Friday 09 February 2018 11:12 AM IST : By സ്വന്തം ലേഖകൻ

പരാജയത്തില്‍ നിരാശരാകാതിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കാം

Train your children to accept failures

തോമസ് ആൽവാ എഡിസനെ അറിയില്ലേ. ഫിലമെന്റ് ബൾബും ഫോണോഗ്രാഫും കാർബൺ മൈക്രോഫോ ണുമുൾപ്പെടെ ഒരായിരം കണ്ടുപിടിത്തങ്ങളാണ് അദ്ദേഹത്തിന്റെ ക്രെഡിറ്റിലുള്ളത്. എഡിസൺ, ബൾബ് ക ണ്ടുപിടിച്ച കഥ രസകരമാണ്. 2000 പ്രാവശ്യം പരാജയപ്പെട്ടതിനു ശേഷമാണ് പരീക്ഷണം വിജയിപ്പിക്കാനായത്. ഓരോ പരാജയവും സഹായിയെ നിരാശനാക്കി. അപ്പോഴൊക്കെ എഡിസന്റെ മറുപടി ഇ ങ്ങനെയായിരുന്നു, ‘ഇത് പുതിയ പാഠമാണ്. ഈ പരാജയം ആവർത്തിക്കാതിരിക്കാനുള്ള പാഠം...’

മുന്നിലെ സാഹചര്യത്തെ മുൻവിധി യോടെ നോക്കുന്നവരാണ് മിക്കവരും. മാർക്ക് കുറയുമോ, ക്ലാസിൽ ഒന്നാമനാകുമോ, യൂത്ത് ഫെസ്റ്റി വലിന് സമ്മാനം കിട്ടുമോ എ ന്നുവേണ്ട ആകെ ടെൻ ഷനും പേടിയും. വിജ യമോ പരാജയമോ  അല്ല, അവസരം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം.  

ഏത് സന്ദർഭത്തിലും വ്യക്തിത്വത്തോടെ നിൽക്കാൻ കുട്ടിയെ പഠിപ്പിക്കാം.  അവസരം വീണ്ടും വരുമെന്നു പറഞ്ഞുകൊടുക്കാം.

∙ വായന ഇഷ്ടമുള്ള കുട്ടിക്ക് മഹാന്മാരുടെ ജീവചരിത്രം ന ൽകാം. ജീവിതപാഠങ്ങൾ അതി ലൂടെ കുട്ടി അറിയാതെ തന്നെ പ ഠിച്ചുകൊള്ളും.

∙ മത്സരത്തിൽ തോറ്റ് വിഷമിച്ചുവരുന്ന കുട്ടിക്ക് നിങ്ങളുടെ വക ഒരു സമ്മാനം നൽകാം. അടുത്ത തവണ ഇതിലും നന്നായി ശ്രമിക്കാം എന്ന പിന്തുണ മതി അവന് വിജയിക്കാൻ.

ചുമർ മുഴുവൻ ചിത്രം വരച്ച് നിറയ്ക്കുന്ന കുട്ടിയെ എന്തുചെയ്യും?

കളിപ്പാട്ടം അഴിച്ചുപണിയുമ്പോഴും ചപ്പാത്തിമാവിൽ ക്രാഫ്റ്റ് വർക്ക് ചെയ്യുമ്പോഴും തല്ലുകയല്ല വേണ്ടത്, അവന്റെ കഴിവുകൾ തിരിച്ചറിയാനുള്ള അവസരമായി അതിനെ കാണണം. കുട്ടിയുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ കുഞ്ഞുമനസ്സ് വേദനിക്കുമെന്ന് ഓർക്കണം.

മക്കളെ മറ്റുള്ളവരുടെ മുന്നിൽ വച്ച് വഴക്കുപറയുന്ന തും വിമർശിക്കുന്നതും അവരുടെ ആത്മവിശ്വാസം കെടുത്തും. വീട്ടിൽ വരുന്നവരോടും  പോകുന്നവരോടും കുട്ടിയുടെ കുറ്റങ്ങൾ പറയുന്നതും നല്ലതല്ല. തെറ്റുക ൾ തിരുത്തി മികച്ച സ്വഭാവത്തിലേക്കെത്താൻ മാതാപി താക്കളുടെ സഹായം കൂടി അവർക്കു വേണമെന്ന് ഓ ർക്കണം. എപ്പോഴും വഴക്കും ശകാരവും കേൾക്കുന്ന കു ട്ടി നിഷേധസ്വഭാവം കൂടി കാണിച്ചുതുടങ്ങും.

∙ നിങ്ങളുടെ ജന്മദിനത്തിൽ മകൾ വരച്ചുനൽകിയ പെ യിന്റിങ് ഫ്രെയിം ചെയ്ത് ചുമരിൽ തൂക്കൂ. ചുമരിൽ വ രയ്ക്കുന്ന കുട്ടിക്ക് പുതിയ കാൻവാസോ ഡ്രോയിങ് ബോർഡോ സമ്മാനമായി നൽകാം.

∙ ക്രാഫ്റ്റ് ക്ലാസിൽ പഠിച്ചു കമ്മലോ മാലയോ ഇട്ടു പുറത്തുപോകൂ. അവന് നിങ്ങളോടുള്ള അടുപ്പവും കൂടും.