Saturday 20 November 2021 12:47 PM IST : By Indu K.S.

വ്യത്യസ്തമായ ബട്ടർചിക്കൻ വിത്ത് നട്സ്, ഈസി റെസിപ്പി!

butterch

ബട്ടർചിക്കൻ വിത്ത് നട്സ്

അഞ്ചു സ്പൂൺ വെണ്ണ ഉരുക്കി, ഒരു സവാള അരിഞ്ഞതു വഴറ്റുക. രണ്ടു സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ കുരുമുളകുപൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് എന്നിവ ചേർത്തു വീണ്ടും വഴറ്റുക. ഈ മിശ്രിതത്തിലേക്ക് 20 കശുവണ്ടിപ്പരിപ്പു ചേർത്തിളക്കി വാങ്ങുക. ചൂടാറിയ ശേഷം മിക്സിയിൽ അരച്ച്, ഇതിൽ അരക്കിലോ ചിക്കനും പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിച്ചു വറ്റിച്ചെടുക്കുക.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes