Monday 06 November 2023 11:42 AM IST

കറുമുറെ കൊറിക്കാൻ ചിക്കൻ പോപ്കോൺ, തയാറാക്കാം ഈസിയായി!

Merly M. Eldho

Chief Sub Editor

chicken

ചിക്കൻ പോപ്കോൺ

1.ചിക്കൻ, എല്ലില്ലാതെ – അരക്കിലോ

2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര വലിയ സ്പൂൺ

സോയ സോസ് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

പാൽ – കാല്‍ കപ്പ്

3.മുട്ട – ഒന്ന്

4.മൈദ – ഒരു കപ്പ്

കോൺഫ്‌ളോർ – അരക്കപ്പ്

‍ ഗാർലിക് പൗഡർ – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – അര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.തണുത്ത വെള്ളം – പാകത്തിന്

6.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു ചിക്കനും ചേർത്തു രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക.

∙മുട്ട നന്നായി അടിച്ചു ചിക്കനിൽ ചേർത്തു.യോജിപ്പിക്കുക.

∙മറ്റൊരു ബൗളിൽ നാലാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.‌

∙ചിക്കൻ കഷണങ്ങൾ ഓരോന്നായി എടുത്ത് മൈദ മിശ്രിതത്തിൽ പൊതിയുക.

∙ഇത് ഉടൻ തന്നെ തണുത്ത വെള്ളത്തിൽ മുക്കി വീണ്ടും മൈദ മിശ്രിതത്തൽ പൊതിയണം.

∙ഇങ്ങനെ രണ്ടോ മൂന്നോ തവണ ചെയ്യണം.

∙ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരാം.

∙ചിക്കൻ പോപ്കോൺ തയ്യാർ.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes