Saturday 06 May 2023 02:03 PM IST : By P. Rasiya, Kozhikode

ചിക്കൻ എഗ്ഗ് കബാബ്, രുചിയൂറും സ്നാക്ക് റെസിപ്പി!

kebab

ചിക്കൻ എഗ്ഗ് കബാബ്

മുന്നൂറു ഗ്രാം കടലപ്പരിപ്പ് അര ചെറിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചു വയ്ക്കണം. 250 ഗ്രാം ചിക്കൻ എല്ലില്ലാതെ അര ചെറിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേർത്തു വേവിച്ചു വറ്റിക്കുക. കടലപ്പരിപ്പും ചിക്കനും ആറു പച്ചമുളകും കാൽ കപ്പ് മല്ലിയിലയും ചേർത്ത് അരച്ചുവയ്ക്കണം. നാലു മുട്ട പുഴുങ്ങി നീളത്തിൽ നാലു കഷണമാക്കുക. രണ്ടു മുട്ട ഉപ്പു ചേർത്തടിച്ചു വയ്ക്കണം. ചിക്കൻ മിശ്രിതം ചെറിയ ഉരുളക‌ളായി ഉരുട്ടി പരത്തിയ ശേഷം മുട്ട നടുവിൽ വച്ച് ഉന്നക്കായയുടെ ഷേപ്പിൽ നീളത്തിൽ ഉരുട്ടി മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക. ചൂടായ എണ്ണയിൽ വറുത്തു കോരാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes