Tuesday 08 April 2025 09:34 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിക്കണ്ണുകളിലെ കാഴ്ച മങ്ങൽ, മുതിർന്നവരിലെ കാഴ്ചത്തകരാറുകൾ: നേത്രരോഗങ്ങൾക്കു സമഗ്രപരിഹാരവുമായി സുദർശനം

sudarsanam file 1

ആയുർവേദം ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ട കാലഘട്ടമായ 1990കളിലാണ് ഡോ. ഗോകുലൻ തിരുവല്ലയിൽ നേത്രചികിത്സ മുഖ്യമാക്കി സുദർശനം ആയുർവേദ നേത്ര ചികിത്സാലയം ആരംഭിക്കുന്നത്. 3 പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ നേത്രചികിത്സയിൽ തന്റേതായ പാത വെട്ടിത്തുറന്നു മുന്നേറുകയാണ് മൂന്നു തലമുറകൾക്ക് നേർക്കാഴ്ചയുടെ പുതിയ വർണ്ണ ലോകമൊരുക്കിയ ഡോ. ഗോകുലൻ. 93 വയസ്സുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിതാവു മുതൽ 3 വയസ്സുള്ള ബാലിക വരെ ഡോ. ഗോകുലന്റെ ചികിത്സാ നൈപുണ്യവും കൈപ്പുണ്യവും അനുഭവിച്ചറിഞ്ഞവരാണ്.

സുദർശനം കേവലമൊരു സ്വകാര്യ സംരംഭമല്ല, മറിച്ച് ഒരു കൂട്ടം ആയുർവേദ സ്നേഹികളുടേയും ശാസ്ത്രജ്ഞരുടേയും ജീവകാരുണ്യ പ്രവർത്തകരുടേയും കൂട്ടായ ചിന്തയിൽ 1980 കളുടെ മദ്ധ്യത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ്. എട്ട് അംഗങ്ങളുള്ള അഷ്ടാംഗായുർവേദത്തിലെ ഓരോ ബ്രാഞ്ചുകളേയും പുരാതന മേന്മയിലേക്ക് തിരികെ വളർത്തിയെടുക്കുക എന്ന ബൃഹത്തായ സ്വപ്നത്തിന്റെ ഭാഗമാണ് സുദർശനം.

sd4

ആധുനിക നേത്ര പരിശോധനാ സങ്കേതങ്ങളിൽ ചെന്നൈ ശങ്കര നേത്രാലയയിൽ നിന്നു പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം 1993ലാണ് സുദർശനം നേത്രചികിൽസാലയം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്. മകൻ അശ്വിൻ ശങ്കറും മരുമകൾ അശ്വതിയും ഗെയിം ഡെവലപ്പേഴ്സായി വർക്ക് ചെയ്യുന്നു. മകളും മരുമകനും ആയുർവേദ ഡോക്‌ടേഴ്‌സ് ആയി സേവനമനുഷ്ഠിക്കുന്നു.


നേത്രരോഗങ്ങൾക്കു സമഗ്രപരിഹാരം

Sudarshanam660

സുഖമാവില്ല എന്ന് ആധുനിക വൈദ്യം പലപ്പോഴും കരുതുന്ന അസുഖങ്ങൾ ആയുർവേദത്തിൽ ഫലം തരുന്നു.’ കുട്ടികളിലെ വർദ്ധിച്ചു വരുന്ന കാഴ്ചവൈകല്യങ്ങൾ, മുതിർന്നവരിലെ ഞരമ്പു സംബന്ധമായ കാഴ്ചത്തകരാറുകൾ, അലർജി സംബന്ധമായ അനവധി നേത്രരോഗങ്ങൾ, പ്രതിരോധ സംവിധാനത്തിന്റെ തകരാർ മൂലമുണ്ടാകുന്ന (Auto immune) രോഗങ്ങൾ, യുവാക്കളിൽ ക്രമേണ കാഴ്ച നശിപ്പിക്കുന്ന കെരറ്റോക്കോണസ് എന്നിവയെല്ലാം ആയുർവേദത്തിലൂടെ പരിഹരിക്കാവുന്ന രോഗങ്ങളാക്കി മാറ്റാൻ സുദർശനം നേത്രചികിത്സാലയത്തിനു കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്.

sd3

തിരുവല്ലയിൽ മാത്രമൊതുക്കാതെ കേരളത്തിലെ മറ്റു ജില്ലകളിലും ഭാരതമൊട്ടുക്കും ചികിത്സാക്യാമ്പുകൾ വിജയകരമായി നടത്തി ആയുർവേദ നേത്രചികിത്സയുടെ മേന്മയും പ്രസക്തിയും ലോകത്തിനു പുതിയ ഭാവത്തിൽ പരിചയപ്പെടുത്തിയ ഡോ. ഗോകുലനെത്തേടി വിദേശികളും അനവധി എത്തുന്നു എന്നത് ആയുർവേദ ചികിൽസയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്കുള്ള വലിയ തെളിവാണ്. എളിയരീതിയിൽ തുടങ്ങി പേരു സമ്പാദിച്ച സുദർശനം ഡോ. ഗോകുലന്റെ നിതാന്ത പരിശ്രമഫലമായി, അർപ്പണബോധമുള്ള സ്റ്റാഫിനൊപ്പം വളർന്ന് NABHഎന്ന സാർവ്വദേശീയ ഗുണ നിലവാര മാനദണ്ഡങ്ങൾ കടന്നു കയറാനുള്ള വഴിയിലാണിപ്പോൾ. പല പ്രമുഖ ആചാര്യൻമാർക്കുമൊപ്പം പരിശീലിച്ച് ആത്മവിശ്വാസം വളർത്തിയെടുത്ത ശേഷം, അനേകം യുവ ഡോക്ടർമാർക്ക് വഴി കാട്ടിയാകുവാൻ കഴിഞ്ഞു എന്നതാണ് തന്റെ ജീവിതദൗത്യമെന്ന് ഡോ. ഗോകുലൻ തിരിച്ചറിയുന്നു.

ഡോ.ചിത്രാ രാജൻ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ആയി സേവനമനുഷ്ഠിക്കുന്നു.

Chitra Rajan

മകൾ അഞ്ജന ഗോകുലും മരുമകൻ ഹരിശങ്കറും ആയുർവേദ ബിരുദധാരികളായത് കാലത്തിന്റെ ഉൾക്കാഴ്ചയാകാം. മകൻ അശ്വിൻ ശങ്കർ ഗെയിം പ്രോഗ്രാമറായി പ്രവർത്തിക്കുന്നു. ശാന്തി ഗോകുൽ ആശുപത്രിയുടെ ഭരണ നിർവ്വഹണത്തിൽ സജീവ സാന്നിദ്ധ്യമാണ്.

ആത്മാവിനുണർവേകുന്ന സംഗീതമെന്ന വൈദ്യൻ

Sudarshanam Article 2

പ്രശസ്ത പിന്നണി ഗായകനും സംഗീതജ്ഞനുമായ ശങ്കരൻ നമ്പൂതിരി ആലപിച്ച നിന്തിരുവടി നിത്യം പിന്തുടരുന്നു ഞാൻ പൂർണ്ണത്രയീശാ.. എന്ന വരികൾ എഴുതിയാണ് ഗാനരചനാരംഗത്തേക്ക് ഡോ.ഗോകുലൻ എന്ന നേത്രരോഗവിദഗ്ധൻ എത്തിയത്. അർത്ഥവത്തായ വരികളും വീക്ഷണങ്ങളും നിറഞ്ഞ രചനകളുടെ സംഗീതം അപ്പപ്പോൾ തന്നെ ചിട്ടപ്പെടുത്തിക്കൊണ്ട് പി.ഡി. സൈഗാൾ എന്ന സംഗീതസംവിധായകൻ ഒപ്പം നിന്നു. ഒരു ദിവസം 7 ഗാനങ്ങൾ വരെ ഈ കൂട്ടുകെട്ടിൽ തൃപ്പൂണിത്തുറ ഡിജിസ്റ്റാർ മീഡിയയിൽ റെക്കോർഡ് ചെയ്യപ്പെട്ടതും ചരിത്രത്തിന്റെ ഭാഗം. ശരാശരി 3 ദിവസത്തിൽ ഒരു ഗാനം എന്ന നിലയിൽ ഏകദേശം 125 ഓളം ഗാനങ്ങളാണ് ഈ കൂട്ടുകെട്ടിൽ ഒരു വർഷത്തിനുള്ളിൽ പിറന്നത്. ഗസൽ രംഗത്തെ പരീക്ഷണങ്ങൾ നാല് മനോഹര ഗാനങ്ങൾ ഈ കൂട്ടുകെട്ടിനു സമ്മാനിച്ചു. തൃപ്പൂണിത്തുറയിലെ ഗാനരചയിതാക്കളുടേയും സംഗീതജ്ഞരുടേയും കൂട്ടായ്മയായ പൂർണ്ണത്രയീ കാവ്യ സംഗീത സഭയുടെ ആരംഭം കുറിച്ചതും എടുത്തു പറയാവുന്ന നേട്ടമായി. ഒറ്റ വർഷത്തിൽ 85 ഗാനങ്ങൾ എഴുതി നിർമ്മിച്ചതിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. സുദർശനം മെലഡീസിന്റെ ബാനറിൽ ഗാനഗോകുലം You Tube ചാനലാണ് ഗാനങ്ങൾ റിലീസ് ചെയ്തത്.

ലോക സംഗീത ആൽബങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഒരു രചയിതാവും സംഗീത സംവിധായകനും ചേർന്ന് കേവലം 2 വർഷത്തിൽ 200 ഗാനങ്ങൾ സൃഷ്ടിച്ച് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്സ് മറികടന്നു മുന്നേറുകയാണ്.

കൂടുതൽ വിവരങ്ങൾക്ക് :

Sudarshanam Ayurveda Eye Hospital,
Anjanam, Thymala, Manjadi, PO, Thiruvalla,
Kerala -689105
Mob: 8075150603
bggokulan@gmail.com