Wednesday 24 November 2021 12:52 PM IST : By Asha Ullas

പ്രാതലിനു വിളമ്പാം രുചിയൂറും ചിക്കൻ വെജിറ്റബിൾ പുട്ട്!

irachputtu

ചിക്കൻ വെജിറ്റബിൾ പുട്ട്

100 ഗ്രാം ബീൻസ്, രണ്ടു സവാള, 50 ഗ്രാം കാബേജ്, രണ്ചു തക്കാളി, 5 ഗ്രാം വീതം ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് പാകത്തിനുപ്പും ഗരംമസാലയും ചേർത്ത് എണ്ണയിൽ വേവിക്കുക. ഇതിലേക്ക് 250 ഗ്രാം ചിക്കൻ എല്ലില്ലാതെ ചെറുതായി നുറുക്കി ചേർത്തു വരട്ടുക. പാകത്തിനു ഗരംമസാല, ഉപ്പ്, കുരുമുളകുപൊടി ഇവ ചേർത്തു ഫില്ലിങ് തയാറാക്കുക. ഉപ്പു ചേർത്തു പുട്ടുപൊടി നനച്ച് പുട്ടുകുറ്റിയിൽ ആദ്യം തേങ്ങ ചിരവിയത്, പിന്നെ അരിപ്പൊടി പിന്നെ ഫില്ലിങ് ഇങ്ങനെ ലെയറുകളായി ഇട്ട് ആവിയിൽ വേവിച്ചെടുക്കുക.

Tags:
  • Easy Recipes
  • Pachakam
  • Breakfast Recipes
  • Non-Vegertarian Recipes