Friday 19 April 2024 03:11 PM IST : By ബീന മാത്യു

വയറു നിറച്ച് ചോറുണ്ണാന്‍ സ്പെഷല്‍ മീന്‍ കറി; ഇങ്ങനെ വച്ചുനോക്കൂ..

_DSC1223

1. അയല/കിളിമീന്‍ – അരക്കിലോ

2. ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – എട്ട് അല്ലി

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

3. ചുവന്നുള്ളി അരിഞ്ഞത് – കാല്‍ കപ്പ്

വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്

കുടംപുളി – മൂന്നു കഷണം, അരിഞ്ഞത്

തേങ്ങ അരിഞ്ഞത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

4. കട്ടിത്തേങ്ങാപ്പാല്‍ – അരക്കപ്പ്

5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍

6. കടുക് – ഒരു ചെറിയ സ്പൂണ്‍

ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്        

പാകം ചെയ്യുന്ന വിധം

∙ മീന്‍ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ അരച്ച് മീനില്‍ പുരട്ടി വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ മണ്‍ചട്ടിയിലാക്കി നന്നായി തിരുമ്മി യോജിപ്പിക്കുക. ഇതിലേക്കു മീനും ഒരു കപ്പ് വെള്ളവും ഒഴിച്ചു ചെറുതീയില്‍ അടച്ചു വച്ചു വേവിക്കണം.

∙ തേങ്ങാപ്പാലും ചേര്‍ത്തു തിളയ്ക്കുമ്പോള്‍ വാങ്ങാം.

∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയില്‍ ഒഴിക്കണം.

∙ വിളമ്പുന്നതിനു മുന്‍പ് ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കാം.             

ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി.

Tags:
  • Pachakam