1. കൂൺ – 200 ഗ്രാം
2. ഇഞ്ചിപ്പുല്ല് – രണ്ട് ഇടത്തരം, വെളുത്ത ഭാഗം മാത്രം വട്ടത്തിൽ അരിഞ്ഞത്
ചുവന്നുള്ളി – രണ്ട്, നീളത്തിൽ അരിഞ്ഞത്
വറ്റൽമുളക് – രണ്ട്
3. എണ്ണ – ഒരു വലിയ സ്പൂൺ
4. ഗലാൻഗാൽ(മാങ്ങായിഞ്ചി) – ഒരിഞ്ചു കഷണം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ജീരകംപൊടി – അര ചെറിയ സ്പൂൺ
പനംകൽക്കണ്ടം – ഒരു ചെറിയ സ്പൂൺ
സോയാസോസ് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. തേങ്ങാപ്പാൽ – ഒരു കപ്പ്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
6. ബേസിൽ ലീവ്സ് – രണ്ടു വലിയ സ്പൂൺ, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ കൂൺ ഓരോന്നും നാലായി മുറിച്ചു വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചു വയ്ക്കുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ അരച്ചതു ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം നാലാമത്തെ ചേരുവയും കൂണും ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി ചെറുതീയിൽ അഞ്ചു മിനിറ്റ് വേവിക്കുക.
∙ ബേസിൽ ലീവ്സ് വിതറിയ ശേഷം ചൂടോടെ വിളമ്പാം.
Recipes: Durga Chellaram