ADVERTISEMENT

നമ്മൾ രോഗങ്ങളിൽ നിന്നു രക്ഷ നോടാനാണ് ആശുപത്രികളെ അഭയം പ്രാപിക്കുന്നത്. എന്നാൽ ചില ദൗർഭാഗ്യകരമായ സന്ദർഭങ്ങളിൽ ആശുപത്രികളിൽ നിന്നു രോഗങ്ങളും അണുബാധകളും പിടിപെടാറുണ്ട്. രോഗനിർണയത്തിനും ചികിത്സയ്ക്കും ധാരാളം ഉപകരണങ്ങൾ ആശുപത്രിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് കത്തീറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ. പലപ്പോഴും ഇത്തരം ഉപകരണങ്ങളിൽ നിന്നാവും അണുബാധയേൽക്കുക. ആശുപത്രിയിൽ നിന്നു പിടിപെടുന്ന അണുബാധകളെ പൊതുവായി ഹോസ്പിറ്റൽ അസോസിയേറ്റഡ് ഇൻഫെക്‌ഷൻസ് എച്ച്എഐ) എന്നു പറയും. രക്തത്തിലെ അണുബാധ, മൂത്രാശയ അണുബാധകൾ, വെന്റിലേറ്റർ അസോസിയേറ്റഡ് ന്യുമോണിയ തുടങ്ങിയവയെല്ലാം എച്ച്എഐയുെട കീഴിൽ വരുന്നവയാണ്. ഇതു കൂടാതെ ശസ്ത്രക്രിയ നടത്തിയ മുറിവിലും അണുബാധയുണ്ടാകാം.

രോഗികളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കാൻ
പകർച്ചവ്യാധികൾ ആയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ സാധാരണ ഐസോലേറ്റ് െചയ്യാറാണു പതിവ്. ഇത്തരം രോഗികളുെട കൂട്ടിരിപ്പിനായി ഒരാൾ മാത്രം മതിയാകും. ഇവർ രോഗിയെ പരിചരിക്കുമ്പോൾ മാസ്ക് ധരിക്കുകയും മറ്റു സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുകയും െചയ്യണം. ഇടയ്ക്കിടെ ആശുപത്രിയ്ക്കു പുറത്തേക്കു പോകുന്നത് ഒഴിവാക്കണം. പേ വാർഡ് മുറികളിലാണെങ്കിലും ബാക്കിയുള്ള രോഗികളുമായി സമ്പർക്കം ഇല്ലാത്ത തരത്തിൽ വേണം. കൂട്ടിരിക്കുന്ന സമയവും മുഴുവൻ മാസ്ക് ധരിക്കുന്നതാണ് ഉത്തമം. രോഗിയുെട ദേഹത്തു സ്പർശിച്ചു കഴിഞ്ഞാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം.

ADVERTISEMENT

ആശുപത്രിയിൽ പൊതു ശുചിമുറിയാണ് ഉപയോഗിക്കുന്നതെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ടിഷ്യൂ പേപ്പറിൽ സാനിറ്റൈസർ തേച്ച ശേഷം ആ ടിഷ്യൂ കൊണ്ടു ക്ലോസറ്റിന്റെ സീറ്റ് കവർ തുടയ്ക്കണം. ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം പുറത്തിറങ്ങും മുൻപു സോപ്പും വെള്ളവും ഉപയോഗിച്ചു കയ്യും കാലും നന്നായി കഴുകുക. ഇതു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബാധകമാണ്.

ഭക്ഷണം കഴിവതും വീട്ടിൽ നിന്നുള്ള ഉപയോഗിച്ചാൽ മതി. ജൂസ് പോലുള്ളവ പുറത്തുനിന്നു വാങ്ങുന്നത് ഒഴിവാക്കുക. മോശം ഭക്ഷണത്തിലൂെട വയറിളക്കം, ഛർദി, അമീബിയാസിസ് പോലുള്ള പ്രശ്നങ്ങൾ വരാം.

ADVERTISEMENT

ഐസിയുവിൽ കിടക്കുന്ന രോഗിയെ സന്ദർശിക്കുമ്പോൾ മാസ്കും തലയിൽ ക്യാപ്പും പ്രത്യേക ഗൗണും ധരിച്ചുവേണം കയറാൻ. രോഗിയെയോ കട്ടിലിലോ ഉപകരണങ്ങളിലോ സ്പർശിക്കാൻ പാടില്ല. തിരികെ ഇറങ്ങുമ്പോൾ മാസ്കും മറ്റും കൃത്യമായി കളയുകയും വേണം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ടി. എസ്. ഫ്രാൻസിസ്
കോലഞ്ചേരി

ADVERTISEMENT
ADVERTISEMENT