടുതൽ ആയിക്കൂടാ?’

ശിവൻ പറഞ്ഞു, ‘ശരീരത്തിൽ വേരൂന്നിയാണ് ജീവിക്കുന്നതെങ്കിൽ 112 വഴികളേയുള്ളൂ. േവരുകൾ ശരീരത്തിലില്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ എത്രമാത്രം പരമാണുക്കളുണ്ടോ അത്രയും വഴികൾ ഉണ്ട്.’

എണ്ണിയാൽ തീരാത്തത്ര ആ പരമാണുക്കളുടെ അത്രയും വലുപ്പത്തിൽ നമുക്ക് ഒന്നും പണിയാനാകില്ലല്ലോ. അതുകൊണ്ട് 112 അടി ഉയരത്തിലെങ്കിലും അദ്ദേഹത്തോടുള്ള നന്ദിസൂചകമായി, നമുക്ക് തന്ന അറിവിന് പകരമായി ആദിയോഗിയുടെ മുഖമൊരുക്കാം എന്നു തോന്നി.

പ്രതിമ രൂപകൽപന ചെയ്യാൻ എനിക്ക് രണ്ടര വർഷം വേണ്ടി വന്നു. ഡസൻ കണക്കിനു മുഖങ്ങളും രൂപങ്ങളും ഉ ണ്ടാക്കി. ഈ ഭൂമുഖത്തുള്ള ഏറ്റവും വലിയ മുഖമാകണം, ഒപ്പം ഒരേ സമയം നിശ്ചലതയും തേജസ്സും ഉന്മത്തതയുമായിരിക്കണം. ഇതായിരുന്നു മനസ്സിൽ. ഇപ്പോൾ ആദിയോഗിയുടെ മുഖത്ത് അതെല്ലാം ഉണ്ടെന്നു കരുതുന്നു.

ആളുകൾ ഇവിടെ വരുമ്പോൾ കുറഞ്ഞ നിമിഷങ്ങൾ മാത്രമാണു ചെലവഴിക്കുന്നതെങ്കിലും അവരുടെ ആന്തരിക സ്വാസ്ഥ്യത്തിനു വേണ്ട ചില കുഞ്ഞു കാര്യങ്ങൾ പഠിക്കുന്നുണ്ട്. ഇവിടെയെത്തുമ്പോൾ നമ്മൾ നമുക്കുള്ളിലേക്കു നോക്കാൻ പരിശീലിക്കുന്നു. ശരിയായ സ്വാസ്ഥ്യത്തെ അറിയാൻ അതല്ലാതെ വേറെ വഴിയില്ല. അതാണ് യോഗ കൊണ്ട് ഉദ്ദേശിക്കുന്നത്. മുകളിലേക്കോ താഴേക്കോ പുറത്തേക്കോ ഒന്നുമല്ല, അവനവനിലേക്ക് തന്നെ നോക്കണം.

sath_1

സദ്ഗുരു എന്ന ആചാര്യൻ

യോഗിയും ദാര്‍ശനികനും ആദ്ധ്യാത്മികാചാര്യനുമായ സദ്ഗുരുവിന്‍റെ പൂർ‌വാശ്രമം 60 വര്‍ഷങ്ങള്‍ക്കു മുന്‍പ് മൈസൂരില്‍ തുടങ്ങുന്നു. ഇംഗ്ലീഷില്‍ ബിരുദമെടുത്തതിനു േശഷം ബിസിനസ്സിലേക്കു തിരിഞ്ഞുെവങ്കിലും ഇരുപത്തിയഞ്ചാം വയസ്സില്‍ ചാമുണ്ഡിമലകളില്‍ വച്ചുണ്ടായ ദിവ്യജ്ഞാനം അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. യോഗയുെടയും ആദ്ധ്യാത്മികതയുെടയും പ്രചരണമായിരുന്നു പിന്നീട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി 1994 ല്‍ േകായമ്പത്തൂരില്‍ ഈശാ യോഗ െസന്‍റര്‍ ആരംഭിച്ചു.

ലോകരാഷ്്ട്രങ്ങളിലും യുഎന്‍ ഉള്‍പ്പെടെ നിരവധി സംഘടനകളിലും പ്രഭാഷണ പരമ്പരകള്‍ നടത്തി. നിരവധി പുസ്തകങ്ങള്‍ രചിച്ചു. ഗ്രാമങ്ങളുെട പുനരുദ്ധാരണം, ഈശാ വിദ്യാലങ്ങള്‍, നദീ സംരക്ഷണത്തിനായി ആരംഭിച്ച റാലി ഫോര്‍ റിവര്‍ തുടങ്ങി ഒട്ടേെറ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഉണ്ട്. യോഗയുടെയും ധ്യാനത്തിന്‍റെയും പല േകാഴ്സുകളും ഒരുക്കുന്നു. നന്മയുെട ഈ ചുവടുകളെ 2017 ല്‍ പത്മവിഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

നദികൾക്കു വേണ്ടിയുള്ള യാത്ര...

കാടുകളുമായും നദികളുമായുമുള്ള ബന്ധം ചെറിയ പ്രായത്തിലേ തുടങ്ങിയതാണ്. എട്ടും പത്തും വയസ്സുള്ളപ്പോള്‍ പോലും അല്‍പം പണം കിട്ടിയാല്‍ മൂന്നു നാലു ദിവസത്തേക്കുള്ള ഭക്ഷണവും വാങ്ങി കാടു തേടിയിറങ്ങും. 17 വയസ്സുള്ളപ്പോള്‍ കാവേരി നദിയിലൂെട 13 ദിവസം 163 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട്. ഒരു ലോറിടയറിന്റെ നാലു ട്യൂബും കുറച്ചു മുളങ്കമ്പും ചേര്‍ത്തുണ്ടാക്കിയ ചങ്ങാടത്തിലായിരുന്നു യാത്ര.

നദിയെ ഞാൻ കാണുന്നത് പ്രകൃതിയായോ പ്രകൃതി സൗന്ദര്യമായോ അല്ല, എന്നേക്കാള്‍ വലിയ ജീവനായാണ്. ഒരു നദി എനിക്കും നിങ്ങള്‍ക്കും അതീതമായ ഒരു ജീവനാണ്. ആളുകള്‍ വന്നുപോകും, എന്നാല്‍ ഈ നദികള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്രയും ശക്തമായ ഒരു ജീവനെ നമ്മള്‍ ഇന്ന് പ രാജയപ്പെടുത്തിയിരിക്കുന്നു. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ ഒഴുകിക്കൊണ്ടിരുന്ന പലതിനും ഇന്ന് മഴക്കാലത്ത് മാത്രമാണ് ജീവൻ വയ്ക്കുന്നത്.

45 ദിവസം മാത്രമാണ് നമുക്കു മഴ ലഭിക്കുന്നത്. ഈ 45 ദിവസത്തെ മഴ നാം ഭൂമിയില്‍ ശേഖരിച്ച് 365 ദിവസവും പതുക്കെ നദികളിലേക്ക് ഒഴുക്കേണ്ടതുണ്ട്. ഇതു സംഭവിക്കണമെങ്കില്‍ ആവശ്യത്തിനു മരങ്ങള്‍ ഉണ്ടാകണം. കഴിഞ്ഞ 50 വര്‍ഷത്തില്‍ നമ്മുടെ മരങ്ങളില്‍ ഭൂരിഭാഗവും നമ്മള്‍ തന്നെ വെട്ടി മാറ്റി. കാടില്ലെങ്കില്‍, കുറച്ചു സമയം കഴിയുമ്പോള്‍ നദികളുണ്ടാകില്ല. നദികൾക്കിരുവശവും കാടുകൾ വച്ചു പിടിപ്പിക്കുകയാണ് ‘റാലി ഫോർ റിവേഴ്സി’ ന്റെ ലക്ഷ്യങ്ങളിലൊന്ന്. ഒപ്പം കർഷകന് അനുയോജ്യമായ മറ്റു കാര്യങ്ങളുമുണ്ട്.

റാലി ഫോര്‍ റിവേഴ്സിന്‍റെ ഭാഗമായി ഞങ്ങള്‍ രാജ്യമെമ്പാടും 160,000 സ്കൂളുകളിലായി ചിത്രരചനാ മത്സരങ്ങള്‍ നടത്തി. ഞങ്ങള്‍ കുട്ടികളോട് ഒരു നദിയെ വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ പലരും വെറും മണലാണ് വരച്ചത്. ഇതാണ് ന മ്മുടെ കുട്ടികളുടെ അനുഭവം.

പല പാര്‍ട്ടിക്കാരും സര്‍ക്കാരും എല്ലാം ഒത്തു ചേര്‍ന്ന് ഒരൊറ്റ സ്വരത്തില്‍ നദികൾക്കായി സംസാരിച്ചു. പ്രതിബന്ധങ്ങള്‍ പലതും എളുപ്പത്തില്‍ തന്നെ മറികടന്നു. 16.2 കോടി ജനങ്ങള്‍ ഇതില്‍ പങ്കെടുത്തു. ലോകത്തില്‍ തന്നെ ഏറ്റവും വലിയ മുന്നേറ്റമായി മാറുകയാണിത്. മഹാരാഷ്ട്രയിൽ 50 കോടി മരങ്ങളാണ് ഞങ്ങൾ നടുന്നത്, കർണാടകത്തിൽ 25 കോടി മരങ്ങളും.

ജീവിതത്തിൽ യോഗയെ എങ്ങനെ ഉപകാരപ്രദമാക്കാം?

യോഗ ജീവിതത്തിന് അനിവാര്യമാണെന്നല്ല, യോഗയുണ്ടെങ്കിൽ മാത്രമേ ജീവിതം സാധ്യമാകൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. യോഗ ഒരാളുടെ ആന്തരിക സ്വഭാവമാണ്. അത് ആവശ്യമാണോ അല്ലയോ എന്ന ചോദ്യം ഉദിക്കുന്നില്ല. നാം ജീവിതമെന്നു വിളിക്കുന്നത്‌ തന്നെയാണ് യോഗ.

പലപ്പോഴും ആളുകൾ യോഗയിലേക്കു വരുന്നതിനു കാരണം അത് പലതരം ആരോഗ്യ നേട്ടങ്ങളും ക്ലേശത്തിൽ നിന്ന് മുക്തി നേടാനുള്ള മാർഗവും വാഗ്ദാനം ചെയ്യുന്നതു കൊണ്ടാണ്. ശാരീരികവും മാനസ്സികവുമായ നേട്ടങ്ങൾ തീർച്ചയായും ഉണ്ട്. സമാധാനപരമായ, സന്തോഷകരമായ, ആരോഗ്യമുള്ള ജീവിതത്തിന്‍റെ കാര്യത്തിൽ ഒരാൾക്ക് ശ്രദ്ധേയമായ മാറ്റങ്ങൾ അനുഭവിക്കാനാകും. വിട്ടുമാറാത്ത രോഗങ്ങൾ അദ്ഭുതകരമായി മാറിയ അനുഭവങ്ങളുമുണ്ട്

sath_2

എന്നാൽ യോഗയുടെ സാരവത്തായ സ്വഭാവം അതു മാത്രല്ല. ഞാൻ ‘യോഗ’ എന്നു പറയുമ്പോൾ, അത് ഒരു പരിശീലന രീതിയുടെ രൂപത്തിൽ ആയിരിക്കണമെന്നില്ല. യോഗ എന്നതിനർഥം, ഏറ്റവും ഉന്നതമായ അവസ്ഥയിലേക്ക് എത്താൻ നിങ്ങളെ സഹായിക്കുന്നത് എന്നാണ്. നിങ്ങൾ ജീവിതത്തെ സമഗ്രമായി അനുഭവിച്ചറിയാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ജീവിതാനുഭവങ്ങൾ സമ്പൂർണമാകുമ്പോൾ, അതാണ് യോഗ.

ഈശ ഫൗണ്ടേഷൻ, എന്തായിരുന്നു ആ സ്വപ്നത്തിനു പിന്നില്‍...?

ജനങ്ങൾക്ക് ആത്മീയ സാധ്യത ലഭ്യമാക്കുക എന്നതാണ് ഈ ശ ഫൗണ്ടേഷന്‍റെ അടിസ്ഥാന ലക്ഷ്യം. സാമൂഹിക സാഹചര്യങ്ങളിൽ ആത്മീയ പരിവർത്തനത്തിനുള്ള സാധ്യത സൃഷ്ടിക്കുക. സ്വപ്നം കാണാനും അതിനൊത്തു ജീവിക്കാനും അ തിയായി ആഗ്രഹിക്കുന്ന ജനങ്ങളും വിഭവങ്ങളും നമുക്കുണ്ട്. അവരുടെ ആന്തരിക അനുഭവങ്ങളെ ഉയർച്ചയിലേക്കു നയിക്കാൻ പാകത്തിൽ പരിവർത്തനം ചെയ്യണം. സ്വപ്നങ്ങളുടെ വിത്തു വിതയ്ക്കാൻ മാത്രമേ നമുക്കു കഴിയൂ. വളരെക്കാലം കഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും വൃക്ഷവും പഴവും കാണാനും അനുഭവിക്കാനും സാധിക്കും. അതു തിരിച്ചറിയണം

ഇന്നാരംഭിക്കുന്ന കാര്യങ്ങളെല്ലാം സ്വന്തം ജീവിതത്തിൽ പൂർത്തിയായി കാണണമെന്ന് ആഗ്രഹിക്കുന്നെങ്കി ൽ, ഒരു കാര്യമുറപ്പാണ്, നിങ്ങൾക്ക് ചെറിയ സ്വപ്നങ്ങളേ കാണാനാകൂ. പകരം വലിയ വലിയ സ്വപ്നങ്ങൾ നിങ്ങളുടെ ജീവിതകാലത്ത് സഫലമായി കാണാനാകില്ല. അതിനാൽ സ്വപ്നത്തെ തുടരാൻ അനുവദിക്കുക.

ഒരു മരം നടുമ്പോൾ അതിനു കീഴിൽ ആരാണ് ഇരിക്കാൻ പോകുന്നത്, ആരാണ് തണലും ഫലവും ആസ്വദിക്കാൻ പോകുന്നത് എന്നു ചിന്തിക്കരുത്. ജീവിച്ചിരിക്കുമ്പോൾ ഒരു ഇതൾ കൂടി ഉണ്ടായാൽ അതിൽ ആഹ്ലാദിക്കാൻ പഠിക്കുക.

സദ്ഗുരു കണ്ട സ്വപ്നം വിജയമായതിൽ ആഹ്ളാദിക്കുന്നില്ലേ?

ജാതകത്തിൽ എന്റെ അമ്മയ്ക്കും അച്ഛനും വലിയ വിശ്വാസമായിരുന്നു. അന്ന് നാട്ടിലുള്ള, വലിയ ഉൾകാഴ്ചയുള്ള ജ്യോതിഷിക്കരികിലേക്ക് അമ്മ എന്നെ കൊണ്ടുപോയി. അദ്ദേഹം എന്നെയൊന്നു നോക്കിയിട്ട് ഇപ്രകാരം എഴുതി. ‘ഇവൻ വളരെ ഭാഗ്യമുള്ള ഒരു ജീവിതം നയിക്കും.’

sath_3

പിന്നീടെപ്പോഴോ അമ്മ പറഞ്ഞു, ‘ജാതകത്തിൽ അദ്ദേഹം അന്നേ അതെഴുതിയിരുന്നു. അതുകൊണ്ടാണ് നീ എല്ലാം ഭംഗിയായി നടത്തുന്നത്.’ അതുകേട്ട് തമാശയായി ഞാൻ പറഞ്ഞു, ‘രാവിലെ മുതൽ രാത്രി വരെ കഷ്ടപ്പെടാൻ ഞാനും. പ്രശംസയൊക്കെ എന്റെ ജാതകത്തിനും നക്ഷത്രത്തിനും’

ഞാൻ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നില്ല. ഇവയൊന്നുമല്ല ആരെയും സഹായിക്കുന്നത്. ചിന്തകളും പ്രവര്‍ത്തികളുമാണ്. ഈ യാത്രയെ വിജയമെന്നു പലരും പറയുമ്പോൾ ഞാൻ മറ്റൊരു തരത്തിൽ അതിനെ കാണുന്നു. ചുറ്റിലുമുള്ളവരുടെ മുഖത്ത് ദിവസവും സന്തോഷത്തിന്റെ, ശാന്തിയുടെ കണ്ണുനീർ എനിക്ക് കാണാനാകുന്നു. ആ കണ്ണുനീർ നിങ്ങളുടെ ക വിളുകളെ ഇന്നോളം നനച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഇനിയും ജീവിതത്തിന്റെ രുചി അറിഞ്ഞിട്ടില്ലെന്നാണു ഞാൻ കരുതുന്നത്.

ധ്യാനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ ഇതനുഭവിക്കാം. ഇവിടെ ഒരു രണ്ടു മണിക്കൂറെങ്കിലും ഇരുന്നാൽ കണ്ണുകൾ അറിയാതെ നിറയും. കാരണം, ശാന്തി അത്രയധികം ആഴമുള്ളതാണ്. ഇതൊരു വലിയ ഭാഗ്യം തന്നെയാണ്. എന്റെ ജാതകം എങ്ങനെയോ ഫലിച്ചിരിക്കുന്നു എന്ന് അ പ്പോൾ ഞാൻ തിരിച്ചറിയുന്നു.

ജാതകത്തില്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞല്ലോ. അപ്പോൾ പുനർജന്മത്തിൽ വിശ്വാസമുണ്ടോ?

സദ്ഗുരുവിന്റെ മുഖത്ത് പഴയ കുസൃതിച്ചിരി വന്നു. ‘‘സത്യം പറയൂ, ഇത് നിങ്ങൾ ആത്മാർഥമായി ചോദിച്ചതല്ലല്ലോ, വെറും ജേർണലിസ്റ്റിക് ചോദ്യം മാത്രമല്ലേ?

ആത്മാർഥമായി ചോദിച്ചതാണെങ്കിൽ അനുഭവത്തിലൂടെ മാത്രമേ പറഞ്ഞു തരാനാകൂ. അതിന് മരിക്കാൻ തയാറാകണം. എങ്കിലല്ലേ പുനർജന്മത്തെക്കുറിച്ചു നിങ്ങള്‍ക്ക് മനസ്സിലാക്കാനും അനുഭവിച്ചറിയാനും സാധിക്കൂ.’’

കണ്ണടച്ച്, െെകകൂപ്പി സദ്ഗുരു നിശ്ശബ്ദനാകുന്നു. പൂജാപാത്രത്തിലെ ജലത്തിൽ മുങ്ങി നിവ ർന്ന ഒരു പൂവെടുത്ത് കൈകളിലേക്കു തന്നു. ഉള്ളം കൈയിലൂടെ തണുപ്പ് ഉള്ളിലേക്ക് ഒഴുകിയ പോലെ...

sath_5