Saturday 17 August 2019 04:28 PM IST : By സ്വന്തം ലേഖകൻ

അഴകിയ അയല...ഇത് അടിപൊളി രുചിയാ; സ്റ്റഫ്ഡ് അയല വീട്ടിലുണ്ടാക്കാം

meen_ayla Photo- Sarun Mathew

1. അയല - ആറ്

2. നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

അരപ്പിന്

3. എണ്ണ - ഒരു വലിയ സ്പൂൺ

4. സവാള - രണ്ടു-മൂന്ന് ചെറുത്

5. വറ്റൽമുളക് - ആറ്-എട്ട്

ജീരകം - ഒന്നര ചെറിയ സ്പൂൺ

കുരുമുളക് - ഒരു ചെറിയ സ്പൂൺ

ഇഞ്ചി - രണ്ടിഞ്ചു കഷണം, അരിഞ്ഞത്

വെളുത്തുള്ളി - നാല് അല്ലി, അരിഞ്ഞത്

മഞ്ഞൾപ്പൊടി - മുക്കാൽ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

പഞ്ചസാര - അര ചെറിയ സ്പൂൺ

6. വിനാഗിരി - മൂന്നു വലിയ സ്പൂൺ

വെള്ളം - രണ്ടു വലിയ സ്പൂൺ

7. എണ്ണ - മൂന്നു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അയല തലയും വാലു കളഞ്ഞു വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക. മുള്ളിനും ദശയ്ക്കും ഇടയിലൂടെ മൂർച്ചയുള്ള കത്തി മെല്ലേ കയറ്റി, മുള്ള് ദശയിൽ നിന്നു വിടുവിക്കണം. ഇങ്ങനെ ഇരുവശത്തു നിന്നും മുള്ളു വിടുവിച്ച ശേഷം മുള്ളു മെല്ലേ വലിച്ചൂരിയെടുക്കുക. വയറു കീറാ തെ സ്റ്റഫിങ് നിറയ്ക്കാനാണ് ഇങ്ങനെ മുള്ള് ഊരിയെടുക്കുന്നത്.

∙ മുള്ളു നീക്കം ചെയ്ത അയല നന്നായി വരഞ്ഞ്, രണ്ടാമത്തെ േചരുവ യോജിപ്പിച്ചതു പുരട്ടി കുറച്ചു സമയം വ യ്ക്കണം.

∙ അരപ്പു തയാറാക്കാൻ എണ്ണ ചൂടാക്കി സവാള വഴറ്റുക. മൃദുവാകുമ്പോൾ തീ കുറച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു 10 മിനിറ്റ് വഴറ്റണം. അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക. ഇതിൽ വിനാഗിരിയും വെള്ളവും ചേർത്തു മിക്സിയിൽ അരച്ചെടുക്കണം.

∙ ഈ അരപ്പ് പുരട്ടി വച്ചിരിക്കുന്ന മീനിന്റെ ഉള്ളിൽ നിറയ്ക്കുക. ബാക്കി വരുന്ന അരപ്പ് മീനിനു മുകളിലും താഴെയും പുരട്ടി വയ്ക്കണം.

∙ വലിയ പാനിൽ എണ്ണ ചൂടാക്കി, ഇടത്തരം തീയിൽ വച്ച്, സ്റ്റഫ് ചെയ്ത മീൻ ചേർത്തു വറുത്തെടുക്കണം.

∙ ബ്രൗൺ നിറത്തിൽ വറുത്തു കോരി ചൂടോടെ വിളമ്പുക.

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശേരി, കൊച്ചി.