ചെമ്മീൻ കറി
1.ചെമ്മീൻ – മുക്കാൽ കിലോ
2.ചുവന്നുള്ളി – അഞ്ച്, ചതച്ചത്
ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്
പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്
കറിവേപ്പില – ഒരു തണ്ട്
കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – രണ്ടുവലിയ സ്പൂൺ
3.കുടംപുളി – മൂന്നു കഷണം
തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത് രണ്ടാം പാൽ – ഒന്നരക്കപ്പ്
4.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത് ഒന്നാം പാൽ – ഒരു കപ്പ്
5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
6.ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.
∙മൺചട്ടിയിൽ ഒന്നാമത്തെ ചേരുവ ചേർത്തു കൈകൊണ്ടു തിരുമ്മി യോജിപ്പിക്കുക.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു തിളപ്പിക്കണം.
∙ചെമ്മീനും ചേർത്തു മൂടിവച്ചു വേവിക്കണം.
∙ഒന്നാം പാലും ചേർത്ത് തിളയ്ക്കുന്നതിനു മുൻപു വാങ്ങണം.
∙വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.