Friday 09 February 2018 11:02 AM IST : By സ്വന്തം ലേഖകൻ

വഴക്കു പറയുമ്പോൾ കണ്ണീരും പിണക്കവുമാണോ? വിമർശനങ്ങളോട് പ്രതികരിക്കാൻ പഠിപ്പിക്കാം

Train your kids to face criticism

അച്ചുവും അമലുവും തമ്മിൽ പൊരിഞ്ഞ വഴക്ക്. വഴക്ക് പിരിച്ചു വിടാൻ അമ്മ ഓടിയെത്തി. ‘അമലൂ, നീ വലിയ കുട്ടിയല്ലേ? അനിയത്തിയോടെന്തിനാ ഇങ്ങനെ വഴക്കിനു പോകുന്നത്?’ അമലൂ നാണെങ്കിൽ ഇതു കേൾക്കുന്നതേ കലിപ്പാണ്. ‘ഈ അമ്മയ്ക്ക് എ ന്നെ ഇഷ്ടമേ അല്ല. എനിക്കു വേണ്ട ഈ അമ്മയെ...’ പിന്നെ, കണ്ണീരായി, പിണക്കമായി. സ്നേഹിക്കുകയും കരുതൽ നൽ കുകയും ചെയ്യുന്നതിനൊപ്പം അച്ഛനമ്മമാർക്ക് വഴക്കു പ റയാനും അവകാശമുണ്ടെന്ന് സ്ഥാപിക്കാനാകും പിന്നെ, അ മ്മയുടെ ശ്രമം.

എന്തിനാണ് വഴക്കു പറഞ്ഞതെന്ന് കുട്ടിക്ക് മനസ്സിലാക്കി കൊടുക്കുകയാണ് അതിനേക്കാൾ ആവശ്യം. അഞ്ച്– ആറ് വ യസ്സിൽ ഇത് മനസ്സിലാക്കാൻ കുട്ടിയ്ക്കു കഴിഞ്ഞെന്നു വരില്ല. അനിയത്തി ശത്രുവല്ല എന്നും അമ്മയെപ്പോലെ അവളെ നോക്കേണ്ട കടമ ചേച്ചിക്കും ഉണ്ടെന്നും സ്നേഹത്തോടെ ചേര‍്‍ത്തു നിർത്തി പറഞ്ഞു നോക്കൂ. കുട്ടിയെയല്ല, അവളുടെ ആ പ്രവൃത്തിയെയാണ് അമ്മയ്ക്ക് ഇഷ്ടമല്ലാത്തത് എന്നും. പിന്നൊരിക്കലും പിണങ്ങില്ല.

ഇഷ്ടമല്ല, എനിക്കാ ടീച്ചറെ

സ്കൂളിൽ വഴക്കു പറയുകയോ ശിക്ഷ നൽകുകയോ ചെയ്യുന്ന ടീച്ചർമാരോട് കുട്ടികൾക്ക് ദേഷ്യം തോന്നാറുണ്ട്. മറ്റു കുട്ടി കളുടെ മുന്നിൽ വച്ച് വഴക്കു പറഞ്ഞതിന്റെ മാനക്കേടാകും അവരുടെ ദേഷ്യത്തിന്റെ കാരണം. കാരണം മനസ്സിലാക്കാൻ അച്ഛനോ അമ്മയ്ക്കോ കഴിയുമെങ്കിലേ കാര്യങ്ങൾ ലളിതമായി പരിഹരിക്കാനാകൂ.

‘നിനക്ക് വിഷമമായി എന്ന് അമ്മയ്ക്കറിയാം. പക്ഷേ, അ തിനു ടീച്ചറോടു ദേഷ്യം തോന്നേണ്ട കാര്യമില്ല’ എന്നാദ്യം പ റയുക. ‘ഇത്തരം സന്ദർഭങ്ങളിൽ എല്ലാവർക്കും വിഷമമുണ്ടാകും. മോൾക്ക് അത് അമ്മയോടു പറയാമല്ലോ. പക്ഷേ,ക്ലാസ് റൂം അത്തരം നെഗറ്റീവ് വികാരങ്ങൾ പ്രകടിപ്പിക്കേണ്ട സ്ഥ ലമല്ല’ എന്നും അവളോടു പറയുക. കുഞ്ഞിന് മനസ്സിലാകാ തിരിക്കില്ല.

ചിലർ വഴക്കു പറഞ്ഞാലുടൻ കരഞ്ഞു തുടങ്ങും. ക്ലാസിൽ ശ്രദ്ധിക്കാതിരുന്നതിനാകാം ചിലപ്പോൾ ടീച്ചർ വഴക്കു പറഞ്ഞത്. ടീച്ചർ വഴക്കു പറഞ്ഞു എന്നതിനേക്കാൾ അവൾ കരഞ്ഞു എന്നതിനാകും മറ്റു കുട്ടികൾ പ്രാധാന്യം കൊടുക്കുക. അവരുടെയിടയിൽ പരിഹസിക്കപ്പെടുന്നത് കുട്ടിക്ക് അതിനേക്കാൾ വിഷമമാകും. അതുകൊണ്ട് ടീച്ചർ വഴക്കു പറയുമ്പോൾ ‘സോറി ടീച്ചർ, ഇനി ഇങ്ങനെയുണ്ടാവില്ല’ എന്ന് പൊസിറ്റീവ് ആയി പ്രതികരിക്കാൻ മകളെ ശീലിപ്പിക്കാം.

നേരിടാം, സ്വീകരിക്കാം, പുഞ്ചിരിയോടെ

ചെയ്ത കാര്യം ശരിയായില്ലെന്നു പറയുന്നതും ചില കുട്ടികൾക്ക് രസിക്കില്ല. ‘നീ വരച്ച ചിത്രം നന്നായില്ല, എന്റേതാണു നല്ലത്’ എന്ന് മകളോട് കൂട്ടുകാരി പറഞ്ഞെന്നിരിക്കട്ടെ. അ വളത് വൈകാരികമായി കാണുകയും കൂട്ടുകാരിയോടും കുടുംബത്തോടുപോലും ഇഷ്ടക്കേടു കാണിക്കുകയും ചെയ്യാം.

‘നന്നായിട്ടുണ്ട്, കൊള്ളാം’ എന്നു പറയുന്നത് കുട്ടിയുടെ കോൺഫിഡൻസ് ലെവൽ കൂട്ടുമെന്നതിൽ സംശയമില്ല. അതേ മനസ്സോടെ വിമർശനത്തെയും സ്വീകരിക്കാൻ കുട്ടിയെ ഒരുക്കുകയാണ് വേണ്ടത്. കൂട്ടുകാരി പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നു പരിശോധിക്കാൻ മകളെ അമ്മയ്ക്കോ അച്ഛനോ സഹായിക്കാം. എന്താണ് ചിത്രത്തിൻെറ കുഴപ്പമെന്ന് അവളെ പറഞ്ഞു മനസ്സി ലാക്കുകയും ചെയ്യാം. വിമർശനങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അതിലെ സത്യം അന്വേഷിച്ചു മാത്രം പ്രതികരി ക്കാൻ ശീലിപ്പിക്കാം. ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വിമർശനങ്ങൾ എന്നും ‘താങ്ക്‌യൂ’എന്നോ ‘തെറ്റു തിരുത്താൻ ശ്രമിക്കാം’ എന്നോ പൊസിറ്റീവ് ആയി പ്രതികരിച്ച് ശീലിക്കട്ടെ അവർ. ∙