Wednesday 27 March 2024 02:15 PM IST : By സ്വന്തം ലേഖകൻ

അക്ഷരനഗരി കാത്തിരുന്ന ഷോപ്പിങ് മഹോത്സവം; ‘വനിത മാക്സ് ’ ഏപ്രിൽ 5മുതൽ 15വരെ നാഗമ്പടം മൈതാനത്ത്, സ്റ്റാൾ ബുക്കിങ്ങിനു വിളിക്കൂ...

vanitha-max-exhibition-kottayam-cover

കേരളത്തിലെ ജനപ്രിയ ഷോപ്പിങ് മേളയായ വനിത മാക്സ് ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴയുമായി കോട്ടയം നാഗമ്പടം മൈതാനത്ത് എത്തുന്നു. ഏപ്രിൽ 5മുതൽ 15വരെയാണ് വനിത മാക്സ് ഷോപ്പിങ് മേള. മേളയിലേക്കുള്ള സ്റ്റാൾ ബുക്കിങ് പുരോഗമിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യാണ് ഈ കൺസ്യൂമർ ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഇലക്ട്രോണിക്സ് പാർട്ട്ണറായി ക്യുആർഎസ് ഒപ്പമുണ്ട്. അയ്യായിരത്തോളം സ്ക്വയർ ഫീറ്റിൽ ക്യുആർഎസിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ ശ്രേണി വിൽപനയ്ക്കായി ഒരുക്കിയിട്ടുണ്ട്. എൽ ജി, ഹയർ ഉൽപന്നങ്ങൾ, വേൾപൂൾ, ലോയ്ഡ്, ഗോദ്റെജ്, പാനസോണിക്, ബോഷ്, ഐ എഫ് ബി, വോൾട്ടാസ്, പ്യൂർ ഫ്ലേം, ബ്ലൂ സ്റ്റാർ, വി ഗാർഡ്, ബജാജ്, ബട്ടർഫ്ലൈ എന്നു തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ അണിനിരക്കുന്നുണ്ട്. ഉത്സവ സീസണിൽ പോലും ലഭിക്കാത്തത്ര വിലക്കിഴിവും സമ്മാനങ്ങളും ഉറപ്പാക്കി ഗൃഹോപകരണങ്ങളും മറ്റു സാധനങ്ങളും വാങ്ങാൻ തികച്ചും യോജിച്ച സമയമാണിത്.

vanitha-max-exhibition-kottayam-crowd

ശീതീകരിച്ചതും വിശാലവുമായ പവിലിയനുകളിൽ അടുക്കള ഉപകരണങ്ങൾ മുതല്‍ ലക്ഷ്വറി കാറുകൾ വരെ അണിനിരക്കുന്നുണ്ട്. ഫർണിച്ചർ, മാർബിൾ, ഓട്ടോമൊബൈൽ, സോളാർ പവർ, കിടക്കകൾ, തുണിത്തരങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി നല്ല ഗുണമേന്മയുള്ള എല്ലാത്തരം ഉൽപന്നങ്ങളും അതിശയിപ്പിക്കുന്ന വിലയിലും ഓഫറുകളിലും ലഭിക്കും. മറ്റൊരു മേളയിലും ഇല്ലാത്തത്ര വൈവിധ്യങ്ങളുമായാണ് ഇത്തവണ വനിതാ മാക്സ് പ്രദർശനത്തിനെത്തുന്നത്.

ഒരു വർഷത്തേക്കുള്ള കുടുംബ ഷോപ്പിങ് ഒറ്റ സന്ദർശനത്തിൽ സാധ്യമാകുന്ന വിധത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്. ഏത് ഉൽപന്നത്തിനും മികച്ച വിപണി ഒരുക്കുന്ന മേളയിൽ കേരളത്തിൽ സാധാരണ ലഭിക്കാത്ത ഉത്തരേന്ത്യൻ ഉൽപന്നങ്ങളുടെ ശേഖരവും തനി നാടൻ ഉൽപന്നങ്ങളും സ്വന്തമാക്കാം. ഡൽഹിയിൽ നിന്നുള്ള അനേകം സ്റ്റാളുകളും ഈ വർഷത്തെ വനിത മാക്സിനെ വേറിട്ടതാക്കുന്നു. കേരളത്തിലെ സംരംഭകരും ഉപഭോക്താക്കളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷോപ്പിങ് ഉത്സവങ്ങളിലൊന്നാണ് ‘വനിത മാക്സ്’. ഫാൻസി ഉൽപന്നങ്ങൾ മുതൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ വരെ നേരിട്ട് കണ്ടറിഞ്ഞും വിലപേശിയും താരതമ്യം ചെയ്തും വാങ്ങാൻ ഇവിടെയെത്താം. ഏവർക്കും സംതൃപ്തിയേകുന്ന ഷോപ്പിങ്ങും ആസ്വാദ്യമായ നിമിഷങ്ങളുമാണ് വനിത ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

vanitha-max-exhibition-kottayam-logo

കുടുംബവുമൊത്ത് സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ ഫുഡ്കോർട്ടിലെ രുചികരവും വേറിട്ടതുമായ മെനു ആസ്വദിക്കാനും ഒഴിവുസമയം മിതമായ ചെലവിൽ രസകരമായും ഫലപ്രദമായും ചെലവിടാനുമുള്ള അസുലഭ അവസരമാണ് നാഗമ്പടം മൈതാനിയിൽ തയാറെടുക്കുന്നത്.

വിശദവിവരങ്ങൾക്കും സ്റ്റാൾബുക്ക്ചെയ്യാനും 9207751403 എന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാം.