Tuesday 08 May 2018 12:46 PM IST

‘ഇന്ത്യയിലെ ലഹരി മാഫിയയെ ഇല്ലാതാക്കാൻ അങ്ങേക്കു കഴിയുമോ?’

Syama

Sub Editor

stud005
ഫോട്ടോ: സരിൻ രാംദാസ്

ലഹരിക്കെതിരെ സ്വരമുയർത്തി പോരാടുക, ഈ ലക്ഷ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാലഞ്ച് ചെയ്യുക... തൃശൂർകാരി ആനി റിബു ജോഷി  േദശീയ മാധ്യമങ്ങളുെട വരെ ശ്രദ്ധ പിടിച്ചു പറ്റിയതു െപട്ടെന്നാണ്. ‘ഇന്ത്യയിലെ ലഹരി മാഫിയയെ ഇല്ലാതാക്കാൻ അങ്ങേക്കു കഴിയുമോ...?’ എന്ന ചാലഞ്ച് യൂട്യൂബ് വിഡിയോയിലൂടെ ആനി റി ബു ജോഷി പ്രധാനമന്ത്രിയോടു ചോദിച്ചു. വിഡിയോ വൈറലായതോടെ ലഹരിക്കെതിരേയുള്ള ആനിയുടെ പോരാട്ടത്തെക്കുറിച്ചുള്ള വാർത്തകൾ എങ്ങും നിറഞ്ഞു. ലോകത്തെ ഏറ്റവും  പ്രായം കുറഞ്ഞ ലഹരി വിരുദ്ധ പ്രവർത്തകരിലൊരാൾ എന്നാണ് മാധ്യമങ്ങൾ ആനിയെ വിശേഷിപ്പിച്ചത്.

സര്‍ക്കാര്‍ മറുപടികള്‍ക്കായൊന്നും കാത്തുനില്‍ക്കാതെ ക്യാംപെയ്നുകളും ബോധവൽകരണ ക്ലാസുകളുമായി മുന്നേറുകയാണ് തൃശൂർ അമൃത വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥിയായ ഈ കൊച്ചുമിടുക്കി. പോരാട്ടത്തിനുള്ള ഊർജം ആനിക്ക് നൽകിയത് സ്വന്തം ജീവിതാനുഭവം തന്നെയാണ്. നാലു വയസ്സുള്ളപ്പോഴായിരുന്നു ആനിയുടെ അച്ഛന്‍ റിബുവിന്റെ  വേർപാട്. ലഹരിക്കടിമപ്പെട്ട് ലിവർ സിറോസിസ് ബാധിച്ചായിരുന്നു മരണം.

‘‘ആനിയെ ഗർഭം ധരിച്ചിരിക്കുമ്പോൾ കുറച്ച് കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. ഒന്നുകിൽ അമ്മയെ അല്ലെങ്കിൽ കുഞ്ഞിനെ മാത്രമേ  കിട്ടൂ എന്ന അവസ്ഥ.’’ ആനിയുടെ അമ്മ റോബി പറഞ്ഞു. ‘‘പക്ഷേ, െെദവം ഞങ്ങളെ രണ്ടു പേരേയും കാത്തു. അവളുെട പിറവിക്കു പിന്നില്‍ ഒരു വലിയ നിയോഗമുണ്ടെന്നു െെദവം  കരുതിയിട്ടുണ്ടാകണം.’’

വയസ്സല്ല, ലക്ഷ്യമാണ് പ്രധാനം

ലഹരിക്കെതിരായ യുദ്ധം ആനി ഒൻപതാം ക്ലാസ് മുതൽ തുടങ്ങി. എഴുതാനും വായിക്കാനും പ്രസംഗിക്കാനും ഇഷ്ടമുള്ള അവൾ അക്ഷരങ്ങളെ കൂട്ടുപിടിച്ച് ബ്ലോഗ് തുടങ്ങി, ‘ഡെസ്റ്റൈൻ ഫൈറ്റർ.’  
‘‘ഇന്നിപ്പോ ഒരു കാര്യം ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കണമെങ്കിൽ അതു സോഷ്യൽ മീഡിയയിലൂടെ പറയണം. എല്ലാവർക്കും അഭിപ്രായങ്ങൾ തുറന്നു പറയാനുളള ഇടം അവിടെ  ഉണ്ട്. അങ്ങനെയാണ് ഞാനും  സോഷ്യൽ മീഡിയ എന്റെ  ആ യുധമാക്കി മാറ്റുന്നത്. മുൻപ് എനിക്കു തോന്നുന്ന ആശയങ്ങൾ ഫെയ്സ്ബുക്കിൽ എഴുതുമായിരുന്നു.’’ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആനി പറയുന്നു.

stud004

‘‘ഒൻപതില‍്‍ പഠിക്കുമ്പോൾ എഴുത്ത് ബ്ലോഗിലേക്ക് മാറി. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൊസിറ്റിവ് ചിന്തകളും അതിലെഴുതി. അതിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ ചാലഞ്ച് ചെയ്തത്. യുവാക്കളുടെ ഉന്നമനത്തിനു ഊന്നൽ നൽകുന്ന പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ ലഹരി വിമുക്തമാക്കാൻ മുന്നിൽ നിൽക്കണം എന്നായിരുന്നു എന്റെ ആവശ്യം. പിന്നീടദ്ദേഹം ‘മൻ കി ബാത്തി’ലൂടെ ആ വിഷയം സംസാരിച്ചു. വിഡിയോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നു വൻപിന്തുണ കിട്ടി.

പല സംഘടനകളുടെയും പഠനമനുസരിച്ച് ഏറ്റവും കൂടുതൽ ലഹരിക്ക് അടിമപ്പെടുന്നത് കൗമാരക്കാരാണ്. അവര്‍ക്കിടയില്‍ ബോധവൽക്കരണ പ്രവർത്തനങ്ങള്‍ നടത്തണെമന്നു ഞാന്‍ തീരുമാനിച്ചു. അങ്ങനെ പലയിടത്തും ക്ലാസുകളെടുത്തു, പല വേദികളിലും സംസാരിച്ചു. എന്റെ പ്രായത്തിന്റെ ഇ രട്ടിയും അതിൽ കൂടുതലുള്ളവരോടും വരെ സംവദിക്കേണ്ടി വന്നിട്ടുണ്ട്. കേരള സർക്കാരിന്റെ ‘സ്റ്റുഡന്റ്സ് ഇന്നർ പവർ എൻഹാൻസ്മെന്റ് പ്രൊജക്റ്റ്’ എന്ന പദ്ധതിയുടെ ഭാഗമായ ‘വി ക്യാൻ’ ക്യാംപെയിനിലും പങ്കെടുക്കുന്നു. എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കുന്ന കുട്ടികളെയാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. തെറ്റിലേക്കു നയിക്കപ്പെടുന്ന പ്രായമാണിത്. വെള്ള കടലാസു പോലെയാണ് ഈ പ്രായക്കാരുടെ മനസ്സ്. അതിൽ എന്തെഴുതിയാലും പതിയും. ഞാൻ അവർക്ക് മനസ്സിനെ ശക്തിപ്പെടുത്താനും ആത്മവിശ്വാസമുണ്ടാക്കാനുമുള്ള സഹായം മാത്രമാണ് കൊടുക്കാനാഗ്രഹിക്കുന്നത്. ലഹരി എന്നതു മാത്രമല്ല എതു തരം നെഗറ്റിവിനോടും ‘നോ’ പറയാൻ പഠിപ്പിക്കും. അവരുെട തന്നെ പ്രായത്തിലുള്ള ഒരാള്‍ ഇതു പറയുമ്പോൾ, കൂടുതൽ ശ്രദ്ധിക്കുമല്ലോ?’’

stud001

നമ്മളിലുണ്ട് കടിഞ്ഞാൺ

‘‘അമ്മ റോബി ഫിനാൻഷ്യൽ ജേർണലിസ്റ്റാണ്. മുൻപ് സീരിയലിനു വേണ്ടി തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ‘ക്രൂസെയ്ഡർ’ എന്ന ഷോർട് ഫിലിം എടുക്കാൻ സാധിച്ചതും അമ്മയുടേയും  ടീമിന്റെയും സപ്പോർട്ട് കൊണ്ടുമാത്രമാണ്. അമ്മ പല ഇന്റർനാഷനൽ പബ്ലിക്കേഷൻസിനു വേണ്ടി ചിന്തകളെ പറ്റിയും ബ്രെയ്ൻ ട്രെയ്നിങ്ങിനെ പറ്റിയുമുള്ള പുസ്തകങ്ങൾ തർജ്ജമ ചെയ്യാറുണ്ട്. അതൊക്കെ ചെറുപ്പം മുതൽക്കേ ഞാനും വായിച്ചിരുന്നു. അതിൽ നിന്നാണ് ലോകത്ത് എന്തു പ്രശ്നമുണ്ടായാലും അതിെനല്ലാം ശാസ്ത്രീയമായ പരിഹാരമുണ്ടെന്ന് അറിയുന്നത്. ഉള്ളിലെ നെഗറ്റിവ് ചിന്തകളെ മാറ്റി പോസിറ്റീവാക്കാന്‍ നമുക്ക് ഒരോരുത്തർക്കും സാധിക്കും എന്നും.

ലഹരി വിരുദ്ധ തീരുമാനമെടുക്കാനുള്ള പരിശീലനത്തില്‍ ‘തോട്ട്സ് റീപ്രോസസ്’  രീതിയാണ് സ്വീകരിക്കുന്നത്. നമ്മൾ ഒരു കാര്യത്തെക്കുറിച്ചു കൂടുതൽ  ചിന്തിക്കുമ്പോൾ  അതിനോടനുബന്ധിച്ച് ന്യൂറൽ വയറിങ്ങുകൾ തലച്ചോറിൽ രൂപപ്പെടും. ഇതാണ് നമ്മുടെ ശീലങ്ങളായും  പിന്നീട്   വ്യക്തിത്വമായും  മാറുന്നത്. ഞങ്ങൾ കൊടുക്കുന്ന ട്രെയ്നിങ്ങിൽ നമുക്കുള്ളിലെ നെഗറ്റിവ് ന്യൂറൽ വയറിങ്ങുകളെ മുറിച്ച് പോസിറ്റീവായവ ഉണ്ടാക്കിയെടുക്കുന്നു. ലഹരിയോട് മാത്രമല്ല എല്ലാ നെഗറ്റിവ് കാര്യങ്ങളോടും ‘നോ’ പറയാനുള്ള ശക്തിയാണ് ഇതുവഴി  കിട്ടുന്നത്. ഞാന്‍ ഉപേദശം  േതടുന്ന േഡാക്ടര്‍മാരും െമന്‍റല്‍ ട്രെയ്നേഴ്സും ഒക്കെയുണ്ട്. അമ്മയും ഞാനും ചേച്ചിയും പലതരം ട്രെയ്നിങ്  അറ്റൻഡ് ചെയ്യും. അതിൽ നിന്നുൾക്കൊള്ളുന്ന പാഠങ്ങൾ  മറ്റു പലര്‍ക്കും  പറഞ്ഞു  കൊടുക്കുന്നു.

stud002

മാറണം എന്ന് സ്വയം ആഗ്രഹമില്ലാത്തവരെ ഒരിക്കലും മാറ്റാൻ നമുക്കു കഴിയില്ല. അതുണ്ടാക്കാനാണ് ആദ്യം സംസാരിക്കുന്നത്. ഒരു ദിവസം കൊണ്ട് ക്ലാസില്‍ പങ്കെടുക്കുന്ന എല്ലാവരേയും  മാറ്റാൻ കഴിയില്ല, അതുകൊണ്ട് എന്റെയരികില്‍ വരുന്നവരോട്  പറയും ‘പാസ്റ്റ് ഇസ് പാസ്റ്റ്.’ പരിശീലനം െകാടുത്തശേഷം പിന്നീട് അതേക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതല്ല  എന്റെ രീതി. ഇടയ്ക്കിടെ ഫോൺ  വിളിച്ച് പഠിച്ചതൊക്കെ റീഇൻഫോഴ്സ് ചെയ്യും. പൊലീസുകാരുടേയും പട്ടാളക്കാരുടേയും  പരിശീലനം കണ്ടിട്ടില്ലേ? എന്നും ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പറഞ്ഞ് പരേഡ് ഉണ്ടാകും. ഒരു തവണ പറഞ്ഞാൽ  അവർക്കു മനസ്സിലാകാത്തതു കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. മുന്നിൽ എന്തു  പ്രതിബന്ധം വന്നാലും പ്രലോഭനം വന്നാലും അവരുടെ തലച്ചോർ കർത്തവ്യത്തിൽ നിന്നു പിൻമാറില്ല, അതിനു വേണ്ടിയാണ് വീണ്ടും വീണ്ടും  ഒരേ പോലുള്ള പ്രക്രിയകൾ ചെയ്യിപ്പിക്കുന്നത്. അതുപോലെയുള്ള ഊട്ടിയുറപ്പിക്കലാണ് ഞാനും ചെയ്യുന്നത്.’’

തനിച്ചല്ല ഞാൻ

മൂന്നു വർഷമായി ക്ലാസുകളും  ട്രെയ്നിങ്ങും  നടത്തുന്നു. ഒരു ലക്ഷത്തിലധികം പേർ ഇവയില്‍ പങ്കെടുത്തിട്ടുണ്ട്. എന്നെപ്പോലെ  ഇനിയും  ഒരുപാടുപേർ വരണം. നമ്മുടെ ലോകത്തി ൽ നിന്നു ലഹരി മുഴുവനായും  വിട്ടൊഴിയുന്നതു വരെ എല്ലാവരും  ഉറച്ചു നിൽക്കുകയും വേണം. അഞ്ചു വർഷം കൊണ്ടു കേരളത്തിലെ യുവജനങ്ങൾ  ലഹരിയോടു പൂര്‍ണമായും ഗുഡ് ബൈ പറയുമെന്ന വിശ്വാസമെനിക്കുണ്ട്. സന്തോഷം വന്നാലും സങ്കടം വന്നാലും ലഹരിയെ കൂട്ടുപിടിക്കുന്ന രീതി വൈകാരികമായി ദുർബലരായവരുടെ ലക്ഷണമാണ്. പ്രലോഭനങ്ങൾക്കെതിരേ അടിപതറാതെ നിൽക്കുകയാണ് വേണ്ടത്.

പുതുതായി ഞാൻ നടത്തുന്ന ക്യംപെയ്നാണ് ‘ചില്ലി ചാലഞ്ച്’. ലഹരിയിൽ നിന്നു മുക്തി നേടാൻ ആഗ്രഹിക്കുന്നവരും ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നുറപ്പുള്ളവർക്കും വേണ്ടിയാണിത്. ആദ്യം ഒരു  പ്രതിജ്ഞ ചൊല്ലുന്നു. എന്നിട്ട് ലഹരി നമ്മളോടു ചെയ്യുന്നതിന്റെ നീറ്റല്‍ ഓർമിപ്പിക്കാനായി ഒരു പച്ചമുളക് കടിച്ചു തിന്നുന്നു. അതാണ് ‘ചില്ലി ചലഞ്ച്.’  
കേരളത്തിലെ 10 ഗ്രാമങ്ങളെ ദത്തെടുക്കുന്ന ഒരു പദ്ധതി ഈ  അവധിക്കാലത്തിനു േവണ്ടി പ്ലാന്‍െചയ്തിട്ടുണ്ട്. പാവപ്പെട്ടവർക്ക് മരുന്നും വസ്ത്രങ്ങളും നൽകാനാണ് ഉദ്ദേശം. എ ന്റെ പ്രവർത്തനങ്ങൾക്ക് സ്കൂളിലെ അധ്യാപകരും കൂട്ടുകാരുമൊക്കെ നല്ല സപ്പോർട്ടാണ്. പോര്‍ഷന്‍സ് മിസ് െചയ്താല്‍  ടീച്ചര‍്‍മാർ പ്രത്യേകം ക്ലാസെടുത്തു തരും. ഒരു വലിയ മോഹം കൂടി പറയാം, ഞാനൊരു സയൻസ് ഫിക്‌ഷൻ എഴുതി വച്ചിട്ടുണ്ട്, നല്ല പബ്ലിഷർ വന്നാൽ പ്രസിദ്ധീകരിക്കണം.

ലഹരിക്കെതിരെ പ്രവർത്തിച്ചു തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ േകട്ട ഉപദശം ഒന്നു മാത്രമാണ്. ‘പെൺകുട്ടിയാണ് സൂക്ഷിക്കണം. ലഹരി മാഫിയകൾ  ഉപദ്രവിച്ചേക്കാം.’ ഈ ഭയപ്പെടുത്തലുകള്‍ ഒന്നും എന്നെ തളർത്തില്ല, എനിക്കുണ്ടായ ഒരു വലിയ നഷ്ടമാണ് എന്റെ ചിറകിന്റെ ബലം. അതെന്നെ പറത്തുക തന്നെ ചെയ്യും!’’

stud006