Saturday 10 April 2021 03:46 PM IST : By Jebina Basheer

എണ്ണയില്ലാതെ എളുപ്പത്തിൽ ചുട്ടെടുക്കാം ഗോതമ്പു നൈസ് പത്തിരിയും, ചെറുപയർ മസാലയും!

pathiri

ഗോതമ്പു നൈസ് പത്തിരി

1.ഗോതമ്പുപൊടി - 1 കപ്പ്

2.എണ്ണ – 1 ചെറിയ സ്പൂൺ

3.ഉപ്പ്‌ – പാകത്തിന്

4.വെള്ളം – 3/4 കപ്പ്

പാകം ചെയ്യുന്ന വിധം

∙വെള്ളം പാത്രത്തിൽ ചൂടാക്കാൻ വെക്കുക .

∙ആവിശ്യത്തിന് ഉപ്പും ചേർത്തു തിളച്ചതിനു ശേഷം നന്നായി ഇളക്കി കൊടുത്തുകൊണ്ട് ഗോതമ്പുപൊടി ചേർത്തു കൊടുക്കുക .

∙10 മുതൽ 12 സെക്കന്റിനു ശേഷം അടുപ്പിൽ നിന്നും മാറ്റി 10മിനിറ്റ് അടച്ചു വച്ചു നന്നായി മയത്തിൽ മാവ് കുഴച്ചു എടുക്കണം.

∙മാവ് നന്നായി കുഴച്ചു കഴിഞ്ഞാൽ കയ്യിൽ എണ്ണ തടവി നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി എടുക്കുക.

∙പത്തിരി പ്രെസ്സ് ഉപയോഗിച്ചോ പാലകയിലോ വളരെ കട്ടി കുറച്ചു പരത്തി എടുത്തു നല്ല ചൂടായ തവയിൽ തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുകാം .

∙സ്പൂൺ ഉപയോഗിച്ച് ഓരോ വശവും നന്നായി പ്രെസ്സ് ചെയ്യതു കൊടുക്കുമ്പോൾ പത്തിരി നന്നായി പൊങ്ങി വരും .

ചെറുപയർ മസാല

1.ചെറുപയർ – 1 കപ്പ്

വെള്ളം – പാകത്തിന്

2.വെളിച്ചെണ്ണ – 1 ചെറിയ സ്പൂൺ

3.കടുക് – 1/4 ചെറിയ സ്പൂൺ

കറിവേപ്പില – പാകത്തിന്

വറ്റൽമുളക് – 2–3 എണ്ണം

4.ചുവന്നുള്ളി – 3–4 എണ്ണം, ചതച്ചത്

വെളുത്തുള്ളി ചതച്ചത് – 1/4 ചെറിയ സ്പൂൺ

‍ ഇഞ്ചി ചതച്ച് – ¼ ചെറിയ സ്പൂൺ

5.മുളകുപൊടി – 3/4 ചെറിയ സ്പൂൺ

മഞ്ഞൾ പൊടി – ¼ ചെറിയ സ്പൂൺ

ഗരം മസാലപ്പൊടി – 1/4 ചെറിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചെറുപയർ 6 മണിക്കൂർ വെള്ളത്തിൽ ഇട്ടു വച്ച ശേഷം കഴുകി വൃത്തിയാക്കി കുക്കറിൽ 1/2 കപ്പ് വെള്ളം ഒഴിച്ച് 2–3 വിസിൽ വരുന്നതുവരെ വേവിക്കുക.

∙പാൻ അടുപ്പിൽ വച്ചു ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു, കറിവേപ്പിലയും, വറ്റൽമുളകും ഇട്ടു കൊടുകാം .

∙ശേഷം ചതച്ച ഉള്ളിയും, വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു പച്ച മണം മാറിയതിനു ശേഷം പൊടികൾ ചേര്‍ത്തു ചൂടാകുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ചെറുപയർ അതിലേക്കിട്ടു പാകത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നന്നായി ഉടച്ചു എടുക്കണം.

∙ചൂടോടെ വിളമ്പാ‌ം.

Tags:
  • Breakfast Recipes
  • Easy Recipes
  • Pachakam