Friday 15 March 2024 12:45 PM IST : By സ്വന്തം ലേഖകൻ

കാലില്‍ കടിച്ച് തെരുവുനായ, ഉടന്‍ അ‍ഞ്ച് ഡോസ് വാക്സീനെടുത്തു; പിന്നാലെ പേവിഷ ബാധയേറ്റ് യുവതിയുടെ മരണം! ആശങ്ക

stray-dogt6demise

മഹാരാഷ്ട്രയില്‍ പേവിഷബാധയേറ്റ് യുവതിക്ക് മരണം. 21 വയസുകാരിയായ സൃഷ്ടി ഷിന്‍ഡെയാണ് കോലാപുരില്‍ വച്ച് മരിച്ചത്. അഞ്ച് ഡോസ് റാബിസ് വാക്​സീന്‍ എടുത്ത് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു യുവതിയുടെ മരണം. കഴിഞ്ഞ ഫെബ്രുവരി സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതി ഫോണ്‍‍‍ വിളിക്കാനായി വണ്ടി നിര്‍ത്തിയപ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. സൃഷ്ടിയുടെ കാലിലാണ് നായ കടിച്ചത്. പിന്നാലെ തന്നെ യുവതി അ‍ഞ്ച് ഡോസ് ആന്‍റി–റാബിസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. 

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം സൃഷ്ടിക്ക് പനി പിടിക്കുകയും കാലുകള്‍ കുഴയുകയും ചെയ്​തു. പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ഥിതി വഷളായതോടെ സൃഷ്ടിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. വിശദ പരിശോധനയിലാണ് യുവതിക്ക് പേവിഷ ബാധയേറ്റതായി സ്ഥിരീകരിച്ചത്. വിദ്ഗദ്ധ ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സൃഷ്ടി അടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങി. വാക്സിന്‍ സ്വീകരിച്ചിട്ടും യുവതി മരണപ്പെട്ടത് ഒട്ടേറെ ദുരൂഹതകളാണ് ഉയര്‍ത്തുന്നത്. 

Tags:
  • Spotlight