Thursday 07 March 2024 12:38 PM IST : By സ്വന്തം ലേഖകൻ

ഗോവൻ രുചികളിൽ പ്രധാനി ചിക്കൻ കാഫ്റിയൽ ഇനി ഈസിയായി തയാറാക്കാം!

chicafr

ചിക്കൻ കാഫ്റിയൽ

1.ചിക്കൻ – അരക്കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.മല്ലിയില – ഒരു പിടി

പുതിനയില – ഒരു പിടി

വെളുത്തുള്ളി – ഏഴ്–എട്ട് അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

പച്ചമുളക് – നാല്

കുരുമുളക് – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

ഗ്രാമ്പൂ – മൂന്ന്

കറുവാപ്പട്ട – അരയിഞ്ചു കഷണം

ഏലയ്ക്ക – മൂന്ന്

കശുവണ്ടിപ്പരിപ്പ് – ആറ്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

വിനാഗിരി – രണ്ടു വലിയ സ്പൂൺ

4.എണ്ണ – രണ്ടു വലിയ സ്പൂൺ

5.വെള്ളം – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ നന്നായി കഴുകി അൽപം വലിയ കഷണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്ത് പത്തു മിനിറ്റ് വയക്കുക.

∙മിക്സിയിൽ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചെടുക്കുക.

∙ഇതു ചിക്കനിൽ പുരട്ടി പത്തു മിനിറ്റു വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി അ‌രപ്പിൽ നിന്നും ചിക്കൻ കഷണങ്ങൾ എടുത്തു എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു മൂന്നു മിനിറ്റു വീതം വേവിക്കുക.

∙ഇതിലേക്കു ബാക്കി അരപ്പും ഒരു കപ്പു വെള്ളവും ചേർത്തു യോജിപ്പിച്ച് മൂടി വച്ചു വേവിക്കുക.

∙വെള്ളം വറ്റി അരപ്പു ചിക്കനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes