Friday 09 February 2018 11:15 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിന് ഭക്ഷണം നല്‍കുന്നത് ശരിയായ രീതിയിലാണോ?

food-kids

കുഞ്ഞിന്റെ ആരോഗ്യ സംര‌ക്ഷണത്തിനും പ്രതിരോധശക്തി കൂട്ടാനും പാരമ്പര്യമായുളള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും ആഹാരത്തിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.

∙ചർമത്തിന് പ്രതിരോധശക്തി നൽകാൻ പ്രകൃതിദത്തമായ പഴങ്ങൾ നൽകുക. പേരയ്ക്ക, വാഴപ്പഴം തുടങ്ങി വിറ്റമിൻ സി അടങ്ങിയവ ചർമപ്രശ്നങ്ങൾ നേരിടാൻ വളരെ നല്ലതാണ്.

∙ആസ്മയുളള കുട്ടികൾക്ക് ഇടനേരങ്ങളിൽ ഒരു കപ്പ് ചൂടുവെളളം നൽകണം. അമിതമായ ചൂടും തണുപ്പുമുളള ആഹാരം ഒഴിവാക്കണം.

∙ഇരുമ്പ് അടങ്ങിയ ആഹാരം വിളർച്ച തടയും. കറുത്ത മുന്തിരി, ചീര, ഇവയിലെല്ലാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

∙ദഹനക്കേട് അലട്ടുമ്പോൾ ആവിയിൽ വേവിച്ച ഭക്ഷണം മാത്രം നൽകുക.

∙പാൽ അലർജിയുളള കുട്ടികൾക്ക് സോയാപാൽ നൽകുന്നത് നല്ലതാണ്.

∙എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് കാൽസ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ് പാൽ, തൈര്, എന്നിവയിൽ കാൽസ്യം ധാരാളമടങ്ങിയിട്ടുണ്ട്.

∙മലബന്ധം പൊതുവെ കുട്ടികളെ അലട്ടാറുണ്ട്. ഇതു തടയുന്നതിന് നാര് അടങ്ങിയ ആഹാരം അത്യാവശ്യമാണ്. തവിട് നീക്കാത്ത ധാന്യങ്ങൾ, ചീരയില, മുരിങ്ങയില, മുരിങ്ങക്കായ എന്നിവ നല്ലതാണ്.