Tuesday 21 December 2021 11:57 AM IST : By സ്വന്തം ലേഖകൻ

‘നാലു വയസുകാരന് മൂന്ന് വയസുകാരിയോട് പ്രണയം’; കുഞ്ഞുങ്ങളിലെ ഈ സ്വഭാവരീതിക്കു പിന്നിൽ

kidz-love

െപാതുവായ ൈലംഗികപ്രശ്നങ്ങൾ, ൈലംഗിക ആരോഗ്യം എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ

Q എന്റെ മകന് നാലു വയസ്സാണു പ്രായം. അടുത്ത വീട്ടിൽ താമസിക്കുന്ന അവന്റെ കൂട്ടുകാരിക്ക് മൂന്നു വയസ്സും. ഒരു ദിവസം മോൻ എന്നോടു പറയുകയാണ് അവനും കൂട്ടുകാരിയും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കണമെന്ന്. കുട്ടിക്കളി എന്നു കരുതി ഞാനത് അത്ര കാര്യമാക്കിയില്ല. എന്നാൽ പിന്നീട് അവർ കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ കണ്ടപ്പോൾ അത് എനിക്ക് വലിയ ഷോക്കായി. ഞാൻ ചോദിച്ചപ്പോൾ പറയുന്നു അവർ കല്യാണം കഴിക്കാൻ പോവുകയാണെന്ന്. രണ്ടുപേരും ഏറെ നേരം ടിവി കാണുന്നവരാണ്. അതാേണാ അവരുടെ ഈ വ്യത്യസ്തതയുള്ള സ്വഭാവരീതിക്കു കാരണം? ഇനി എന്തു ചെയ്യണം?

സ്മൃതി കുമാർ, വയനാട്

A തീർച്ചയായും ടിവിയിലെ രംഗങ്ങൾ ഈ പ്രായത്തിലുള്ള കുട്ടികളെ വലിയൊരളവിൽ സ്വാധീനിക്കുന്നുണ്ട്. അത് അവരുടെ സ്വഭാവരീതികളിൽ തന്നെ പ്രകടമാകുന്നുണ്ടല്ലോ. കുട്ടികൾ അനുഭവങ്ങളിൽ നിന്നു പഠിക്കുന്ന പ്രായമാണിത്.

ടിവിയിലെ ദൃശ്യാനുഭവങ്ങളെ അവർ സ്വാംശീകരിക്കുന്നതാണ് പ്രശ്നമാകുന്നത്. കാരണം അതിന്റെ ഗുണദോഷങ്ങൾ വിവേചിക്കാനുള്ള അറിവോ പക്വതയോ അവർക്കായിട്ടുമില്ല. ഇത്തരം രംഗങ്ങളും മറ്റും കുട്ടികൾ കാണാതിരിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണു വേണ്ടത്. അതിന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. മുൻകരുതലുകളെടുക്കണം. കുട്ടികളുടെ ശ്രദ്ധ രസകരമായ കളികളിലേക്കും പുതിയ കാര്യങ്ങൾ പഠിക്കുന്നതിലേക്കും തിരിച്ചുവിടുക. കുട്ടികളെ നിരീക്ഷിക്കുക. എന്നിട്ടും ഇത്തരം ചിന്തകൾക്കും പെരുമാറ്റത്തിനും മാറ്റമില്ലെങ്കിൽ നിങ്ങളുടെ കുട്ടിയെ ഒരു െെചൽഡ് െെസക്കോളജിസ്റ്റിനെ കൺസൽറ്റ് ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി, സെക്സോളജിസ്റ്റ്

(വേൾഡ് അസോസിയേഷൻ ഫോർസെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ
dnr@degainstitute.net