Monday 15 July 2024 11:15 AM IST : By സ്വന്തം ലേഖകൻ

കുട്ടിക്കുറുമ്പുകളെ ഹെല്‍തിയാക്കാൻ തയാറാക്കാം റാഗി ചോക്‌ലെറ്റ് പാൻകേക്ക് , ഈസി റെസിപ്പി!

ragipaaaan

റാഗി ചോക്‌ലെറ്റ് പാൻകേക്ക്

1.റാഗിപൊടി – ഒരു കപ്പ്

കോക്കോ പൗഡർ – ഒരു ചെറിയ സ്പൂൺ

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

ബേക്കിങ് സോഡ – ഒരു നുള്ള്

പഞ്ചസാര/ശർക്കര പൊടിച്ചത് – കാൽ കപ്പ്

ഉപ്പ് – ഒരു നുള്ള്

2.തൈര് – ഒരു വലിയ സ്പൂൺ

പാൽ – പാകത്തിന്

3.ചോക്‌ലെറ്റ് ചിപ്സ് – രണ്ടു വലിയ സ്പൂൺ (ആവശ്യമെങ്കിൽ)

4.വെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു പാൻകേക്കിന്റെ പാകത്തിനു യോജിപ്പിച്ച് അഞ്ചു മിനിറ്റു മാറ്റി വയ്ക്കണം.

∙ചോക്‌ലെറ്റ് ചിപ്സും ചേർത്തു യോജിപ്പിച്ച് ചൂടായ പാനിൽ വെണ്ണ പുരട്ടി പാൻകേക്കുകൾ ചുട്ടെടുക്കാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks
  • Desserts
  • Breakfast Recipes