Wednesday 12 March 2025 12:21 PM IST

ചെമ്മീൻ ഇങ്ങനെ തയാറാക്കി നോക്കണം, അപാര സ്വാദാണ്!

Liz Emmanuel

Sub Editor

prawns tawa

ചെമ്മീൻ തവ ഫ്രൈ

1.ചെമ്മീൻ – അരക്കിലോ

2.ചുവന്നുള്ളി അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

‌ വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വറ്റൽമുളക് – മൂന്ന്, ചതച്ചത്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

പെരുംജീരകം ചതച്ചത് – അര ചെറിയ സ്പൂൺ

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചെമ്മീനും ചേർത്ത് ഒരു മണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ ചേർത്തു വേവിക്കുക.

∙ചെമ്മീൻ പകുതി വേവാകുമ്പോൾ അരപ്പു ചേർത്തിളക്കി വേവിച്ചു വറുത്തു കോരുക.

∙ചൂടോടെ വിളമ്പാം.