റവ കിച്ച്ടി
1.എണ്ണ – ഒരു ചെറിയ സ്പൂൺ
നെയ്യ് – മൂന്നു ചെറിയ സ്പൂൺ
2.കടലപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ
ഉഴുന്ന് – രണ്ടു ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – എട്ട്
3.ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – ഒരല്ലി, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
4.സവാള – ഒന്ന്
തക്കാളി – രണ്ട് ചെറുത്
ബീൻസ് – അഞ്ച്
ഗ്രീൻപീസ് – കാൽ കപ്പ്
കാരറ്റ് – ഒന്നിന്റെ പകുതി
5.കായംപൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
6.റവ – അരക്കപ്പ്
7.വെള്ളം – അഞ്ചു കപ്പ്
8.മല്ലിയില പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണയും നെയ്യും ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിക്കുക.
∙മൂന്നാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ വഴറ്റണം.
∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കണം.
∙റവ ചേർത്തു മൂന്നു മിനിറ്റ് വറുത്തതിനു ശേഷം വെള്ളം ചേർത്തു മൂടിവച്ചു വേവിക്കുക.
∙നന്നായി വെന്തു പാകമാകുമ്പോൾ മല്ലിയില ചേർത്തു വാങ്ങാം.