ADVERTISEMENT

കോടികൾ വാരിയ മോഹൻലാൽ സിനിമ ‘തുടരും’ സംവിധാനം െചയ്തത് ഒരു കഥകളി നടനാണെന്ന് എത്രപേർക്കറിയാം?

അതേ! തരുൺ മൂർത്തിയെക്കുറിച്ചു തന്നെയാണു പറഞ്ഞു വരുന്നത്.

ADVERTISEMENT

സിനിമ സംവിധാനത്തിലേക്കു വരുന്നതിനു മുൻപ് തരുൺ എഞ്ചിനീയറിങ് കോളജ് അധ്യാപകനും കഥകളി നടനുമായിരുന്നു തരുൺ മൂർത്തി. തരുൺ കുട്ടിക്കാലത്തേ പഠിച്ചു തുടങ്ങിയതാണു കഥകളി. വൈക്കം മഹാദേവക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രകലാപീഠത്തിലെ വിദ്യാർഥിയായിരുന്നു തരുൺ. ഏകദേശം എട്ടുവർഷത്തോളം നീണ്ടു നിന്നു ആ പഠനം.

അതിനുകാരണം കലാജീവിതം തരുൺ മൂർത്തിക്കു പാരമ്പര്യമായി കിട്ടിയതാണ്. ൈവക്കത്ത് നൂറ്റിഅമ്പതിലേറെ വർഷങ്ങളുടെ പഴക്കമുണ്ട് തരുണിന്റെ തറവാടായ ആഞ്ഞിലിക്കാവിൽ വീടിന്. അറയും നിരയുമുള്ള ആ വീട്ടിലിരുന്നാണ് തരുൺ സിനിമ സ്വപ്നം കണ്ടത്. ഇവിടെയിരുന്നാണ് ‘തുടരും’ ഉൾപ്പെടെയുള്ള സിനിമകളുടെ എഴുത്തുപണികൾ പൂർത്തിയാക്കിയത്...

ADVERTISEMENT

നൂറ്റാണ്ടുകൾക്കു മുൻപേ ഈ വീട്ടിൽ കളിവിളക്കു തെളിഞ്ഞിരുന്നു. പൂർവ്വികർ അവരുടെ ജന്മദിനം ആഘോഷിച്ചിരുന്നത് നാടകം കളിച്ചുകൊണ്ടായിരുന്നു. തരുണിന്റെ മുതുമുത്തച്ഛന്മാർ തുടങ്ങിവച്ച കലയുടെ പാരമ്പര്യം. കാലയ്ക്കൽ കുമാരനും കരിത്ര കേശവനും അങ്ങനെ മുഖത്തു ചായം തേച്ചവരാണ്. ആ പാരമ്പര്യം നിലനിർത്തിയത് തരുണിന്റെ പിതാവ് ഡി. മധുവും അദ്ദേഹത്തിന്റെ സഹോദരങ്ങളും. അറിയപ്പെടുന്ന നാടകനടന്മാരാണ് അവർ. ആ പരമ്പരയുടെ ഇങ്ങേയറ്റത്തെ താരമാണ് തരുൺ.

ഈ വീട്ടിന്റെ ചുമരുകളിൽ നിറയെ ഫ്രെയിം ചെയ്തു വച്ച ചിത്രങ്ങൾ. അതിൽ കൂടുതലും കഥകളി രൂപങ്ങൾ. തരുൺ കെട്ടിയാടിയ വേഷങ്ങൾ. പിന്നെ തരുൺ തന്നെ വരച്ച കഥകളി രൂപങ്ങൾ. കുറേ പത്രവാർത്തകൾ. പിന്നെ അച്ഛനും അമ്മയും സൂക്ഷിച്ചു വയ്ക്കുന്ന രണ്ട് ആൽബങ്ങൾ. പഠനകാലത്ത് തരുൺ നേടിയ സമ്മാനങ്ങളുടെ വാർത്തകളാണ് ആ ആൽബം നിറയെ. കഥകളി, നാടകം, മോണോആക്റ്റ്, ചിത്രരചന, സംസ്കൃത കവിതാരചന, ഉൾപ്പെടെയുള്ള ഒട്ടുമിക്ക മത്സരഇനങ്ങൾക്കും സമ്മാനം. ഭാവിയുടെ വാഗ്ദാനമാണ് ഈ കലാകാരനെന്ന് മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾ പ്രവചിക്കുന്ന വാർത്തകൾ ഇപ്പോഴുമുണ്ട്.

TharunS2
ADVERTISEMENT

തരുണിലെ കലാകാരനെ അച്ഛനും അമ്മയും തിരിച്ചറിഞ്ഞത് മൂന്നാം വയസ്സിൽ. മൂന്നു വയസ്സുള്ളപ്പോൾ വീട്ടിൽ നിന്നു പുറത്തിറങ്ങാതെ ചിത്രങ്ങൾ വരച്ചുതുടങ്ങി. കഥകളി രൂപങ്ങൾ മാത്രമേ വരയ്ക്കു. കഥകളി കാണാൻ പ്രായത്തിൽ കവിഞ്ഞ താത്പര്യം. അങ്ങനെ തരുണിെനയും കൊണ്ട് അച്ഛൻ കഥകളി അരങ്ങുകൾ കയറിയിറങ്ങി. ആ താത്പര്യം ചെന്നുനിന്നത് കഥകളി നടനാവുക എന്ന ആഗ്രഹത്തിലേക്ക്. അങ്ങനെ ആറുവർഷം പഠിച്ച് കഥകളി അരങ്ങേറി. അരങ്ങേറ്റദിവസം ൈവക്കത്തപ്പന്റെ തിരുനടയിൽ വച്ച് കലാമണ്ഡലം ഗോപിയാശാനാണ് തരുണിന്റെ മുഖത്ത് ആദ്യം മനയോല തേച്ചത്. പുറപ്പാടിൽ മിനുക്കുവേഷം കെട്ടി തുടക്കം. അന്നു പിന്നണി പാടിയത് വെൺമണി ഹരിദാസും കലാമണ്ഡലം ഹൈദ്രാലിയും.. പിന്നെയും എത്രയോ വേദികളിൽ വേഷം കെട്ടിയാടി.

‘‘വൈക്കത്തഷ്ടമി ഉത്സവത്തോട് അനുബന്ധിച്ചുള്ള കഥകളി കണ്ടാണു തുടക്കം. അന്നേ കഥകളിയുടെ നിറങ്ങൾ എന്നെ വല്ലാതെ പ്രചോദിപ്പിച്ചിരുന്നു. ചെറിയ ചതുരത്തിനുള്ളിൽ നവരസങ്ങൾ നിറഞ്ഞാടുക, . യുദ്ധം ഉണ്ടാക്കുക, പ്രണയം ഉണ്ടാക്കുക, കാട് ഉണ്ടാക്കുക, കടൽ ഉണ്ടാക്കുക എല്ലാത്തിനും ഉപരി ഒരു കഥ പറയുക. എന്തൊരു അത്ഭുതമാണിത്. പിന്നെ കഥകളിയുടെ ശബ്ദം. എത്ര രൂപങ്ങളാണ് ശബ്ദം കൊണ്ട് ഉണ്ടാക്കുന്നത്. ഇപ്പോൾ സിനിമ ചെയ്യുമ്പോൾ ശബ്ദത്തിന്റെ കാര്യത്തിൽ ഞാൻ ഏറെ ശ്രദ്ധിക്കാറുണ്ട്. അത് ഒരുപക്ഷേ കഥകളിയിൽ നിന്നു കിട്ടിയതാവും.’’ വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞു.

തരുൺ മൂർത്തിയെ കഥകളി രംഗത്തേക്ക് മനയോല തേച്ച് അരങ്ങേറ്റിയത് കലാമണ്ഡലം ഗോപിയാണ് ഗോപിയാശാൻ പറഞ്ഞു; ‘ഞാൻ മനയോല തേച്ചവരാരും രക്ഷപ്പെടാതിരുന്നിട്ടില്ല.’

‘പ്ലസ്ടു കഴിഞ്ഞ് എല്ലാവരും എൻട്രൻസ് കോച്ചിങ്ങിന് പാലായിലേക്കും തൃശൂരിലേക്കും വണ്ടി കയറുന്ന സമയത്താണ് അച്ഛൻ എന്നെ കഥകളി പഠിക്കാൻ അയയ്ക്കുന്നത്. ബന്ധുക്കളും നാട്ടുകാരുമൊക്കെ അതിന് അച്ഛനെ പഴിക്കുകയും ചെയ്തു. പക്ഷേ അച്ഛന്റെ അതൊന്നും കാര്യമാക്കിയില്ല. തരുൺ മൂർത്തി പറയുന്നു

ADVERTISEMENT