ബദാം മിൽക്കിൽ നിറയെ വൈറ്റമിൻസും മിനറൽസും അടങ്ങിയിരിക്കുന്നു ബദാം മിൽക്കിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട് മഗ്നീഷ്യം നമ്മളുടെ പേശികളുടെ ആരോഗ്യത്തിനും ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനും എല്ലുകൾ ബലപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ബദാം മിൽക്കിൽ വൈറ്റമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട് ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
1.ബദാം – ഒരു കപ്പ്
2.വെള്ളം – 2 കപ്പ്
തയാറാക്കുന്ന വിധം:
ബദാം നന്നായി കഴുകി വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇത് തലേദിവസം രാത്രി തന്നെ കുതിർത്തു വെച്ചാൽ കൂടുതൽ നല്ലതാണ്, ഇനി അഥവാ കുതിർത്തി വയ്ക്കാൻ മറന്നാൽ കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്താൽ പെട്ടെന്ന് തന്നെ ഇതിന്റെ തൊലി അടർന്നു കിട്ടും. തൊലി കളഞ്ഞ ബദാം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേർത്തു നന്നായി അരച്ചെടുക്കുക. ഇത് ഫ്രിഡ്ജിൽ വെച്ചാൽ അഞ്ച് ദിവസം വരെ കേടാകാതിരിക്കും. വളരെ ഹെൽത്തിയും ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയ ബദാം മിൽക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാം.