Tuesday 24 May 2022 03:31 PM IST : By Rani George

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി, തയാറാക്കാം പ്രോട്ടീൻ സൂപ്പ്!

moonsoup

പ്രോട്ടീൻ സൂപ്പ്

പ്രഷർ കുക്കറിൽ ഒരു ചെറിയ സ്പൂൺ നെയ്യ് ചൂടാക്കി എട്ടു കുരുമുളക്, കാൽ കപ്പ് മുളപ്പിച്ച പയർ, ഒരു കാരറ്റ് കഷണങ്ങളാക്കിയത്, രണ്ടു വലിയ സ്പൂൺ ഓട്സ്, അര ചെറിയ സ്പൂൺ ഗരംമസാല എന്നിവ മൂപ്പിച്ച്, അതിലേക്കു നാലുകപ്പ് വെള്ളം ചേർത്തു കുക്കർ അടച്ചു വച്ചു വേവിക്കുക. രണ്ടു വിസിൽ വരുമ്പോൾ വാങ്ങി ചൂടാറിയശേഷം മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. ഇതിൽ പാകത്തിനുപ്പ് ചേർത്തു തിളപ്പിച്ചശേഷം നൂലു പോലെ അരിഞ്ഞ ഒന്നര വലിയ സ്പൂൺ കാബേജ് ചേർത്തു രണ്ടു മൂന്നു മിനിറ്റ് മൂടിവയ്ക്കുക. അടുപ്പിൽ നിന്നു വാങ്ങി അരക്കപ്പ് ചൂടുപാൽ ചേർത്ത് മൂന്നു വലിയ സ്പൂൺ നൂഡിൽസ് വറുത്തതും അൽപം ചീസ് ചുരണ്ടിയതും സെലറി അരിഞ്ഞതും വിതറി വിളമ്പാം.

Tags:
  • Easy Recipes
  • Pachakam